----------------------------------------------------- || വൈക്കം മുഹമ്മദ് ബഷീര്‍ : അവിശ്വാസിയുടെ അവകാശങ്ങള്‍ || ----------------------------------------------------- * ബ * ഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയെ മുന്‍നിറുത്തി നാം , മനുഷ്യര്‍ , എന്തുകൊണ്ടാണ് സഹജീവികളോട് കരുണയുള്ളവരായിരിക്കേണ്ടതെന്ന് ആലോചിക്കുന്ന ഒരു കുറിപ്പ് രണ്ടായിരത്തിപ്പത്തൊന്‍പതില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. “ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ നാം അതുവരെ പരിചയപ്പെടാതിരുന്ന ഒരു പുതിയ പാരിസ്ഥിതികാവബോധത്തെ സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രത കാണാം. പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് സ്രഷ്ടാവായ പടച്ചോന്റെ കൈകള്‍ കൊണ്ടാണെന്നും അതുകൊണ്ടു അവയെല്ലാംതന്നെ ഇവിടെ ജീവിക്കുവാന്‍ അര്‍ഹതയുള്ളവരാണെന്നും ആരെങ്കിലും സ്വന്തം താല്പര്യങ്ങള്‍ക്കോ സുഖസൌകര്യങ്ങള്‍ക്കോ വേണ്ടി ഇതരപ്രാണികളെ കൊന്നൊടുക്കിയാല്‍ അത് ദൈവനിന്ദയും അക്ഷന്തവ്യമായ അപരാധവുമായിരിക്കുമെന്നുമുള്ള ദര്‍ശനത്തെയാണ് ഈ കഥ അടിവരയിട്ട് അവതരിപ്പിച്ചെടുക്കുന്നത്. കരിക്കു തുരന്നു തിന്നുന്ന ശല്യക്കാരായ കടവാവലുകളെ വെടിവെക്കാന്‍ പോയവരെ , വാവ...
Posts
Showing posts from June 29, 2025
- Get link
- X
- Other Apps
പ്രിയപ്പെട്ട പത്രാധിപര്‍ക്ക് ഞാനൊരു നോവലെഴുതി അമ്പലക്കമ്മറ്റി പ്രസിഡന്റിനും പൂജാരിക്കും കാണിച്ചു കുഴപ്പമില്ലെന്ന് പറഞ്ഞു പള്ളിക്കമ്മിറ്റി പ്രസിഡന്റിനും ഇമാമിനും കാണിച്ചു കുഴപ്പമില്ലെന്ന് പറഞ്ഞു ഇടവകയിലെ വികാരിയച്ചനും കാണിച്ചു കുഴപ്പമില്ലെന്ന് പറഞ്ഞു ഇനി അത് ഖണ്ഡശ്ശ : പ്രസിദ്ധീകരിക്കുമല്ലോ ഒരു പാവം എഴുത്തുകാരന്‍ - വര്‍ത്തമാന കേരളം എത്രമാത്രം ദയനീയമായ ഒരു ദുരവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പി കെ പാറക്കടവിന്റെ ഈ കവിത വ്യക്തമാക്കുന്നുണ്ട്. ഇടം വലം തിരിയാന്‍ കഴിയാത്ത വിധത്തില്‍ മതാത്മക സംഘടനങ്ങള്‍ സാമൂഹിക ബോധത്തിനു മുകളില്‍ വെന്നിക്കൊടി നാട്ടിയിരിക്കുന്നതിനെ കവിയ്ക്ക് ശ്രദ്ധേയമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് നന്ദി പറയുക അക്ഷരം പഠിക്കുന്നതിനും എഴുതുന്നതിനും അനുവാദമില്ലാതിരുന്ന ഒരു കാലത്തു നിന്നും ഇന്ന് രാജ്യത്ത് ഏറ്റവുമധികം സാക്ഷരത സമ്പാദിച്ച ഒരു സംസ്ഥാനമായി കേരളം മാറിയതിനു പിന്നില്‍ ഒരു രണ്ടു നൂറ്റാണ്ടുകാലത്തെ പ്രയത്നമുണ്ട്. നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങളുടെ ...
