#ദിനസരികള് 485 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിയേഴാം ദിവസം.
||കാഥികന്റെ പണിപ്പുര – എം ടി വാസുദേവന്‍ നായര്‍|| “എനിക്കു വേണ്ടിയാണ് ഞാനെഴുതുന്നത്. എഴുതുമ്പോള്‍ എന്റെ മുന്നില്‍ പത്രക്കാരില്ല, പ്രസാധകരില്ല, വായനക്കാരുമില്ല.ഇതെല്ലാം ഞാനെഴുതുന്ന കഥയുടെ ഭൌതീകജീവിതത്തിന്റെ വശങ്ങളാണ്.എഴുതിത്തീര്‍ന്ന ശേഷമേ ഇതെല്ലാം വരുന്നുള്ളു.കഥയുടെ ആത്മീയ ജീവിതം എന്നില്‍ അങ്ങനെയാണ്.എന്റെ ഹൃദയത്തിലാണതു മുളക്കുന്നത്.കിളിര്‍ക്കുന്നതും പടരുന്നതും പൂത്തു വിടരുന്നതും എന്റെ ഹൃദയത്തില്‍ തന്നെ.”ആയിരത്തിത്തൊള്ളായിരിത്തി അറുപത്തിമൂന്നിലാണ് എംടിയുടെ കാഥികന്റെ പണിപ്പുര പുറത്തു വരുന്നത്. ഏകദേശം അരനൂറ്റാണ്ടോളമെത്തിയ ആ പുസ്തകം എഴുത്ത് പ്രക്രിയയെ അടുത്തു നിന്നു പരിശോധിക്കുകയും എന്തിനെഴുതുന്നു എന്ന ചോദ്യമുന്നയിക്കുകയും ചെയ്യുന്നു.അന്ന് എം ടി ഉത്തരം കണ്ടെത്തുവാന്‍ ശ്രമിച്ച അതേ പ്രശ്നങ്ങള്‍ തന്നെയാണ് ഒരു എഴുത്തുകാരന്‍ നേരിടുന്നതെന്നതു എഴുത്തിന്റെ വ്യക്തിപരമായ വെല്ലുവിളികള്‍ക്ക് എക്കാലത്തും സമാനതകളുണ്ട് എന്നതിന്റെ തെളിവാണ്. സമാനമനസ്കര്‍ക്കു വേണ്ടിയാണ് താനെഴുതുന്നതെന്ന് പല എഴുത്തുകാരും പറഞ്ഞിട്ടുണ്ടെങ്കിലും എഴുത്ത് എന്ന സര്‍ഗ്ഗപ്രക്രിയ നടക്കുമ്പോള്‍ ഒരു സമാനഹൃദയന്റേയും മുഖ...