Posts

Showing posts from October 11, 2020

#ദിനസരികള് 1272 നൂറു ദിവസം നൂറു പുസ്തകം ||പതിനൊന്നാം ദിവസം – ഭാരതപര്യടനം||

Image
  ( മാരാര് കൃതികളിലൂടെ )             കുട്ടികൃഷ്ണമാരാരുടെ ഏറ്റവും പ്രധാനപ്പെട്ടെ രചനയേത് എന്ന ചോദ്യത്തിന് പലരും പറയുന്ന ഉത്തരം ഭാരതപര്യടനം എന്നായിരിക്കും. ആ ഉത്തരത്തില്‍ മാരാര്‍ക്കും ഇഷ്ടക്കേടൊന്നുമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മഹാഭാരതത്തിലെ ചില സന്ദര്‍ഭങ്ങളെ മുന്നില്‍ വെച്ച് ജീവിതത്തിന്റെ ഗതിവിഗതികളെ കൂടുതല്‍ ആഴത്തിലും പരപ്പിലും ഇഴവിടര്‍ത്തിക്കാണിക്കുവാന്‍ മാരാര്‍ പരിശ്രമിച്ചതിന്റെ ഈടുറ്റ ഫലമാണ് ഭാരതപര്യടനമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എം കെ സാനു ചൂണ്ടിക്കാണിക്കുന്നതുപോലെ ആ ഗ്രന്ഥം ആര്‍ക്കും തന്നെ വെറുതെ വായിച്ചുപോകുവാന്‍ കഴിയുന്ന ഒന്നല്ല മറിച്ച് അനുഭവിക്കാനും ജീവിതത്തെത്തന്നെ മാറ്റിപ്പണിയാനുമുള്ളതാണ്. വിമര്‍ശനത്തിലെ രാജശില്പി എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു. " ആന്തരിക ജീവിതത്തില്‍ ചലനമോ മാറ്റമോ ഉണ്ടാകുമ്പോള്‍ മാത്രമേ വായനയെക്കുറിച്ച് അനുഭവം എന്നു പറയാനാകൂ. ഗ്രന്ഥം വായിക്കുന്നതിനുമുമ്പുള്ള അവസ്ഥയില്‍ തുടരാന്‍ വായനക്കു ശേഷം നിങ്ങള്‍ക്കു സാധിക്കില്ല. കാണാത്ത പലതും കണ്ടതായി നിങ്ങള്‍ അറിയുന്നു.ആലോചനയില്‍ പെട്ടിട്ടില്ലാത്ത പലതും ആലോചനയിലേക്ക് കടന്നു വരു