Posts

Showing posts from July 13, 2025
  ---------------------------------------------- ||“ തോലുരിയപ്പെട്ടവന്റ കവിത ” || ---------------------------------------------- തീ കൊണ്ടൊരു മനുഷ്യനെയുണ്ടാക്കുകയും സ്വയം ഉരുകി കവിതയാകാന്‍ അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ ആ കവിതകളെ നമുക്ക് എ അയ്യപ്പന്റെ കവിതകള്‍ എന്നു വിളിക്കാം.ഇത്രമാത്രം ഉള്ളുരുക്കത്തിന്റെ ആഗ്നേയസ്ഥലികളെ മലയാള കവിതയില്‍ അടയാളപ്പെടുത്തിയ മറ്റൊരാളെ നമുക്ക് അപരിചിതമാണ്. ആ കവിത എന്നും ഒരേ വഴിയില്‍ തന്നെ ഒലിച്ചുപോയില്ല. ഓരോ തവണയും തനതുവഴികളിലൂടെ ചിലപ്പോള്‍ പടവുകള്‍ വെട്ടിയും ചിലപ്പോള്‍‌ ചാലുകള്‍ കണ്ടെത്തിയും അപൂര്‍വ്വം ചിലപ്പോള്‍ കുന്നുകളോടിടഞ്ഞ് തടഞ്ഞു നിന്നും അത് ആവര്‍ത്തനത്തിന്റെ വിരസമായ കൊല്ലികളെ അതിജീവിച്ചു. അതുകൊണ്ട് അയ്യപ്പന്റെ കവിതകള്‍ ഓരോന്നും ഓരോ തരത്തിലുള്ള ശില്പങ്ങളായി, മിനുക്കത്തിനും പരുപരുപ്പിനും പരസ്പരം വ്യത്യസ്തമായി. എന്തുകൊണ്ടായിരിക്കും അയ്യപ്പനിങ്ങനെ സ്വരമുരുകി കവിതയായി ഒലിച്ചത് എന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ആ ചോദ്യം എനിക്ക് പ്രസക്തമേയല്ല. കവി എങ്ങനെ ഉരുകിയാലും അത് കവിയുടെ മാത്രം പ്രശ്നമാണ്. ഉരുകിയൊലി...
  --------------- || “ ഓര്‍ക്കുക വല്ലപ്പോഴും ” || ---------------             പത്താംക്ലാസിലെ ഓട്ടോഗ്രാഫ് ഒരു രസമുള്ള ഓര്‍മ്മയാണ്. കുറേക്കാലം അതെന്റെ കൈവശമുണ്ടായിരുന്നു. ഒന്നല്ല രണ്ട് ഓട്ടോഗ്രാഫുകളാണ് അന്ന് എനിക്കുണ്ടായിരുന്നത്. ഒരെണ്ണം പഴയ പാള നോട്ടുപുസ്തകം. ആ പുസ്തകത്തിലാണ് സഹപാഠികളും മറ്റു കൂട്ടുകാരുമൊക്കെ എഴുതിയിരുന്നത്. റോസ് വെല്‍വറ്റില്‍ പൊതിഞ്ഞ് ചുറ്റും നക്ഷത്രമൊക്കെ ഒട്ടിച്ച് നാലിഞ്ചു വീതിയും ഒരല്പം നീളവുമുള്ള സ്പെഷ്യല്‍ ബുക്കിലായിരുന്നു അധ്യാപകരും ഇത്തിരി കൂടുതല്‍ പ്രിയപ്പെട്ട കൂട്ടുകാരും അവരുടെ മൊഴികള്‍ രേഖപ്പെടുത്തിയത്. പാളപുസ്തകത്തിന്റെ ഒന്നാമത്തെ പേജില്‍ വലുതായി പലനിറത്തിലുള്ള സ്കെച്ചു പെന്‍സിലുകള്‍‌കൊണ്ട് ഓട്ടോഗ്രാഫ് എന്ന് വലുതായി എഴുതിവെച്ചിട്ടുണ്ടായിരുന്നതായി ഓര്‍ക്കുന്നു. ആ പേജിന്റെ അരികുകള്‍ തോറും തോരണങ്ങള്‍ തൂക്കിയപോലെ ചിത്രം വരച്ചു വെച്ചിരുന്നു. രണ്ടാമത്തേത് കൈക്കുറ്റപ്പാട് പതിയേണ്ട ഒന്നായിരുന്നില്ല. അതില്‍ നിറങ്ങള്‍ എല്ലാംതന്നെ അച്ചടിച്ചു വെച്ചിട്ടുണ്ടായിരുന്നു. നിശ്ചിത സ്ഥലത്ത് സ്വന്തംപേര് ഒന്നെഴുതി ചേര്‍ക...
