Posts

Showing posts from May 12, 2019

#ദിനസരികള്‍ 760

ഇനി നാം അംബേദ്കറിലേക്ക് സഞ്ചരിക്കുക             ഒരു ജനതയെന്ന നിലയില്‍ ഒരു കാലത്ത് നാം എതിര്‍ത്തു പോന്നതും സമൂഹത്തിന്റെ പൊതുധാരയില്‍ ഒരു പരിധിവരെ അപ്രസക്തവുമായി മാറിയ ജാതീയത, അതിന്റെ സര്‍വ്വ പ്രതാപങ്ങളോടെയും നമുക്കിടയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.പൊതുധാരയില്‍ നിന്നും അപ്രസക്തമായി എന്ന പ്രയോഗം തെറ്റായേക്കാം. കാരണം ചില ജാതി വിരുദ്ധ ചിന്തകള്‍ക്കുണ്ടായ മേല്‍‌ക്കോയ്മ കാരണം അങ്ങനെ തോന്നുന്നതുമാകാം. തന്റെ വിഷപ്പത്തിക്ക് അടി കിട്ടുമെന്ന ഭയത്താല്‍ ഒരല്പം പിന്നിലേക്കു മാറിയതുമാകാം , ഏതായാലും ഒരു അടങ്ങലുണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നുവെച്ച് ഇന്ത്യയുടെ മനസ്സില്‍ നിന്നും ജാതിയും അതിനെ നിലനിറുത്തുന്ന ശ്രേണിബദ്ധമായ വര്‍ണ വ്യവസ്ഥയും ഒരു കാലത്തും മാറിനിന്നിട്ടുണ്ടെന്ന് കരുതരുത്.           ഇവിടെ ദുര്യോഗമെന്താണെന്നു വെച്ചാല്‍ പതിയെപ്പതിയെ അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് നാം ചിന്തിച്ചു പോയ ജാതീയത , വര്‍ത്തമാനകാലത്ത് അധികാരത്തിലേക്കുളള്ള കുറുക്കുവഴിയായി ഹിന്ദുത്വവാദികള്‍ മതവിശ്വാസത്തെ ഉപയോഗിക്കാന്‍ തുനിഞ്ഞിറങ്ങിയതോടെ അതിന്റെ മുഴുവന്‍ വേഷഭൂഷാദികളോടെയും മൂലസ്ഥാനത്തേക്ക് എഴുന്നെള്ളിയെ

#ദിനസരികള്‍ 759

            ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സേയാണ് എന്ന് കമലാഹാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റായിട്ടുള്ളത് ? ആ പ്രസ്താവനക്കെതിരെ സംഘടിതമായ ആക്രമണങ്ങളാണ് സംഘപരിവാരം അദ്ദേഹത്തിനെതിരെ അഴിച്ചുവിട്ടത്.ഏകദേശം അമ്പതോളം കേസുകളില്‍ അദ്ദേഹം പ്രതിയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ മക്കള്‍ നീത മന്റം നിരോധിക്കണമെന്നും ഗോഡ്‌സേ അനുകൂലികള്‍ ആവശ്യപ്പെടുന്നു.           തനിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. അറസ്റ്റു ചെയ്യപ്പെടണ്ടയെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമീപിക്കണമെന്ന നിര്‍‌ദ്ദേശമാണ് കമലാഹാസന് ലഭിച്ചത്.തികച്ചും വസ്തുതാപരമായ ഒരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കമലാഹാസനെപ്പോലെയുള്ള ഒരാളെ ഭീഷണിപ്പെടുത്തിയും നിയമസംവിധാനങ്ങളെ തെറ്റായി ഉപയോഗിച്ചും സംഘപരിവാരം നടത്തുന്നത് ഭീകരവാഴ്ച തന്നെയാണ്.           ഗോഡ്‌സേയെ ഹിന്ദുത്വയുടെ പോരാളിയും അതുവഴി വിശുദ്ധനുമാക്കാനുള്ള ശ്രമങ്ങള്‍ ആറെസ്സെസ്സും കൂട്ടരും കൊണ്ടുപിടിച്ച് നടത്താന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ആള്‍ബലവും ആയുധബലവുമ ഉപയോഗിച്ച് ഗോ‌ഡ്സേയെക്കുറിച്ചുള്ള വിരുദ്ധ പരാമര്‍ശങ്ങ

#ദിനസരികള്‍ 758

             വനപാലകരെപ്പറ്റി ഞങ്ങളുടെ നാട്ടില്‍ പറയാറുള്ളത് , അവര്‍ക്ക് പോലീസുകാരെപ്പോലെ ധാരാളം പ്രതികളെ കിട്ടാറില്ല. അതുകൊണ്ടുതന്നെ കിട്ടുന്നവരെ നന്നായി കുത്തും എന്നാണ്. മര്‍ദ്ദിക്കുക എന്ന അര്‍ത്ഥത്തിലാണ് കുത്തുക എന്നു പറയുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പോലീസ് മനുഷ്യന്മാരോട് ഇടപെടുന്നതുകൊണ്ട് അല്പ‍മൊക്കെ മനുഷ്യപ്പറ്റുണ്ടാകുമെങ്കിലും ഫോറസ്റ്റുകാരുടെ ഇടപെടലുകള്‍ മൃഗങ്ങളോട് ആയതുകൊണ്ട് ആ തരത്തിലുള്ള ഒരു സമീപനം പ്രതീകഷിച്ചുകൂട എന്നും ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കും. മലയോര മേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് അക്കാര്യം നന്നായിട്ട് അറിയാം.എന്തെങ്കിലും കുറ്റകൃത്യങ്ങളുടെ പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍പ്പിന്നെ രക്ഷയില്ല. ക്രൂരമായ മര്‍ദ്ദനമായിരിക്കും ഫലം. പരാതിപ്പെട്ടാല്‍ വീട്ടുലുള്ള മറ്റു ബന്ധുക്കളേയും പ്രതി ചേര്‍ക്കുമെന്നൊക്കെയായിരിക്കും ഭീഷണി.സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവര്‍ അതുകൊണ്ടുതന്നെ ആരോടും പരാതിപ്പെടാനും പോകില്ല.പോലീസ് പിടിച്ചാലും കുഴപ്പമില്ല , ഫോറസ്റ്റുകാര്‍ പിടിക്കരുതേ എന്നായിരിക്കും പലരുടേയും പ്രാര്‍‌ത്ഥന.           വല്ല സംശയത്തിന്റേയും പേരിലാണ് പിടിക്കപ്പെ

