#ദിനസരികള് 528- നൂറു ദിവസം നൂറു പുസ്തകം – തൊണ്ണൂറ്റിയാറാം ദിവസം.
|| തോമസിന്റെ സുവിശേഷം – വിവ വിനയചൈതന്യ || യേശു പറഞ്ഞു :-“ ഈ സ്വര്‍ഗ്ഗം നീങ്ങിപ്പോകും.അതിനു മുകളിലുള്ളതും നീങ്ങിപ്പോകും.മരിച്ചവര്‍ ജീവിച്ചിരിക്കുന്നില്ല.ജീവിച്ചിരിക്കുന്നവര്‍ മരിക്കുകയുമില്ല.നിങ്ങള്‍ മരിച്ചവയെ ആഹരിച്ച നാളുകളില്‍ നിങ്ങളവയെ ജീവനുള്ളതാക്കി.നിങ്ങള്‍ പ്രകാശത്തില്‍ വസിക്കുമാറാകുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും ? നിങ്ങള്‍ ഒന്നായിരുന്ന ദിവസം നിങ്ങള്‍ രണ്ടായി തീര്‍ന്നു.പക്ഷേ നിങ്ങള്‍ രണ്ടായി തീരുമ്പോള്‍ നിങ്ങളെന്തു ചെയ്യും ?” യേശു പറഞ്ഞു :- “ പരീശന്മാരും ശാസ്ത്രിമാരും അറിവിന്റെ താക്കോലുകള്‍ എടുത്തുവെച്ചിരിക്കുന്നു.അവര്‍ സ്വയം പ്രവേശിച്ചിട്ടുമില്ല, പ്രവേശിക്കാനാഗ്രഹിക്കുന്നവരെ അനവദിച്ചിട്ടുമില്ല.നിങ്ങളോ സര്‍പ്പങ്ങളെപ്പോലെ ബുദ്ധിയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുക. ” ശിഷ്യന്മാര്‍ അവനോട് സുന്നത്തു ചെയ്യുന്നതു ഗുണകരമോ അല്ലയോ എന്നു ചോദിച്ചു . അവ്‍ അവരോട് അതു ഗുണ...