#ദിനസരികള് 699
2019 ല്‍ വീണ്ടും മോഡി അധികാരത്തിലെത്തിയാല്‍ ഇനിയൊരു ഇലക്ഷന്‍ ഇന്ത്യയില്‍ ഉണ്ടാവില്ലെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന ശ്രദ്ധിക്കുക.തന്റെ പ്രസംഗത്തിന്റെ കൊഴുപ്പുകൂട്ടുവാനുള്ള വെറും ചെപ്പടിവിദ്യയല്ല , മറിച്ച് സംഘപരിവാരത്തിന്റെ , ഹിന്ദുത്വ വാദത്തിന്റെ ഉള്ളിലിരുപ്പ് തന്നെയാണ് സാക്ഷി മഹാരാജ് പ്രകടിപ്പിച്ചത്. ഇന്ത്യയിലെ മതഫാസിസ്റ്റുകള്‍ ഏറ്റവും അധികം വെറുക്കുന്നതും അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നതും പേരിനെങ്കിലും ഇക്കാലത്തും നിലനില്ക്കുന്ന ജനാധിപത്യത്തേയും അയ്യഞ്ചുവര്‍ഷത്തിന്റെ ഇടവേളകളില്‍ നടപ്പിലാക്കുന്ന തിരഞ്ഞെടുപ്പുകളേയുമായാണ്. ഇലക്ഷനില്‍ വോട്ടിംഗ് മെഷീന്‍ നിര്‍ബന്ധമാക്കിയതോടെ എങ്ങനെ ജയിക്കണമെന്ന് മോഡിയും കൂട്ടരും പഠിച്ചു കഴിഞ്ഞു.ജനങ്ങള്‍ തങ്ങള്‍ക്ക് എതിരെ വോട്ടു ചെയ്താലും അനുകൂലമാക്കിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഇടപെടാന്‍ കഴിയുമെന്നത് ഏറെക്കുറെ സുവ്യക്തമാണ്. ഇനി അത് അംഗീകരിക്കാത്തത് സംഘ...