“ ചാനല്‍ വളര്‍ത്തിയ കുട്ടി ” യും കൂട്ടാളിയും ഇന്ന് മാധ്യമങ്ങളുടെ മുന്നില്‍ നിന്നു കൊണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കാണിച്ച “ ഷോ ” കണ്ടില്ലേ ? “ നീ സി പി എമ്മിന്റെ പണി എടുക്കുകയാണെങ്കില്‍ അത് ചെയ്താല്‍ മതി.ഞങ്ങളെ ഒണ്ടാക്കാനും കൂടി വരണ്ട. ഞങ്ങളെ സുഖിപ്പിക്കാന്‍ നീ വരണ്ട. അത് നിന്റെ കൈയ്യില്‍ വെച്ചിരുന്നാല്‍ മതി. അങ്ങനെ സുഖിക്കുന്ന ആളുകളുമല്ല. നീ കേട്ടോ ? നിന്റെ സര്‍വ്വീസിനുള്ള പാരിതോഷികം തരാം.ഞാന്‍ തരാം. നിന്റെ സര്‍വ്വീസിനുള്ള പാരിതോഷികം തരാം കേട്ടോ. ഓര്‍ത്തു വെച്ചോ “ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിലമ്പൂരില്‍ വാഹനം പരിശോധിച്ചപ്പോള്‍ ആ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ , ഉദ്യോഗസ്ഥനോട് പറഞ്ഞ വാക്കുകളാണ് ഞാന്‍ മുകളില്‍ ഉദ്ധരിച്ചത്. ഈ പരിശോധന ഇലക്ഷന്‍ കാലങ്ങളില്‍ സ്വഭാവികമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. കൈവശം വെയ്ക്കേണ്ട തുക എത്രയാണെന്നും അതില്‍ക്കൂടുതല്‍ കൈവശം വെയ്ക്കുന്നുണ്ടെങ്കില്‍ എന്തെല്ലാം രേഖകളാണ് കരുതേണ്ടത് എന്നു തുടങ്ങി ഇലക്ഷന്‍ കമ്മീഷന്റെ കൃത്യമായ അറിയിപ്പുകള്‍ പുറത്തു വന്നിട്ടുമുണ്ട്. സത്യസന്ധമായും ഭയരഹിതമാ...
Posts
Showing posts from June 8, 2025
- Get link
- X
- Other Apps
കാത്തിരിപ്പ് (വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ) ----------------------- വീടുവിട്ടിറങ്ങുമ്പോള്‍ തന്നിളംകൈയ്യാല്‍ ത്തട ഞ്ഞോമലാള്‍ ചിണുങ്ങുന്നു “ അച്ഛ , വേം വരണം ട്ടോ “ വാതിലില്‍ച്ചാരി സ്സാരി ത്തലപ്പാല്‍ മുഖം തുട – ച്ചായമ്മ മൊഴിയുന്നു “ കറിക്കായെന്തെങ്കിലും .. “ ഉമ്മറത്തിണ്ണയ്ക്കിരു – ന്നമ്മ ചൊല്ലുന്നു “ മോനേ , യുണ്ണാറായ് . കഴിച്ചിട്ടു വൈന്നേരം പോയാല്‍ പോരേ ?” അച്ഛനുണ്ടങ്ങേത്തൊടി ത്തുമ്പിലായി ചിനക്കുന്നു “ കണ്ണടക്കാല്‍ മാറ്റി നീ വാങ്ങുവാന്‍ മറക്കണ്ട “ കുഞ്ഞിനു മിഠായി വാങ്ങി പെണ്ണിനു കറിക്കൂട്ടും അമ്മയ്ക്കു പുകയില , യച്ഛന്റെ കണ്ണാടിയും ! ഒക്കെയും തെറിച്ചെങ്ങോ ചിതറിക്കിടക്കുന്നു ഇപ്പാതച്ചൂടില്‍ ഞാനും തണുത്തേ മരയ്ക്കുന്നു കുഞ്ഞുകാത്തിരിക്കുന്നു ഭാര്യ കാത്തിരിക്കുന്നു അമ്മ കാത്തിരിക്കുന്നു ണ്ടച്ഛനും , തിരിച്ചെത്താന്‍ ! മേശമേല്‍ പിഞ്ഞാണത്തി നിത്തിരി വട്ടത്തിലെ ച്ചോറ്റുകളെന്നെപ്പോലെ തണുപ്പില്‍ മരയ്ക്കുന്നു ! |...