  --------------- || ആത്മകഥ ||       എനിക്ക് എ നെഗറ്റീവ് രക്തമാണ്. എന്നെ സമീപിക്കുന്നവര്‍ക്ക് എത്ര തവണ എത്ര അളവില്‍ രക്തം കൊടുത്തിട്ടുണ്ടെന്ന് എനിക്ക് അറിയില്ല ! പക്ഷേ ഓരോ തവണ രക്തം കൊടുക്കുമ്പോഴും കിട്ടുന്ന സന്തോഷവും സംതൃപ്തിയും മറ്റൊരു സാഹചര്യത്തിലും ലഭിക്കാറില്ല എന്നതാണ് സത്യം.   ഞരമ്പുകളില്‍ നിന്നും തടിച്ച സൂചിക്കുഴലിലൂടെ നെടുനീളന്‍ ട്യൂബിലൂടെ സഞ്ചരിച്ച് ഒരു പ്ലാസ്റ്റിക്ക് സഞ്ചിയില്‍ സംഭരിക്കപ്പെടുന്ന രക്തം കാണുമ്പോള്‍ എനിക്ക് ആഹ്ലാദമാണ്.   കാരണം ഡ്രാക്കുളച്ചോരയും പേറി അത്രയും ആളുകള്‍ എനിക്കു ചുറ്റും വട്ടം ചുറ്റുമല്ലോ !   എന്റെ ഹൃദയം ആവശ്യമുള്ളവര്‍ പറയുക എനിക്ക് ലൂസിഫര്‍മാരെ സൃഷ്ടിക്കാനും രസമാണ് !     || # ദിനസരികള് - 104 -2025 ജൂലൈ 18 , മനോജ് പട്ടേട്ട് ||    
      -------------------------------------------- || നിമിഷ പ്രിയ - ചില മോചന ചിന്തകള് ‍ ||   --------------------------------------------           നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടിയുള്ള തീവ്ര പ്രയത്നം രണ്ടുതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഒന്ന് അവരെ വധശിക്ഷയ്ക്കുതന്നെ വിധേയയാക്കണം. രണ്ട് എന്തുവിലകൊടുത്തും മോചിപ്പിക്കണം. എന്തു കാരണം കൊണ്ടാണെങ്കിലും ഒരു മനുഷ്യനെ 110 കഷണങ്ങളായി വെട്ടിനുറുക്കിക്കൊന്ന ഒരു സ്ത്രീയ്ക്ക് പരമാവധി ശിക്ഷതന്നെ ലഭിക്കണമെന്നതാണ് ഒന്നാമത്തെ ഭാഗക്കാരുടെ വാദം !  എന്നാല്‍ നിരാലംബയായ ഒരു സ്ത്രീയെ നിര്‍ദ്ദാക്ഷിണ്യം പീഡിപ്പിച്ച ഒരാളെ രക്ഷപ്പെടാനുള്ള തത്രപ്പാടിനിടയില്‍ കൊന്നുപോയതാണെന്നും അതുകൊണ്ടുതന്നെ അവളെ മോചിപ്പിക്കുവാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം എന്നുമാണ് രണ്ടാമത്തെ കൂട്ടര്‍ വാദിക്കുന്ന്. ഈ രണ്ടുനിലപാടുകളില്‍ ഏതാണ് ശരി എന്ന ചോദ്യം സാധാരണക്കാരനെ കുഴക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല.               ...