- Get link
- X
- Other Apps
1934 ഏപ്രില്‍ ഒന്നാം തിയതിയിലെ മാതൃഭൂമി ദിനപത്രത്തില്‍ “ മതത്തിനല്ല , ചോറിനാണ് പൊരുതേണ്ടത് “ എന്ന തലക്കെട്ടില്‍ പി കൃഷ്ണപിള്ള ഒരു കുറിപ്പ് എഴുതി. അന്ന് അദ്ദേഹത്തിന് കേവലം ഇരുപത്തിയെട്ടു വയസ്സുമാത്രമായിരുന്നു പ്രായം. അദ്ദേഹം കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ് :- “ മതം മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നു എന്നു പറഞ്ഞാല്‍ മതംകൊണ്ട് കച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന മതപുരോഹിതന്മാര്‍ കോപിച്ചു വശാകും.അവര്‍ കോപിക്കുന്നതില്‍ എനിക്ക് എനിക്ക് ഭയമില്ല. ഇന്ന് കാണുന്ന ഈ മതങ്ങള്‍ പുരോഹിതന്മാരുടേയും മുല്ലമാരുടേയും പാതിരിമാരുടേയും പൂജാരിപ്പരിഷകളുടേയും സ്വാര്‍ത്ഥപൂരണത്തിനുവേണ്ടി സാമാന്യജനങ്ങളെ കൊള്ള ചെയ്യുവാനുള്ളതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ” പത്തുകൊല്ലംകൂടി കഴിഞ്ഞാല്‍ ഈ കുറിപ്പിന് ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകുകയാണ്. ഇത് എഴുതുന്ന കാലത്ത് ആ സമൂഹത്തില്‍ നിലനിന്നിരുന്ന വ്യവസ്ഥ എന്തായിരുന്നുവെന്ന് നമുക്ക് ഊഹിക്കാം. എന്നിരുന്നാലും ഭയലേശമെന്യേ മതാധിപത്യത്തിന്റെ നെഗളിപ്പുകളോട് , നെറികേടുകളോട് കലഹിക്കുന്ന കൃഷ്ണപിള്ള , ഉയര്‍ത്തിപ്പിടിക്കുന്നത് തികഞ്ഞ മനുഷ്യസ്നേഹംമാത്രമാണ്. ...
- Get link
- X
- Other Apps
ഇന്ന് എനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഒ വി വിജയന്‍റെ ജന്മദിനമാണ്. അതോര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ഏതു പുസ്തകമാണ് ഞാന്‍ ആദ്യമായി വായിച്ചത് എന്ന് വെറുതെ ആലോചിച്ചുനോക്കി. കാലപ്പഴക്കണം പരിഗണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഖസാക്കിന്റെ ഇതിഹാസം എന്നാകണം ഉത്തരം കാരണം ഇതിഹാസം വരുന്നത് 1969 ലാണ്. അതും കഴിഞ്ഞ് പതിനാറു കൊല്ലത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവല്‍ ധര്‍മ്മപുരാണം പുറത്തുവരുന്നത്. 1985 ല്‍ ഒരു പക്ഷേ ഞാന്‍ മലയാളം കൂട്ടിവായിക്കാന്‍ പഠിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ 1969 1985 എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ച് വായനയുടെ ദിശാസൂചിയൊന്നുമല്ല. കാരണം വായിക്കാന്‍ പഠിച്ചതിനുശേഷം വേണമല്ലോ പുസ്തകം കൈയ്യിലെടുക്കാന്‍. നന്നായി കൂട്ടി വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഖസാക്കും ധര്‍മ്മപുരാണവുമൊന്നുമല്ല കൈയ്യില്‍ കിട്ടിയത്. മനോരമയും മംഗളവും മറ്റും മറ്റുമാണ്. അത് കിട്ടിയിത് നന്നായി. മാത്യുമറ്റത്തിന്റേയും ബാറ്റണ്‍ബോസിന്റേയും കോട്ടയം പുഷ്പനാഥിന്റേയും ജോസി വാഗമറ്റത്തിന്റേയും മറ്റും നോവലുകള്‍ തുടര്‍ച്ചയായ വായനക്ക് പ...
