Posts

Showing posts from January 13, 2008

കിണര്‍.

ഞാന്‍ കരുതി നീയെന്നെ പ്രണയപൂര്‍വ്വം കോരിയെടുത്ത് ചുംബിക്കുകയാണെന്ന്. പക്ഷെ കൂട്ടരെ കൂട്ടി നീയെന്നെ കോരിവറ്റിച്ച് കളഞ്ഞല്ലോ എന്‍റെ പൊന്നേ. ___________________________സാദിര്‍ തലപ്പുഴ.

വന്നവഴി

ജലത്തുള്ളി - പുഴയോടു ചോദിച്ചു :- “മലമുകളില്‍ നിന്ന്- ഇവിടേക്കെത്ര ദൂരം?“ തീരങ്ങളോട് - ചിരിച്ചുല്ലസിച്ചു വന്ന- പുഴ - ദൂരം മറന്നിരുന്നു....... (സാദിര്‍ തലപ്പുഴ.)

റിയാലിറ്റി ഷോ..

നിലാമരച്ചോട്ടില്‍ പുല്ലാനിമേട്ടില്‍ രംഗവിതാനം. ഉടല്‍ മിന്നി മിന്നി മിന്നാമിനുങ്ങുകള്‍. പരുന്തും കഴുകനും കൊതിപ്പൂക്കളുടെ ചുവപ്പുമായി വിധിക്കാനിരിക്കുന്നു. എലിമിനേഷന്‍ റൌണ്ടില്‍ ആറ്റക്കിളിയും കുളക്കോഴിയും ഔട്ട്. ഫൈനല്‍ റൌണ്ട് വരെ മയിലിന്റെ ആട്ടവും കുയിലിന്റെ പാട്ടുമുണ്ടയിരുന്നു. പക്ഷെ - സമമാനം പിന്‍ ചലനത്തിനു പേരുകേട്ട ഭൂമികുലുക്കിപ്പക്ഷിക്ക്. ഞനിപ്പോഴും എസ് എം എസ് അയച്ചു കൊണ്ടിരിക്കുന്നു KSS SPACE K-U-Y-I-L sadirthalappuzha@gmail.com