#ദിനസരികള്‍ 175

#ദിനസരികള്‍ 175
Þ    ഹിറ്റ്ലര്‍ വിവാഹിതനായിരുന്നില്ല.
Þ    പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ രാഷ്ട്രത്തിന്റെ ശത്രുക്കളാണെന്ന് ഹിറ്റ്ലര്‍ ചിന്തിച്ചിരുന്നു
Þ    ഹിറ്റ്ലറെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ അനുയായികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
Þ    ഹിറ്റ്ലര്‍ കുട്ടിക്കാലത്ത് ചിത്രങ്ങള്‍ വരക്കുകയും അവ വില്‍ക്കുകയും ചെയ്തിരുന്നു.
Þ    പബ്ലിസിറ്റിക്കുള്ള ഒരവസരവും ഹിറ്റ്ലര്‍ പാഴാക്കിയിരുന്നില്ല.പത്രങ്ങള്‍ മാസികകള്‍ റേഡിയോകള്‍ എന്നിവ പബ്ലിസിറ്റിക്കായി ഉപയോഗിച്ചു.
Þ    എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളേയും തകര്‍ത്തു.
Þ    എതിരാളികളെ രാജ്യദ്രോഹികളും വഞ്ചകരുമായി ചിത്രീകരിച്ചു
Þ    സാധാരണ പ്രവര്‍ത്തകനായി നാസി പാര്‍ട്ടിയില്‍ ചേര്‍ന്ന ഹിറ്റ്ലര്‍ പിന്നീട് പാര്‍ട്ടിയിലെ എതിരാളികളെ വകവരുത്തി നേതാവായി ഉയര്‍ന്നു
Þ    എല്ല പ്രശ്നങ്ങള്‍ക്കും നൊടിയിടകൊണ്ടു പരിഹാരം കാണുമെന്ന് പ്രചാരണം നടത്തിയാണ് അധികാരത്തില്‍ വന്നത്.അധികാരമേറിയ ശേഷം ഈ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കിലും ജര്‍മനിയെ നശിപ്പിക്കാന്‍ കഴിഞ്ഞു.
Þ    നല്ല നാളുകള്‍ വരുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഹിറ്റ്ലര്‍ അധികാരത്തില്‍‌ വന്നത്.
Þ    സ്വന്തം നാസി കക്ഷികള്‍ ജയിച്ച ശേഷം ജര്‍മന്‍ പാര്‍ലമെന്റില്‍ കാലുകുത്തിയ ഹിറ്റ്ലര്‍ പൊട്ടിക്കരഞ്ഞു.
Þ    കള്ളം പറഞ്ഞു ഫലിപ്പിച്ചാണ് ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നത്.
Þ    നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ ഹിറ്റ്ലര്‍ തല്പരനായിരുന്നു.
Þ    ജര്‍മനി എനിക്കുള്ളതാണെന്ന് ഹിറ്റ്ലര്‍ എപ്പോഴും പറയുമായിരുന്നു
Þ    ഹിറ്റ്ലര്‍ തന്റെ പ്രസംഗങ്ങള്‍ സുഹൃത്തുക്കളേ സഹോദരി സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തിരുന്നു
Þ    തന്റെ ഫോട്ടോ പകര്‍ത്തുന്നതിനോട് ഹിറ്റ്ലര്‍ക്ക് അതീവ താല്പര്യമുണ്ടായിരുന്നു.

സബ് രംഗ് ഇന്ത്യയോട് കടപ്പാട് പ്രകടിപ്പിച്ചുകൊണ്ട് ഹിറ്റ്ലറുടെ പ്രധാനപ്പെട്ട സ്വഭാവസവിശേഷതകളെ വ്യക്തമായി ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഇത്. ഈ താരതമ്യങ്ങളില്‍ നിന്ന് ഏകാധിപതികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ നമുക്ക് പലതും ഉരുത്തിരിഞ്ഞുകിട്ടും എന്നുള്ളതുകൊണ്ട് ഈ കുറിപ്പ് പ്രസക്തംതന്നെ.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം