Posts

Showing posts from May 25, 2025
  ബി ജെ പി എന്ന നാണം കെട്ട രാഷ്ട്രീയ കക്ഷിയുടെ സഹായത്തോടെ വീണ്ടും നിലമ്പൂരില്‍ ഒരു കോ- ലീ- ബി സഖ്യത്തിന് അരങ്ങൊരുങ്ങുകയാണ്. എല്‍ ഡി എഫിനോട് എപ്പോഴൊക്കെ മുഖാമുഖം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ യു ഡി എഫ് ഒരു തത്വദീക്ഷയുമില്ലാതെ ബി ജെ പിയുടെ സഹായം തേടിയിട്ടുണ്ട്. ബി ജെ പിയാകട്ടെ അക്കാര്യത്തില്‍ വലിയ വിശാനമനസ്കത കാണിക്കുകയും ചെയ്യുന്നു. എല്‍ ഡി എഫിനെ പരാജയപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശത്തടെ അവര്‍ സംശയലേശമെന്യേ യു ഡി എഫുമായി കൈകോര്‍ക്കുന്നു, ആവശ്യത്തിനുള്ള വോട്ടുകള്‍ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാറ്റി വെയ്ക്കുന്നു. ഇത് കുറച്ചുകാലങ്ങളായി കേരളത്തിലെ ഇടതുവലതു കക്ഷികള്‍ മാറ്റുരയ്ക്കുമ്പോള്‍ സംഭവിക്കാറുള്ള ഒരു കാര്യമാണ്. ( അതിലൊരു അപവാദം എന്ന് പറയാവുന്നത് പാലക്കാട് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മാത്രമാണ്. അവിടെ ബി ജെ പിയ്ക്ക് സാധ്യതയുണ്ട് എന്ന് കണ്ടതുകൊണ്ടുമാത്രമാണ് അത്തരമൊരു നിലപാട് അവര്‍ സ്വീകരിച്ചതെന്നതുകൂടി ഓര്‍മ്മിക്കുക . ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി സരിനെ പിന്തള്ളി ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു )   എന്നാല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ കണ...
  നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് ! അപ്രവചനീയമൊന്നുമായിരുന്നില്ലെങ്കിലും കുറച്ചൊക്കെ അപ്രതീക്ഷിതമായിരുന്നു ആ തീരുമാനം എന്നതുകൊണ്ടുതന്നെ വലതുപാളയങ്ങളില്‍ ഈ നീക്കം അമ്പരപ്പും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്.   ഇടതു രാഷ്ട്രീയത്തിലെ വിശിഷ്യാ സി പി ഐ എമ്മിലെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളെത്തന്നെ കളത്തിലിറക്കുക വഴി വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നില്ല എന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ നല്കപ്പെടുന്നത് ! വിജയം സുനിശ്ചിതമായിരിക്കണം എന്ന നിലപാടിന് പിന്നിലും രണ്ട് ഉദ്ദേശങ്ങളുണ്ട്. ഒന്ന് മണ്ഡലം നിലനിറുത്തുക , ഭരണവിരുദ്ധ വികാരം കേരളത്തിലില്ല എന്ന വസ്തുത ഒന്നുകൂടി ഊട്ടിയുറപ്പിക്കുക. അതുകൊണ്ട് പതിനഞ്ചാമത് കേരള നിയമസഭയ്ക് കാലാവധി വളരെ കുറവായിരുന്നിട്ടുപോലും ഈ ഉപതിരഞ്ഞെടുപ്പിനെ വളരെ ഗൌരവത്തോടുകൂടിത്തന്നെ ഇടതുപക്ഷം സമീപിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം !               ഇടതുപക്ഷം പരസ്യമായും വലതുപക്ഷത്തിലെ ഭൂരിപക്ഷം രഹസ്യമായും   കരുത്തന്‍ എന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ...
  പി വി അന്‍വറിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. എന്തായിരുന്നു ഒരു കാലത്ത് പി വി അന്‍വര്‍ ? മികച്ച പോരാളി , ധൈര്യശാലി , ആരേയും കൂസാത്തവന്‍, പത്രമാധ്യമങ്ങളുടെ കുത്സിതങ്ങളോട് തരിമ്പും വിട്ടുവീഴ്ചയില്ലാതെ പോരാടുന്നുവന്‍   - അങ്ങനെ എന്തെല്ലാം വിശേഷണങ്ങളായിരുന്നു അന്‍വറിന് പതിച്ചു കിട്ടിയത് ?   ഒരു സര്‍വസൈന്യാധിപന്റെ ഭാവഹാവാദികളോടെ അന്‍വര്‍ ' എഴുന്നള്ളുമ്പോള്‍ ' അമ്പുക്ക അമ്പുക്ക എന്നു വിളിച്ച് ആരാധകര്‍ വഴിയോരങ്ങളില്‍ തുടുത്തു നിന്നു !   നിന്ദാസ്തുതിയുടെ സ്പര്‍ശം ലവലേശമില്ലാതെയാണ് ഞാനിത് പറയുന്നതെന്ന കാര്യം പ്രത്യേകം സൂചിപ്പിക്കട്ടെ ! എന്നാല്‍ ഇപ്പോള്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെ പോലും ശകാരവും താക്കീതും ഭീഷണിപ്പെടുത്തലും ഏറ്റു വാങ്ങി എ ഐ സി സി ജനറല്‍ സെക്രട്ടറിയെ കാണാന്‍ ഫറൂക്കിലെ മഴ നനഞ്ഞ് കാത്തു നില്ക്കുന്ന അന്‍വര്‍ ഒരു പ്രതാപകാലത്തിന്റെ നിഴല്‍‌ച്ചിത്രം മാത്രമാകുമ്പോള്‍ വേദന തോന്നാതിരിക്കുന്നതെങ്ങനെ ?               ഇന്നലെ അന്‍വര്‍ നടത്തിയ പത്രസമ്മേളനം ആ ദയനീയതയുടെ പരമാവധി വിളിച്ചു പറയുന്നതായിരുന്നു. " കാല് പ...
