#ദിനസരികള്‍ 122
അറുപത്തിനാലു കുഞ്ഞുങ്ങള്‍ ! അറുപത്തിനാലു ജീവനുകള്‍ ! അധികാരികളുടെ അനാസ്ഥ മൂലം യുപിയിലെ ഗോരഖ്പൂര്‍ ബാബാ രാഘവദാസ് മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ടത് അറുപത്തിനാലു പിഞ്ചുകുഞ്ഞുങ്ങളാണ്.ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം നിലച്ചതോടെയാണ് സമാനതകളില്ലാത്ത ദുരന്തം നടന്നത്. ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് കൊടുക്കാനുള്ള കുടിശ്ശിക നല്കാത്തതോടെ അവര്‍ വിതരണം അവസാനിപ്പിക്കുകയായിരുന്നു. കുടിശിക നല്കിയില്ലെങ്കില്‍ ഓക്സിജന്‍ വിതരണം നിലക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതര്‍ നല്കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ തുക അനുവദിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയും അപകടത്തിന്റെ കാരണവുമായി. അതോടൊപ്പം സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ വിശദീകരണങ്ങളാണ് നടത്തുന്നത്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീര്‍ഘകാലം എംപിയായി പ്രവര്‍ത്തിച്ച മണ്ഡലത്തിലാണ് പ്രസ്തുതമെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. മൂന്നു ദിവസം മുമ്പ് ആശുപത്രിയുടെ വികസനകാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ടെത...