Thursday, January 17, 2008

റിയാലിറ്റി ഷോ..

നിലാമരച്ചോട്ടില്‍
പുല്ലാനിമേട്ടില്‍
രംഗവിതാനം.
ഉടല്‍ മിന്നി മിന്നി
മിന്നാമിനുങ്ങുകള്‍.

പരുന്തും കഴുകനും
കൊതിപ്പൂക്കളുടെ
ചുവപ്പുമായി
വിധിക്കാനിരിക്കുന്നു.

എലിമിനേഷന്‍ റൌണ്ടില്‍
ആറ്റക്കിളിയും
കുളക്കോഴിയും ഔട്ട്.

ഫൈനല്‍ റൌണ്ട് വരെ
മയിലിന്റെ ആട്ടവും
കുയിലിന്റെ പാട്ടുമുണ്ടയിരുന്നു.

പക്ഷെ - സമമാനം
പിന്‍ ചലനത്തിനു
പേരുകേട്ട
ഭൂമികുലുക്കിപ്പക്ഷിക്ക്.

ഞനിപ്പോഴും
എസ് എം എസ് അയച്ചു കൊണ്ടിരിക്കുന്നു
KSS SPACE K-U-Y-I-L

sadirthalappuzha@gmail.com
Post a Comment