#ദിനസരികള്‍ 936 നോക്കൂ, എന്റെ പേര് ഭീരു എന്നാണ് !
“ വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ? “ എന്നാണ് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബഹുമാന്യ സുപ്രിംകോടതയുടെ വിധി പുറപ്പെട്ടു വന്നപാടെ തൃപ്പൂണിത്തുറ എം എല്‍ എ എം സ്വരാജ് ചോദിച്ചത്. വിധിയെക്കുറിച്ച് നമുക്ക് പറയാനുള്ളതെല്ലാം ആ ഒരൊറ്റ വരിയില്‍ ഒതുക്കിവെച്ചിട്ടുണ്ടായിരുന്നു.കൂടുതല്‍ വിശദീകരണങ്ങളൊന്നുമില്ല. “ ഒറ്റ ” യാ “ ഇരട്ട ” യാണോ എന്നു ചോദിച്ചാല്‍ “ ഒരട്ട ” എന്നു പറയുന്ന നിഷ്പക്ഷ വൈദഗ്ദ്യമൊന്നും അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല.കൃത്യവും വ്യക്തവുമായി കാര്യം പറഞ്ഞു, അത്രതന്നെ. ഭയം കുലച്ചു നിന്ന ഒരു അന്തരീക്ഷത്തിലാണ് അയോധ്യാ കേസില്‍ ഇന്ത്യയുടെ സുപ്രിംകോടതി വിധിപറഞ്ഞത്.പ്രഖ്യാപിക്കാത്ത ഒരു അടിയന്തിരാവസ്ഥയില്‍ രാജ്യം തണുത്തുനിന്നു.നവമാധ്യമങ്ങളടക്കം മൌനത്തിലായി. ആരെയൊക്കെയോ ഭയപ്പെടുന്ന അവസ്ഥ. ഏതു നിമിഷവു...