#ദിനസരികള്‍ 178
കവിത എഴുതുന്നതിന് വൃത്തം വേണോ ? വേണ്ട.വൃത്തമില്ലാത്തവയില്‍ കവിതയുണ്ടാകാറുണ്ട്. വൃത്തമുള്ളവയില്‍ കവിത ഇല്ലാത്തവയുമുണ്ട്.ഒന്ന് ത്യാജ്യം, മറ്റേത് ഗ്രാഹ്യം എന്നില്ല.ഇതിവൃത്തത്തിന്റെ ഭാവസാരള്യത്തിനനുസരിച്ചു ചേര്‍ക്കപ്പെടുന്ന രസക്കൂട്ടുകളില്‍ ഒന്നുമാത്രമാണ് ഈ വൃത്തവും വൃത്തമില്ലായ്മയും. കവിതയെ കവിതയാക്കുന്നതിന് അനുബന്ധമായി മറ്റനേകം ഘടകള്‍ കൂടി സമഞ്ജസമായി സമ്മേളിക്കേണ്ടതുണ്ടെന്നു സാരം.പക്ഷേ ഇക്കാലത്ത് വൃത്തത്തിലെഴുതുന്നതും അതിനു ശ്രമിക്കുന്നതും പഴഞ്ചനാണെന്നൊരു ധാരണ പൊതുവേ പരന്നിട്ടുണ്ടോ ? അങ്ങനെ ശ്രമിക്കുന്നവര്‍ക്ക് കവിതയിലൂടെ നൂതനാശയങ്ങളെ അനുവാചകന് പകര്‍ന്നു നല്കുവാന്‍ കഴിയാറില്ല എന്ന് ചിന്തിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ടെന്ന് എനിക്കു തോന്നുന്നു.അത്തരക്കാരോട് എനിക്ക് അഭിപ്രായ വ്യത്യാസം പറയാതെ വയ്യ. രണ്ടുതരം താളങ്ങളിലാണ് കവിത അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. ഒന്ന് ആന്തരികമായ താളം. രണ്ട് ബാഹ്യമായ താളം.ആന്തരികമായ താളം എന്നതുകൊണ്ടുദ്ദേശിക്കുന്നത് , കവിതയോട് ഒട്ടിച്ചേര്‍ന്നു നില്ക്കുന്ന ആശയപരമായ ലോകത്തെയാണ്.ആ ലോകമാണ...