#ദിനസരികള്‍ 1197 തീവ്രവാദികള്‍ സംരക്ഷിക്കപ്പെടരുത് .




            സ്വര്ണക്കടത്തുകേസില്‍‌ പിണറായി വിജയനേയും സി പി എമ്മിനേയും പ്രതിക്കൂട്ടിലാക്കാന്നടത്തിയ കൊണ്ടു പിടിച്ച ശ്രമങ്ങളെല്ലാം തന്നെ പാഴായിപ്പോയതില് നമ്മുടെ മാധ്യമങ്ങള് ഇപ്പോള്  അനുഭവിക്കുന്ന ഇച്ഛാഭംഗത്തിന്റെ ആഴം മനസ്സിലാക്കാനാവുന്നതേയുള്ളു. ഏതെങ്കിലും വിധത്തില് സി പി എമ്മിനുള്ള ബന്ധം സ്ഥാപിച്ചെടുക്കാന് കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും നടന്നില്ലെന്നു മാത്രമല്ല , യു ഡി എഫിന്റേയും ബി ജെ പിയുടേയും  സജീവ പ്രവര്ത്തകര്അറസ്റ്റിലാകുകയും ചെയ്തതോടെ വിഷയത്തില് രാഷ്ട്രീയ പക്ഷപാതത്തോടെ ഇടപെട്ട മാധ്യമങ്ങളാണ് ഒന്നാമതായി വെട്ടിലായത്. പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ച് സര്ക്കാറിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഏതൊരവസരത്തേയും വിനിയോഗിക്കാന്ശ്രമിക്കുമെന്ന കാര്യം അംഗീകരിച്ചാല് തന്നെ നമ്മുടെ മാധ്യമങ്ങള്വെട്ടുക്കിളികളെപ്പോലെ പറന്നുവീണ് അസത്യപ്രചാരണത്തിന്റെ കവലപ്രാസംഗികരായി മാറിയതിനെ കേരളത്തിലെ ജനങ്ങള് കാണാതിരിക്കില്ല.

          സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗം പ്രസക്തമാകുന്നത്.           മുഖ്യമന്ത്രിയ്ക്കും സി പി എമ്മിനും ബന്ധമില്ലെന്നു വന്നതോടെ കേസ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ദേശാഭിമാനി ആരോപിക്കുന്നു. സ്വര്ണക്കള്ളക്കടത്തുകേസിലെ അന്വേഷണം സത്യസന്ധമായി നടക്കണമെന്നും പ്രതികളെ എല്ലാവരേയും തന്നെ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്ന മുഖപ്രസംഗം, ബി ജെ പി നേതാക്കളും കേസില്അറസ്റ്റിലായതോടെ കേന്ദ്രസര്ക്കാര്തന്നെ നേരിട്ട് ഇടപെട്ട് കേസ് അട്ടിമറിയ്ക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വർണം കള്ളക്കടത്തുകേസ്അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്‌. ഇരുരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും നയതന്ത്രകാര്യാലയങ്ങളിലും സ്വർണക്കടത്തിന്കണ്ണികളുണ്ടെന്ന്വ്യക്തമായിക്കഴിഞ്ഞു‌. അന്വേഷണം ഇവരിലേക്ക്എത്തിക്കാൻ കസ്റ്റംസോ എൻഐഎയോമാത്രം വിചാരിച്ചാൽ സാധ്യമല്ല. ഇരു ഏജൻസിയും പ്രത്യേകമായി നടത്തുന്ന അന്വേഷണത്തിൽ സ്വർണം ഏറ്റുവാങ്ങലിലും കൈമാറ്റത്തിലും പങ്കാളികളായ പതിനഞ്ചിലേറെ പേർ പിടിയിലായി. യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർ, മറ്റ്ഇടനിലക്കാർ, ജ്വല്ലറി ഉടമകൾ, തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവർ തുടങ്ങിയവരാണ്ഇക്കൂട്ടത്തിലുള്ളത്‌. ഇവരിൽ ചിലർക്ക്ബിജെപിയുമായും യുഡിഎഫുമായും അടുത്ത ബന്ധമാണുള്ളത്‌. ഇത്തരം കണ്ണികൾ  ഇനിയും ബാക്കിയുണ്ടാകും. എന്നാൽ, യുഎഇയിൽനിന്ന്നയതന്ത്രബാഗിൽ സ്വർണം കടത്താൻ ഇവർമാത്രം വിചാരിച്ചാൽ സാധിക്കുകയില്ല. അതിന്സഹായിച്ച വമ്പന്മാരെയാണ്കണ്ടെത്തേണ്ടത്‌.എന്നാണ് മുഖപ്രസംഗം വ്യക്തമാക്കുന്നു. നയതന്ത്രബന്ധങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന ഭയത്തില്വിദേശകാര്യ മന്ത്രാലയത്തിന്റെ  ഭാഗത്തു നിന്നുമുണ്ടാകുന്ന ഉദാസീനമായ നടപടികളും വിമര്ശിക്കപ്പെടുന്നു.
         
അതോടൊപ്പം ഈ കേസില്  കേന്ദ്രമന്ത്രി മുരളിധരന്റെ പങ്ക് അന്വേഷിക്കപ്പെടേണ്ടതാണ്. സ്വര്ണം വന്നത് നയതന്ത്രപരിരക്ഷയുള്ള ബാഗിലല്ലെന്ന പ്രസ്താവന അദ്ദേഹം നടത്തിയത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യം പല രഹസ്യങ്ങളേയും പുറത്തുകൊണ്ടുവരും. അതുകൊണ്ടുതന്നെ വി മുരളിധരനെ ചോദ്യം ചെയ്യാനും കൂടുതല് വിവരങ്ങള്ശേഖരിക്കാനും അന്വേഷണ ഏജന്സികള് തയ്യാറാകണം.

          എന്‍ ഐ എയുടെ നിലപാടനുസരിച്ച് ഈ കേസിന് പല മാനങ്ങളുണ്ട്. അതിലൊന്ന് , അഥവാ പ്രധാനപ്പെട്ടത് തീവ്രവാദബന്ധമാണ്. നാടിന്റെ സ്വാസ്ഥ്യങ്ങളെ തകര്‍ക്കാന്‍ കള്ളക്കടത്തിലൂടെ ലഭ്യമാകുന്ന പണം ഉപയോഗിക്കപ്പെടുന്നുവെങ്കില്‍ അത്തരക്കാരെ എന്തു വിലകൊടുത്തും പുറത്തു കൊണ്ടുവരേണ്ടത് നാടിന്റെ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ പരസ്പരം പാലൂട്ടി വളരുന്ന തീവ്രവാദികള്‍ എങ്ങനെയെങ്കിലും ഈ കേസ് അവസാനിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുമെന്ന കാര്യം സുവ്യക്തമാണ്. കേവലം രാഷ്ട്രീയമായ താല്പര്യങ്ങളുടെ പേരില്‍ നാടിനെ നശിപ്പിക്കുന്ന പ്രവണതകളെ കണ്ടില്ലെന്ന് നടിച്ച് കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത് ജനദ്രോഹമാണെന്ന് പ്രതിപക്ഷ നിരയിലെ നേതാക്കള്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഇനി പ്രതികരിക്കേണ്ടത് ജനതയാണ്.
         
മനോജ് പട്ടേട്ട് || 28 July 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം