#ദിനസരികള്‍ 339
സാംസ്കാരിക പഠനം ഒരു പ്രത്യേകശാഖയായി എപ്പോള്‍ ആരംഭിച്ചുവെന്നത് നിഷ്കൃഷ്ടമായി പറയുക അസാധ്യമാണെങ്കിലും 1964ല്‍ ബര്‍മിങ് ഹാം സര്‍വ്വകലാശാലയില്‍ സ്ഥാപിക്കപ്പെട്ട സെന്റര്‍ ഫോര്‍ കണ്ടമ്പററി കള്‍ച്ചറല്‍സ്റ്റഡീസാണ് പ്രാരംഭം കുറിച്ചതെന്ന് സൂചിപ്പിച്ചുകൊണ്ട് സാംസ്കാരിക പഠനം പുതുമ, പഴമ, പ്രസക്തി എന്ന ആമൂഖലേഖനത്തില്‍ പി ഗോവിന്ദപ്പിള്ള എഴുതുന്നതു് നോക്കുക “ – സാംസ്കാരിക പഠന പദ്ധതിയുടെ ആദ്യപഥികരില്‍ പ്രമുഖന്‍, ദി യൂസസ് ഓഫ് ലിറ്ററസിയുടെ എന്ന പേരു കേട്ട കൃതിയുടെ കര്‍ത്താവുമായ റിച്ചാര്‍ഡ് ഹോഗാര്‍ട്ട് ആയിരുന്നു.റെയ്മണ്ട് വില്യംസ് , ഇ പി തോംസണ്‍, സ്റ്റുവര്‍ട്ട് ഹാള്‍ തുടങ്ങിയ പ്രതിഭാശാലികളാണ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടും അല്ലതെയും ഈ പഠനപദ്ധതിയെ ബ്രിട്ടനിലും ബ്രിട്ടനു പുറത്ത് സാര്‍വ്വദേശീയതലത്തിലും അംഗീകരിക്കപ്പെട്ട ഒരു മഹാപ്രസ്ഥാനമായി വളര്‍ത്തിയ ആദ്യപഥികര്‍ ” “ സാംസ്കാരിക പഠനം എന്നു പറഞ്ഞാല്‍ സംസ്കാരത്തെക്കുറിച്ചുള്ള പഠന പദ്ധതിയാണെന്നു തോന്നാമെങ്കിലും അത് നിഷ്കൃഷ്ടമായ അര്‍ത്ഥമല്ല സാംസ്കാരികഘടകങ്...