#ദിനസരികള്‍ 757

ഹിന്ദുത്വ – വന്ന വഴികള്‍             ഹിന്ദുത്വത്തിന്റെ കടന്നു കയറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ജ്യോതിര്‍മയി ശര്‍മ്മയുടെ ഹിന്ദുത്വ – ഹിന്ദു ദേശീയവാദത്തെക്കുറിച്ച് ഒരന്വേഷണം ( Hisndutava – Exploring the Idea of Hindu Nationalism)   എന്ന പുസ്തകത്തിന് സവിശേഷമായ സ്ഥാനമുണ്ട്.           ഹിന്ദുത്വത്തിനും അതിന്റെ രാഷ്ട്രീയമായ മോഹങ്ങള്‍ക്കും ഇന്ത്യയില്‍ വഴിതെളിച്ചു കാട്ടിയ ദയാനന്ദസരസ്വതി , സ്വാമി വിവേകാനന്ദന്‍ , അരവിന്ദന്‍ , സവര്‍ക്കര്‍ എന്നീ നാലുപേരെ മുന്‍നിറുത്തി ഹിന്ദുത്വയുടെ സംസ്ഥാപനത്തിനു വേണ്ടി നടന്നുപോന്നിട്ടുള്ള ഇടപെടലുകളെ ജ്യോതിര്‍മയി ശര്‍മ്മ ചര്‍ച്ച ചെയ്യുന്നു.           ഈ ആശയത്തിന്റെ ഗതികളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ഹിന്ദുത്വ എന്നതുകൊണ്ട് അതിന്റെ വക്താക്കള്‍ ഉദ്ദേശിക്കുന്നതെന്താണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. “ ഹിന്ദുത്വം എന്ന വാക്ക് ഹിന്ദുമതത്തില്‍ നിന്നും അതിനുള്ള വ്യതിരിക്തതയെക്കുറിക്കാനായി വിനായക ദാമോദര്‍ സവര്‍ക്കര്‍ സൃഷ്ടിച്ചതാണ്.അദ്ദേഹം എഴുതി – ഹിന്ദുത്വം ഒരു മഹദ് വര്‍ഗ്ഗത്തിന്റെ ജീവനാണ്.അത് ഹിന്ദ

#ദിനസരികള്‍ 756

ഒരു വിധത്തിലുള്ള ശാസ്ത്രീയാവബോധവും തൊട്ടു തെറിച്ചിട്ടില്ലാത്ത ഒരാളാണ് ആണവ ശക്തിയായ ഇന്ത്യയെ നയിക്കുന്നതെന്ന് ലോകം തിരിച്ചറിയുമ്പോള്‍ ഇന്ത്യക്കാരനെന്ന നിലയില്‍ നാം കുനിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക? അയാള്‍ പറയുന്നതുകേട്ട് ആ താളത്തിനൊപ്പം തുള്ളുന്ന് സൈനിക നേതൃത്വമാണ് നമുക്കുള്ളതെന്നു കൂടി വരുമ്പോള്‍ വിനാശകാരിയായ ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഒരു ഭീകര രാഷ്ട്രത്തിനു തുല്യമായി ലോകത്തിനു മുന്നില്‍ നമ്മളും മാറുകയാണ്. കേവലം മതജാതി വര്‍ഗ്ഗീയതയുടെ തോളില്‍ കയറി ജനങ്ങളെ തമ്മില്‍ത്തല്ലിച്ച് ഹിന്ദു വോട്ടു ബാങ്കിനെ സമര്‍ത്ഥമായി വിനിയോഗിച്ച് പ്രധാനമന്ത്രിയായ മോദിയുടെ വാക്കുകള്‍ കേട്ടാണ് (തന്റെ നിര്‍‌ദ്ദേശം കേട്ടാണ് മേഘങ്ങളുള്ള ആ ദിവസം തന്നെ സൈന്യം ആക്രമണം നടത്തിയത് എന്നു പറഞ്ഞത് മോദി തന്നെയാണ്) സൈന്യം അതിന്റെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്തുന്നതെങ്കില്‍ ഈതരത്തിലുള്ള ഇന്ത്യയെ എങ്ങനെയാണ് അയല്‍ രാജ്യങ്ങള്‍ വിശ്വാസത്തിലെടുക്കുക? എന്തൊക്കെയാണ് വിടുവായന്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്? ഒരന്തസ്സുമില്ലാത്ത, ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് യോജിക്കാത്ത എന്തൊക്കെ പ്രസ്താവനക