#ദിനസരികള്‍ 658
സിനിമയോളം ശക്തമായ മറ്റൊരു മാദ്ധ്യമമുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭാഷയില്‍ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ വിരളമായിരിക്കുന്നത്? കുറച്ചു പുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെടാതിരുന്നിട്ടില്ല. അനില്‍ കുമാര്‍ തിരുവോത്തിന്റെ ‘സിനിമയും സാങ്കേതികവിദ്യയും,’ എ എം മനോജ് കുമാറിന്റെ ‘സിനിമാറ്റോഗ്രഫി – പഠനവും പ്രയോഗവും,’ ഊര്‍മിള ഉണ്ണിയുടെ ‘സിനിമാക്കഥ,’ മുഹമ്മ രമണന്റെ ‘കളവുപോയ ക്യാമറ,’ പി കെ ഭരതന്റെ ‘നമുക്കും സിനിമ എടുക്കാം,’ സാജന്‍ തെരുവപ്പുഴയുടെ ‘ഷോര്‍ട്ടു ഫിലിം നിര്‍മ്മാണം,’ എന്നിവയൊക്കെ സിനിമയുടെ സാങ്കേതികതയെക്കുറിച്ച് കുറച്ചൊക്കെ പറഞ്ഞു പോകുന്നവയാണ്. എന്നാല്‍ ഡോ മുരളികൃഷ്ണ എഴുതിയ ‘സിനിമ വീഡിയോ ടെക്നിക്ക്’ എന്ന പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് കനപ്പെട്ട സഹായക ഗ്രന്ഥമാണെന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ. സിനിമ പരിണമിച്ചു വന്ന വഴികളെക്കുറിച്ചും വിവിധ തരം ക്യാമറകളെക്കുറിച്ചും സിനിമാറ്റോഗ്രഫിയുടെ വിവിധ വശങ്ങളെക്കുറിച്ചും വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നുണ്ട്. പഠിതാക്കള്‍ക്ക് ഈ പുസ്തകം വളരെയേറെ ഉപകാരപ്പെടുമെന്ന കാര്യത്തില്‍ എനിക്കൊട്ടുംതന്നെ സംശയമ...