പത്തനംതിട്ടയിലെ പ്രിയപ്പെട്ട കളക്ടര്‍ സാറിന് ,   മഴയായതിനാല്‍ അവധി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അങ്ങേയ്ക്ക് ഒരു ബാലന്‍ അയച്ച സന്ദേശം, സോഷ്യല്‍ മീഡിയയില്‍ അങ്ങയുടെ മറുപടിയോടൊപ്പം വെളിപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. കുട്ടിയുടെ കത്തിലെ അക്ഷരത്തെറ്റുകളെ സൂചിപ്പിച്ചുകൊണ്ട് കൃത്യമായി മലയാളം ക്ലാസില്‍ പോകാന്‍ താങ്കളാവശ്യപ്പെട്ടതും ശ്രദ്ധിച്ചു. അങ്ങയുടെ മറുപടി വൈറലായതോടെ പത്തനംതിട്ടയില്‍ പ്രേംകൃഷ്ണന്‍ എന്നു പേരുള്ള ഒരു കളക്ടര്‍ ഉണ്ടെന്നും അദ്ദേഹം പാണിനിയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച ഭാഷാ പണ്ഡിതനും   വൈയാകരണനുമാണെന്നുമുള്ള ഉജ്ജ്വല സന്ദേശം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും വ്യാപകമായി പ്രചാരം നേടിയത് അങ്ങും കണ്ടു കാണുമല്ലോ ? ആ പ്രശസ്തിയ്ക്ക് പാത്രീഭൂതനാകാന്‍ സഹായിച്ച ആ കുഞ്ഞു പയ്യനോട് അങ്ങ് നന്ദി പറഞ്ഞു കാണുമെന്ന് പ്രത്യാശിക്കുന്നു.               ആ കുട്ടി ഏതു ക്ലാസിലാണ് പഠിക്കുന്നതെന്ന് എനിക്കറിയില്ല. അഞ്ചാംക്ലാസിന് താഴെയുള്ള ഒരു കുട്ടിയാണെങ്കില്‍ കളക്ടറോട് അവധി ചോദിക്കാനും അത് അത്രയും സുന്ദരമായ ഭാഷയില്‍ ആവശ്യപ്...
  പലവക ഒന്ന് :- പറയുന്നത് ആലോചിച്ച് പറയണം. പറഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ തിരുത്തി പറയേണ്ടി വരരുത്.അങ്ങനെ തിരുത്തി പറയേണ്ടി വന്നാല്‍ സ്വന്തം വിശ്വാസ്യതയാണ് ഇല്ലാതെയാകുക. ഏതെങ്കിലും സംഘടനയുടെ നേതൃത്വത്തിലിരിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. താന്‍ പറയുന്നത് ആ സംഘടനയെ ഉള്ളില്‍ നിന്നും പുറത്തു നിന്നും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് എന്ന ധാരണയില്ലാതെ പോകുന്നത് ഗതികേടാണ് എന്നേ പറയാനുള്ളു. ഒന്നുകില്‍ പറയുന്നതുമുമ്പ് കഠിനമായി ആലോചിക്കണം. പോരെങ്കില്‍ ഒരു കൂടിയാലോചന നടത്തണം. പറഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ പറഞ്ഞതില്‍ നില്ക്കണം. നാലുപേര്‍ എതിര്‍ത്തു എന്നുള്ളതുകൊണ്ട് പറഞ്ഞത് തിരുത്തുമ്പോള്‍ അത് കൂടുതല്‍ അപകടം ചെയ്യുന്നു. അല്ലാതെ ഇന്ന് പറയുന്നത് നാളെ തിരുത്തി പറയുന്നതൊക്കെ ഒരു വകയാണ്. രണ്ട് :- നമ്മുടെ ഇസ്ലാമിക മതപഠന (മദ്രസ) ശാലകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ കണ്ടു. അത് ശരിയാണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഞെട്ടിക്കുന്നതാണ് എന്ന് പറയാതെ വയ്യ. നമ്മുടെ രാജ്യത്തെ ജനാധിപത്യ മതേതരപൊതു സമൂഹം ഒറ്റ‍ക്കെട്ടായി ഹിന്ദുത്വ തീവ്രവാദത്തെ എതിര്‍‌ക്കേണ്ട നിര്‍ണായക സാഹചര്യമാണ് നിലവിലുള്ളത്. ആ...