- Get link
- X
- Other Apps

കേരളത്തില്‍ അടിമക്കച്ചവടം ധാരാളമായി നടക്കുന്നുണ്ടെന്ന് ലോകത്തിന് ബോധ്യമായത് അഞ്ചരക്കണ്ടി എസ്റ്റേറ്റില്‍ നടന്ന സംഭവവികാസങ്ങളോടെയാണ്. 1767 ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ എസ്റ്റേറ്റ് സ്ഥാപിച്ചത്. സുഗന്ധദ്രവ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഒരു കേന്ദ്രം എന്ന നിലയിലായിരുന്നു ഏകദേശം 200 ഏക്കര്‍ വലുപ്പമുള്ള ഈ എസ്റ്റേറ്റ് സ്ഥാപിക്കപ്പെട്ടത്. ഇന്ന് കറുവപ്പട്ട ഉല്പാദനത്തില്‍ ( Cinnamon ) ഏഷ്യയിലെ തന്നെ ഒരു പ്രധാന കേന്ദ്രമായി ഈ എസ്റ്റേറ്റ് മാറിയിരിക്കുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ പങ്കാളികളായിട്ടാണ് എസ്റ്റേറ്റ് ആരംഭിക്കുന്നത്. തോട്ടത്തിലെ പണിയ്ക്ക് ആളെ തികയാതായപ്പോള്‍ അന്നത്തെ ഓവര്‍സിയറായിരുന്ന മര്‍ഡോക് ബ്രൌണ്‍ കൂടുതല്‍ തൊഴിലാളികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരപേക്ഷ മുകളിലേക്ക് അയച്ചു. അനുവാദമനുസരിച്ച് നാല്പത്തിയഞ്ചോളം പുലയരെ ചാവക്കാട്ടുനിന്നും വാങ്ങിച്ചു എന്ന് രേഖകളിലുണ്ട്. അക്കൂട്ടത്തില്‍ നിന്നും മൂന്നുപേരെ പിന്നീട് കാണാതെയായി. എന്നാല്‍ മര്‍ഡോക് ബ്രൌണിനും അയാളുടെ വലംകൈയായിരുന്ന അസന്‍ അലി മാപ്പിളയ്ക്കും ബ...
- Get link
- X
- Other Apps
പറയന്‍. “ നാട്ടു നീചജാതി ” കളില്‍ ഏറ്റവും താഴെയായിരുന്നു പറയന്റെ സ്ഥാനം. അധസ്ഥിത പുരുഷന് ബ്രാഹ്മണ സ്ത്രീയില്‍ ജനിച്ചവനാണ് പറയനെന്നൊരു കഥയുണ്ട്. അതായത് ബ്രാഹ്മണ സ്ത്രീയെ താണജാതിക്കാര്‍ പ്രാപിച്ചാല്‍ ഏറ്റവും താണവരായിരിക്കും ഉണ്ടാകുക എന്നര്‍ത്ഥം. ജാതിയില്‍ താണവരില്‍ നിന്നും ബ്രാഹ്മണ സ്ത്രീയുമായി ഒരു തരത്തിലുള്ള വേഴ്ചകളും ഇല്ലാതാക്കാനുള്ള സവര്‍ണ തന്ത്രമാണ് പറയന്റെ ജന്മത്തിന് കാരണമെന്ന് വ്യക്തമായല്ലോ. പറയരെപ്പോലെയുള്ള അടിമജീവിതങ്ങള്‍ക്ക് വഴി നടക്കാന്‍ പോലും അവകാശമില്ലാതിരുന്ന ഒരു കാലമാണതെന്ന് ഓര്‍ക്കണം. അടിമകളെ പച്ചയ്ക്ക് കത്തിച്ചു കളഞ്ഞാലും ഒരാളും ചോദിക്കാനും പറയാനും വരാത്ത കാലം ! ആ കാലത്ത് അങ്ങനെയുള്ള ഒരു പറയനായിരുന്നു കണ്ടന്‍. കണ്ടന്റെ ഭാര്യയുടെ പേര് ളേച്ചി എന്നായിരുന്നു. അവര്‍ക്ക് 1879 ല്‍ ഒരു മകനുണ്ടാകുന്നു.പേര് കൊമരന്‍. അപ്പോള്‍പ്പിന്നെ കൊമരന്റെ ജീവിതവും എന്തായിരുന്നുവെന്ന് പ്രത്യേകമായി പറയേണ്ടതില്ലല്ലോ. ജന്മിയുടെ കന്നുകാലികളെ മേയ്ക്കുക ...