  ----------------------------------------------------------- || ദുരന്തക്കണ്ണുനീരില്‍ കപ്പലോട്ടം നടത്തുന്നവര്‍ || -----------------------------------------------------------                        ദുരന്തങ്ങളെ മുതലെടുപ്പിനുള്ള അവസരമായി കാണണം എന്ന് തന്റെ അണികള്‍ക്ക് നിര്‍‌ദ്ദേശം നല്കിയ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. സംസ്ഥാനം നേരിട്ട നിപയും പ്രളയവും പോലെയുള്ള   ദുരന്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിന്റെ ഈ പ്രസ്താവന ! ഈ ദുരന്തങ്ങളെ മുന്നില്‍ നിറുത്തി ജനങ്ങളില്‍ തെറ്റിദ്ധാരണയും അസംതൃപ്തിയും സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാറിനെതിരെ ജനവിരോധവും അവിശ്വാസവും സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആ നിര്‍‌ദ്ദേശത്തിന്റെ കാതല്‍. അതനുസരിച്ച് ചില കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും പിണറായി സര്‍ക്കാറിന്റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അത്തരം കുതന്ത്രങ്ങളെയെല്ലാം പരാജയപ്പെടുത്തി.       ...
  ---------------------------------------------------------------------------------------  || രാജ്യസഭാംഗത്വം   –   എന്തുകൊണ്ടാണ് സദാനന്ദനെ എതിര്‍ക്കുന്നത് ? || ---------------------------------------------------------------------------------------               മുന്നറിയിപ്പ് :   ഈ കുറിപ്പ് സംഘികള്‍ വായിക്കരുത്. കാരണം ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ അക്കൂട്ടര്‍ക്ക് മനസ്സിലാകുന്ന ഒന്നല്ല.   ഇത് ജനാധിപത്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ്. അതുകൊണ്ട് സംഘികള്‍ , കഴിയാവുന്നത്ര ദൂരത്തേക്ക് മാറി നില്ക്കുകയും സാമാന്യബുദ്ധിയുള്ളവര്‍ മാത്രം കടന്നു വരികയും വേണം.   രാഷ്ട്രപതിയുടെ നിര്‍‌ദ്ദേശത്തിന്റെ അസ്വാഭാവികത ഇനിയും ബോധ്യമാകാത്തവര്‍ ശ്രദ്ധിക്കുക  :  രാജ്യസഭാംഗമായി സി സദാനന്ദനെ രാഷ്ട്രപതി നിര്‍‌ദ്ദേശിച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണല്ലോ ഉയരുന്നത് ?  നിങ്ങളില്‍ പലരും ചോദിക്കുന്നത് , ബി ജെ പി ഭരിക്കുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ ഇത്തരത്തില്‍ നോമിനേറ്റ് ചെ...
  ---------------------------------------------------- ||രാജ്യസഭാംഗത്വം - ഒരു ക്രിമിനലിനെ മഹത്വവത്കരിക്കുമ്പോള് ‍ || ----------------------------------------------------               ചിലപ്പോള്‍ ചെന്നിത്തല പോലും സത്യം പറഞ്ഞുപോകും. അല്ലെങ്കില്‍ പറയേണ്ടതായ സാഹചര്യമുണ്ടാകും. അത്തരമൊരു സാഹചര്യമാണ് സി സദാനന്ദന്‍ എന്ന ബി ജെ പി നേതാവിനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തപ്പോള്‍ ഉണ്ടായത്. തികച്ചും അധാര്‍മ്മികമാണ് ഈ നിയമനം എന്നാണ് ചെന്നിത്തല പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്തെങ്കിലും ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ ബി ജെ പിയ്ക്ക് എതിരെ നാവെടുക്കാന്‍ മടിക്കുന്നവരാണ് കോണ്‍‌ഗ്രസ് നേതാക്കള്‍. എന്നല്ല പലപ്പോഴും ബി ജെ പിയുടെ ബി ടീമെന്ന പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും. എന്നാല്‍ സി സദാനന്ദന്‍ എന്ന ബി ജെ പി നേതാവിനെ ഒരു മാനദണ്ഡവും കണക്കിലെടുക്കാതെ രാജ്യസഭാംഗമായി രാഷ്ട്രപതി നി‍‌ര്‍‌ദ്ദേശിച്ചപ്പോള്‍ ശ്രീമാന്‍ ചെന്നിത്തലയ്ക്കുപോലും നിയന്ത്രണം നഷ്ടപ്പെട്ടുപോയെങ്കില്‍ സദാനന്ദന്റെ ഭൂതകാലം എത്രമാത്രം ബീഭത്സമായിരിക്കണം ? ഭയാന...