#ദിനസരികള് 484 - നൂറു ദിവസം നൂറു പുസ്തകം – അമ്പത്തിയാറാം ദിവസം.‌




||ഐതീഹ്യമാല കൊട്ടാരത്തില്ശങ്കുണ്ണി||


കൊട്ടാരത്തില്ശങ്കുണ്ണി എഴുതിയ ഐതീഹ്യമാല ഞാന്സ്വന്തമാക്കുന്നത് എന്റെ പതിനഞ്ചാം വയസ്സിലാണ്. ഈ പുസ്തകം വാങ്ങിയതിനു പിന്നില്ഒരു കാലത്തും മറക്കാനാകാത്ത അനുഭവത്തിന്റെ വേവലാതിയുണ്ട് എന്നതുകൊണ്ടുതന്നെ ഇടക്കിടക്കെടുത്തു വായിച്ചു നോക്കുന്ന പുസ്തകങ്ങളില്എഴുപത്തിയഞ്ചു രൂപക്കു അന്നു ഞാന്കറന്റ് ബുക്സില്നിന്നും വാങ്ങിയ പുസ്തകവുമുള്‍‌പ്പെടും. കഥകളുടെ ഒരു മഹത്തായ ശേഖരമാണ് എന്നും എനിക്ക് ഐതീഹ്യമാല.
ആദ്യകാലങ്ങളില് രസകരമായ കഥകളുടെ കമനീയമായ ശേഖരമായിട്ടാണ് ഞാന്ഐതീഹ്യമാലയെ കൊണ്ടാടിയത്. അതില്നിന്നും വായിച്ച കഥകളെ പൊടിപ്പും തൊങ്ങലും വെച്ച് കൂട്ടുകാര്ക്കു പറഞ്ഞു കൊടുക്കുക, കഥാപാത്രങ്ങളെ ഭാവനയില്കണ്ട് ചിത്രം വരച്ചൊപ്പിക്കുക, മന്ത്രവാദത്തോടു സ്നേഹം തോന്നി അതു പഠിപ്പിക്കുന്ന ആളുകളേയും പുസ്തകങ്ങളേയും തേടിപ്പിടിക്കുക മുതലായ ക്രിയകളില്എനിക്കു താല്പര്യമുണ്ടായതു ഐതീഹ്യമാലയുടെ സ്വാധീനം നിമിത്തമാണ്. ഒരു കാലത്ത് എന്റെ വായനയെ നിരന്തരം പ്രോത്സാഹിച്ചു നിലനിറുത്താന്ഐതീഹ്യമാലക്കു കഴിഞ്ഞിട്ടുണ്ട്. അവയിലെ കഥകള്ക്കു യോജിക്കുന്ന വിധത്തില്ചിത്രങ്ങള്വരക്കാനും പുസ്തകത്തില്കൊടുത്തിരിക്കുന്ന രസകരമായ ശ്ലോകങ്ങളെ കാണാതെ പഠിക്കാനുമെല്ലാം എനിക്കിഷ്ടമായിരുന്നുവെന്നു മാത്രവുമല്ല വായിച്ച കഥകളെ പൊടിപ്പും തൊങ്ങലും വെച്ച് പകര്ത്തിവെക്കാറുമുണ്ടായിരുന്നു.ഭൂതപ്രേതാദികളുടെ സാമീപ്യം കൊണ്ട് എന്റെ രാത്രികള്പലതും ഭയത്താല്വെറുങ്ങലിച്ചിരുന്നു.നിലാവുള്ള രാത്രിയില് ചില്ലില്ലാത്ത ജനലിലൂടെ ഏതെങ്കിലും യക്ഷി പറന്നുവന്ന് എന്നെ എടുത്തുകൊണ്ടുപോയി പൊക്കമുള്ള പനയുടെ മുകളില്വെച്ച് എല്ലുമാത്രമവശേഷിപ്പിച്ചുകൊണ്ട് തിന്നൊടുക്കുമെന്ന ഭയം സാധാരണമായിരുന്നു.അതുകൊണ്ടു ജന്നല്പാളികളില്ഇരുമ്പു കഷണങ്ങള്കെട്ടിയിടാനും കട്ടിയുള്ള തുണികൊണ്ട് ജനല്മറച്ചു വെക്കാനും ഞാനക്കാലത്ത് ശ്രദ്ധിച്ചിരുന്നു.എത്രയോ രസകരമായ അനുഭവങ്ങളാണ് ഐതീഹ്യമാലയെച്ചൊല്ലി എനിക്കു പങ്കുവെക്കാനുള്ളത് ?
ഉള്ളവരില്നിന്നും പിടിച്ചെടുത്തു ഇല്ലാത്തവര്ക്കു കൊടുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ ആര്ക്കാണ് രസിക്കാതിരിക്കുക. അക്കാലത്തെ വീരപുരുഷന്മാരില്പ്രഥമസ്ഥാനത്താണ് കൊച്ചുണ്ണിയുടെ സ്ഥാനം.അത്താഴപ്പട്ടിണിക്കാരനായ ഒരു മാപ്പിളയില്നിന്നും താല്കാലികമായുണ്ടായ ഒരാവശ്യത്തിനു വേണ്ടി കുറച്ചു പണം ബലമായി കൈയ്യേല്ക്കേണ്ടിവന്ന കൊച്ചുണ്ണി, ക്ഷമാപണത്തോടു കൂടി കുറച്ചു ദിവസങ്ങള്ക്കു ശേഷം മടക്കിക്കൊടുക്കുന്ന കഥ കണ്ണുനിറഞ്ഞാണ് പലപ്പോഴും വായിച്ച് അവസാനിപ്പിച്ചിട്ടുള്ളത്.പലിശ സഹിതമാണ് കൊച്ചുണ്ണി മാപ്പിളയുടെ ധനം മടക്കിക്കൊടുത്തത്.കുളപ്പുറത്തു ഭീമനും കടമറ്റത്തു കത്തനാരും മഹാമാന്ത്രികനായ കൈപ്പുഴ തമ്പാനും വില്വംഗലത്തു സ്വാമിയാരുമൊക്കെ ചേര്ന്നുകൊണ്ട് രസകരമായി പകര്ന്നു തന്ന സ്വാദ് ഇന്നും നാവില്തങ്ങി നില്ക്കുന്നുവെന്നതാണ് വസ്തുത.