- Get link
- X
- Other Apps
മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മടുപ്പ് തോന്നിയിട്ടുണ്ടോ ? എനിക്കുണ്ട്. ഇതെന്ത് മലയാളം എന്ന് ആലോചിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ അനുഭവം പാവങ്ങളാണ്. ജീന്‍ വാല്‍ ജീന്റെ കഥ ഏതോ ചെറിയ ക്ലാസില്‍ പഠിച്ചതില്‍ നിന്നും വിജൃംഭൃതനായിട്ടാണ് സ്കൂള്‍ ലൈബ്രറിയില്‍ നിന്നും നാലാപ്പാടന്‍ വിവവര്‍ത്തനം ചെയ്ത പാവങ്ങള്‍ തപ്പിയെടുക്കുന്നത്. പക്ഷേ വായന സുഖകരമായ ഒന്നായിരുന്നില്ല. ഏറെക്കാലത്തിന് ശേഷം നാലാപ്പാടന്‍ വിവര്‍ത്തനം ചെയ്യാന്‍ അടിസ്ഥാനമാക്കിയ ഇസബേല്‍ ഹാപ്‌ഗുഡിന്റെ ‘ ഇംഗ്ലീഷുപാവങ്ങളുമായി ’ ഒത്തുനോക്കിയിട്ടുമുണ്ട്. ഭാവാര്‍ത്ഥത്തെക്കാള്‍ ഭാഷാര്‍ത്ഥത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് നാലാപ്പാടന്‍ തര്‍ജ്ജമ നിര്‍വഹിച്ചിരുന്നത്. അത്തരം മൊഴിമാറ്റങ്ങള്‍ക്ക് യാന്ത്രികത ഏറെയായിരിക്കും. നാലാപ്പാടന്റെ പാവങ്ങള്‍ക്കും ഈ കുഴപ്പം സംഭവിച്ചിട്ടുണ്ട്. നാലാപ്പാടന്റെ ശ്രമത്തെ ഒരു തരത്തിലും വിലകുറച്ചു കാണുകയല്ല, മറിച്ച് വായനാ സുഖം തീരെ കുറഞ്ഞ ഒന്നായിട്ടാണ് ആ പുസ്തകത്തിന്റെ മലയാള പരിഭാഷ എനിക്ക് അനുഭവപ്പെട്ടത് എന്ന് സുചിപ്പിക്കുക മാത്രമാണ്. അതുപോലെ തന്നെ കസാന്‍ദ്സാക്കീസിന്റെ...
- Get link
- X
- Other Apps
ഹാഷ്മി താജ് ഇബ്രാഹിമിനെയാണോ വിനു വി ജോണിനെയാണോ ഇഷ്ടം എന്നു ചോദിച്ചാല്‍ വിനുവിനെ എന്നായിരിക്കും എന്റെ ഉത്തരം. അത്രത്തോളം സ്നേഹമാണ് എനിക്ക് ആദ്യം പറഞ്ഞ ദേഹത്തോട് ! ആ ദേഹത്തിന് മൈത്രേയന്റെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടിയ ഒരു “ ജനകീയ കോടതി ” യുടെ എപ്പിസോഡ് ഇന്ന് അവിചാരിതമായി കണ്ടു. മൈത്രേയന്‍ ചിലപ്പോഴൊക്കെ വരട്ടുവാദം പറയുമെങ്കിലും ഈ എപ്പിസോഡിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്സ് അത്യുഗ്രനായിരുന്നുവെന്ന് പറയട്ടെ. സത്യത്തില്‍ ഹാഷ്മിയ്ക്ക് മൈത്രേയന്‍ പറയുന്നതൊന്നും മനസ്സിലായിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ എപ്പിസോഡ്. എന്നുമാത്രവുമല്ല അയാളുടെ ഒരു ബൌദ്ധിക നിലവാരം വെച്ച് മൈത്രേയന്‍ പറയുന്നത് മനസ്സിലാക്കാനുള്ള ശേഷിയൊന്നും ഹാഷ്മിക്കില്ല എന്ന് നമുക്കും മനസ്സിലാകും. വെറുതെ വെള്ളച്ചാട്ടം പോലെ വാക്കുകളുടെ മാലപ്പടക്കം തീര്‍ത്ത് അതിന്റെ മറവില്‍ മൈത്രേയനില്‍ നിന്ന് രക്ഷപ്പെടാം എന്ന കണക്കുകൂട്ടലുമായിട്ടാണ് അയാള്‍ എത്തിയത്. പക്ഷേ കഥ താന്‍ വിചാരിച്ചതുപോലെയല്ലെന്ന് മനസ്സിലാക്കാന്‍ എപ്പിസോഡ് കഴിഞ്ഞിട്ടെങ്കിലും അദ്ദേഹത്തിന് സ...