---------------

||ആത്മകഥ||

 

 

 

എനിക്ക്

എ നെഗറ്റീവ് രക്തമാണ്.

എന്നെ സമീപിക്കുന്നവര്‍ക്ക്

എത്ര തവണ

എത്ര അളവില്‍

രക്തം കൊടുത്തിട്ടുണ്ടെന്ന്

എനിക്ക് അറിയില്ല !

പക്ഷേ ഓരോ തവണ രക്തം

കൊടുക്കുമ്പോഴും കിട്ടുന്ന

സന്തോഷവും സംതൃപ്തിയും

മറ്റൊരു സാഹചര്യത്തിലും ലഭിക്കാറില്ല

എന്നതാണ് സത്യം.

 

ഞരമ്പുകളില്‍ നിന്നും

തടിച്ച സൂചിക്കുഴലിലൂടെ

നെടുനീളന്‍ ട്യൂബിലൂടെ

സഞ്ചരിച്ച്

ഒരു പ്ലാസ്റ്റിക്ക് സഞ്ചിയില്‍

സംഭരിക്കപ്പെടുന്ന

രക്തം കാണുമ്പോള്‍

എനിക്ക് ആഹ്ലാദമാണ്.

 

കാരണം

ഡ്രാക്കുളച്ചോരയും പേറി

അത്രയും ആളുകള്‍

എനിക്കു ചുറ്റും വട്ടം ചുറ്റുമല്ലോ !

 

എന്റെ ഹൃദയം ആവശ്യമുള്ളവര്‍ പറയുക

എനിക്ക് ലൂസിഫര്‍മാരെ

സൃഷ്ടിക്കാനും

രസമാണ് !

 

 

|| #ദിനസരികള് - 104 -2025 ജൂലൈ 18 , മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്