രാമായണത്തിന്റെ പ്രധാന ശ്ലോകങ്ങള്അന്വേഷിച്ചു നാടുതെണ്ടിയ വരരുചി, രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി
ഗച്ഛതാത യഥാസുഖം എന്നാണെന്നു തിരിച്ചറിഞ്ഞതും താന്വിവാഹം കഴിക്കാന്പോകുന്നത് പറയിപ്പെണ്ണാണെന്നു മനസ്സിലാക്കുന്നതും അവളെ കൊല്ലാന്രാജാവിനെ ഉപദേശിക്കുന്നതും അവളെ ഒരു വാഴപ്പിണ്ടി ചങ്ങാടത്തില്കിടത്തി തലയില്പന്തവും കൊളുത്തി പുഴയിലൊഴുക്കുന്നതുമൊക്കെ എത്ര രസകരമായ കഥകളാണ്? അതേ കുഞ്ഞിനെ ഒരു ബ്രാഹ്മണന്എടുത്തു വളര്ത്തുകയും വരരുചി അവളെ പ്രണയിച്ചു കല്യാണം കഴിക്കുകയും ചെയ്യുന്നതോടെ ലോകമാകെ അറിയപ്പെട്ട പറയി പെറ്റ പന്തിരുകുലത്തിന്റെ തുടക്കമാകുന്നു.ആ പന്ത്രണ്ടുപേരുടെ കഥകള്നമ്മെ എക്കാലവും പുളകം കൊള്ളിക്കുന്നവയാണ്. പ്രത്യേകിച്ചും നാറാണത്തു ഭ്രാന്തന്റെ കഥ.( പി മോഹനന്റെ ഇന്നലെ മഴ എന്ന നോവല്വായിക്കാത്തവരുണ്ടെങ്കില്വായിക്കണമെന്നു സന്ദര്ഭവശാല്സൂചിപ്പിക്കട്ടെ.പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ നരേന്ദ്രനാഥു പറയുന്നതുപോലെത്തന്നെ രസകരമായി മോഹനനും പറയുന്നു.) ഒരു കാലിലെ മന്ത് മറുകാലിലേക്ക് മാറ്റിത്തരാനാവശ്യപ്പെട്ട ദൈവങ്ങളെപ്പോലും കളിയാക്കിയ മഹാനായ മനുഷ്യനെ പലവട്ടം നമസ്കരിച്ചുപോയിട്ടുണ്ട്, അക്കാലങ്ങളില്‍.
നാട്ടില്പ്രചരിച്ച കഥകളുടെ കേവലമായ ഒരു സമാഹാരം മാത്രമല്ല എനിക്ക് ഇപ്പോള്ഐതീഹ്യമാല.അത് ഒരു കാലത്തിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. അക്കാലത്തെ മനുഷ്യരുടെ വേഷഭൂഷാദികള്, ജീവിത സാഹചര്യങ്ങള്‍, സംഭാഷണരീതികള്വിശ്വാസങ്ങള്, ആചാരാനുഷ്ഠാനങ്ങള്എന്നിവയെയൊക്കെയാണ് ഇന്ന് ഞാനാ ഗ്രന്ഥത്തില്നിന്നും വായിച്ചെടുക്കുന്നത്. കഥകളുടെ രസനീയതയില്പലപ്പോഴും വായന കുരുക്കുകള്സൃഷ്ടിക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ഗതകാലജീവിതത്തെ വായിച്ചെടുക്കാന്ഐതീഹ്യമാല വളരെയേറെ നമ്മെ സഹായിക്കുക തന്നെ ചെയ്യും. കുതുകികളായവര്ക്ക് ചരിത്രം കഥകളിലാണ് ഉറങ്ങുന്നതെന്ന് തിരിച്ചറിയാന്കഴിയും. എന്നാല്കഥകളെ യാഥാര്ത്ഥ്യമെന്നു വ്യാഖ്യാനിച്ചെടുക്കുന്ന വര്ത്തമാനകാല ദുരന്തങ്ങളിലേക്ക് കൂപ്പുകുത്താതിരിക്കാനുള്ള ശേഷിയും ശേമുഷിയും കാത്തുവെക്കുകയും വേണം.അത് ഭാവികാലത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണെന്ന് ഓര്മിപ്പിക്കട്ടെ.




പ്രസാധകര്‍- കറന്റ് ബുക്സ് വില 75 രൂപ, ഒന്നാംഅഞ്ചാം പതിപ്പ് ജൂണ്1993




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം