#ദിനസരികള്‍ 120
സുന്ദരമായ ആചാരങ്ങള്‍
നടപ്പില്‍ വരുത്തുവാന്‍ സംഘപരിവാരങ്ങള്‍ക്ക് പ്രത്യേകമായ ഒരു ചാതുര്യമുണ്ട്. ആ
ചാതുര്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വി വി രാജേഷിനെതിരെ ബി ജെ പിയില്‍ നടന്ന
നടപടി. അഴിമതിയുമായി ബന്ധപ്പെട്ട് ബി ജെ പിയിലെ എല്ലാ സ്ഥാനമാനങ്ങളും വി വി
രാജേഷില്‍ നിന്നും എടുത്തുമാറ്റി എന്നാണ് മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞത്. അഴിമതി
ജനങ്ങള്‍ അറിഞ്ഞത് ബി ജെ പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതുകൊണ്ടാണെന്നും
ആ റിപ്പോര്‍ട്ട് ചോര്‍ത്തിയത് രാജേഷാണ് എന്നുമാണ് ബി ജെ പിയുടെ നേതൃത്വം
ആരോപിക്കുന്നത്. അതായത് ബി ജെ പിയുടെ അഴിമതിക്കഥകള്‍ മൂടിവെക്കാതെ ജനങ്ങളെ
അറിയിച്ചു എന്നതാണത്രേ നടപടിയുടെ കാരണം.അഴിമതി നടത്തിയവര്‍ക്കെതിരെ
നടപടിയില്ല.അതിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടിയില്ല.ബി ജി പിക്ക് മാത്രം
നടപ്പിലാക്കുവാന്‍ കഴിയുന്ന ഇത്തരം സുന്ദരമായ ആചാരങ്ങളെ നാം
ആസ്വദിക്കാതിരിക്കുന്നതെങ്ങനെ ?
പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകാന്‍ രാജേഷും കൂടെ നടപടിക്ക്
വിധേയനായാ പ്രഫുല്‍ കൃഷ്ണയും കാരണമായി എന്നാണ് കുമ്മനം മാധ്യമങ്ങളോട്
പറഞ്ഞത്.കൂട്ടത്തില്‍ സംശുദ്ധവും മൂല്യാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളാണ് ബി ജെ പി
ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ക്കുന്നു. ഇതില്‍പ്പരം തമാശ
വേറെന്താണ് ? മൂല്യാധിഷ്ഠിതം
എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെയായിരിക്കണം കുമ്മനം പ്രയോഗിച്ചിട്ടുണ്ടാവുക
എന്നു തോന്നുന്നു.
അതല്ലെങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ഒരു
നടപടിയുമെടുക്കാതെ കള്ളത്തരം കാണിച്ചത് ജനങ്ങളെ അറിയിച്ചവര്‍ക്കെതിരെ
തിരിയണമെങ്കില്‍ അതെന്തുതരം മൂല്യബോധമാണ് ? അല്ലെങ്കില്‍ ബി ജെ പി
മൂല്യാധിഷ്ഠിതമെന്നു പറയുന്നത് ഇതൊക്കെത്തന്നെയായിരിക്കാം. കക്കൂക എന്നത്
കുറ്റമല്ലാതാകുകയും അത് വിളിച്ചു പറയുക എന്നു പറയുന്നത് കുറ്റമാകുകയും
ചെയ്യുമ്പോള്‍ ഇനിയാരും ബി ജെ പിയിലെ നാറുന്ന അഴിമതിക്കഥകള്‍
പുറത്തുകൊണ്ടുവരികയില്ലല്ലോ.
ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് കുമ്മനം അണികള്‍ക്ക്
കൊടുക്കുന്ന സന്ദേശം.കൊമ്പിലിരുന്നുകൊണ്ട് എന്തു തോന്ന്യവാസങ്ങളും
ചെയ്യാം.അഴിമതികള്‍ നടത്താം. വാണിഭങ്ങള്‍ നടത്താം. നിരപരാധികളെ
തല്ലിക്കൊല്ലാം.എന്തും ചെയ്യാം. പക്ഷേ ആരും ഒന്നും പുറത്തു പറയാന്‍ പാടില്ല.ഇത്
കേരളത്തിലെ ബി ജെ പിയില്‍ മാത്രമുള്ളതാണെന്ന് തെറ്റിദ്ധാരണ വേണ്ട. ഇന്ത്യയില്‍
എല്ലായിടത്തും ഇവര്‍ ഇങ്ങനെത്തന്നെയാണ്. അടിമുടി അഴിമതിയില്‍ കുളിച്ചിരിക്കുന്നു.
അതല്ലെങ്കില്‍ നാലു വര്‍ഷത്തിനുള്ളില്‍ അമിത് ഷായുടെ സമ്പത്ത് മൂന്നൂറ് ഇരട്ടിയായി
വര്‍ദ്ധിക്കുന്നതെങ്ങനെ ?
യഥാ രാജാ തഥാ പ്രജാ എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിക്കൊണ്ട്
അടിമുടി അഴിമതിയില്‍ മുങ്ങനില്ക്കുകയാണ് ഭാരതത്തിലെ ജനങ്ങളുടെ പാര്‍ട്ടി എന്നറിയപ്പെടുന്ന
ബി ജെ പി.
Comments