- Get link
- X
- Other Apps
ജമാ അത്തെ ഇസ്ലാമി വര്‍ഗ്ഗീയ സംഘടനയാണോ എന്ന് ഇ എം എസിനോട് ചിന്ത വാരികയിലെ ചോദ്യോത്തര പംക്തിയിലൂടെ സി കെ അബ്ദുല്‍ അസീസ് ചോദിക്കുന്നത് 1984 ല്‍ ആണ്.ആ ചോദ്യം ഒരു പക്ഷേ ഉത്തരത്തിനോളം തന്നെ പ്രധാനപ്പെട്ടതായതുകൊണ്ട് പകര്‍ത്തട്ടെ :- " മനുഷ്യന്‍ മനുഷ്യന് അടിമപ്പെടേണ്ടവനല്ലെന്നും മനുഷ്യരെല്ലാം തുല്യരാണെന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ടെന്നും ബുദ്ധിപൂര്‍വ്വമായ സത്യാന്വേഷണത്തിലൂടെയുള്ള സ്വതന്ത്രചിന്തയും ജനാധിപത്യബോധവും ഇസ്ലാമിന്റെ ലക്ഷ്യമാണെന്നും ജമായത്തെ ഇസ്ലാമി പറയുന്നു.സാഹചര്യമനുസരിച്ച് മാററാവുന്നതല്ല മാനുഷിക മൂല്യങ്ങളെന്നാണ് ജമായത്ത് വിശ്വസിക്കുന്നതെന്നും ജനാധിപത്യത്തിന്റെ കാര്യത്തില്‍ ജമായത്തിന്റെ അടുത്തു നില്ക്കാന്‍ സെക്യുലര്‍ പാര്‍ട്ടികളൊന്നും ഇനിയും വളര്‍ന്നിട്ടില്ലെന്നുമാണ് അവരുടെ അഭിപ്രായം.ഇത്തരം പുരോഗമനപരമായ നിലപാടുകളാണ് ജമായത്തെ ഇസ്ലാമിയ്ക്ക് ഉള്ളതെങ്കില്‍ അവരെ വര്‍ഗ്ഗീയ സംഘടനകളായി മുദ്രയടിക്കാമോ ?" വര്‍ഗ്ഗീയ സംഘടന എന്നാല്‍ എന്താണ് എന്ന് നിര്‍വചിച്ചുകൊണ്ടും അതെങ്ങനെ ജമായത്തിന് ഇണങ്ങുന്നുവെന്ന് വിശ...
- Get link
- X
- Other Apps
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളി ൽ ഞാനാണു ഭ്രാന്ത ൻ ! പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ മക്കളി ൽ ഞാനാണനാഥ ന്‍ - തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളമാകെ പടര്‍ന്നുപിടിച്ച ഒരു കവിതയായിരുന്നു വി മധുസുദനന്‍ നായരുടെ നാറാണത്തുഭ്രാന്തന്‍ ! മനോഹരമായ ശബ്ദത്തില്‍ കവി തന്നെ ആലപിക്കുന്ന കസെറ്റുകള്‍ കൂടി പുറത്തു വന്നതോടെ 1986 ല്‍ എഴുതപ്പെട്ട കവിത പ്രശസ്തിയുടെ പരമാവധിയിലേക്ക് എത്തി. മനോഹരമായി നിബന്ധിക്കപ്പെട്ട പദസംഘാതങ്ങള്‍ ! ആരേയും ആകര്‍ഷിക്കുകയും ഏറ്റുപാടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന താളാത്മകത ! ഓരോ ശിശു രോദനത്തിലും കേള്‍പ്പു ഞാ - നൊരു കോടിയീശ്വര വിലാപം , ഓരോ കരിന്തിരിക്കണ്ണിലും കാണ്മൂ ഞാന്‍ ഒരു കോടി ദേവനൈരാശ്യം എന്നെല്ലാം കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന പ്രതിഷേധാത്മകത - അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഈ കവിത ഏറെക്കാലം മനസ്സില്‍ ഹരിതാഭ പടര്‍ത്തി പരിലസിച്ചു നിന്നു. ഇപ്പോള്‍ ഏറെക്കാലത്തിനുശേഷം ...
- Get link
- X
- Other Apps
എം എന്‍ കാരശ്ശേരിയോട് പ്രതിപത്തിയൊന്നുമില്ലെങ്കിലും അദ്ദേഹം എഴുതിയ ഒരു പുസ്തകം പക്ഷേ നമ്മള്‍ മനസ്സിരുത്തി ഒന്ന് വായിച്ചുനോക്കേണ്ട സന്ദര്‍ഭം ഇതാണ് എന്ന് കരുതുന്നു. ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്നാണ് പുസ്തകത്തിന്റെ പേര്, മാതൃഭൂമിയാണ് പ്രസാധകര്‍. പുസ്തകത്തില്‍ മൌദുദിയും മതേതരത്വവും എന്ന പേരിലൊരു ലേഖനമുണ്ട്. ജമായത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അ്ആലാ മൌദൂദി , മതേതരത്വം എന്ന മാനവികബോധത്തോട് സ്വീകരിച്ചുപോന്ന നിലപാടിനെക്കുറിച്ചാണ് പ്രസ്തുത ലേഖനം ചര്‍ച്ച ചെയ്യുന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും മൌദൂദി യാതൊരു തരത്തിലുള്ള അംഗീകാരവും നല്കുന്നില്ല. :- “ മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പറയുന്നു. ആധുനിക മതേതര ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടവിരുദ്ധമാണ്. നിങ്ങള്‍ അതിന്റെ മുന്നില്‍ സര്‍വ്വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുറാനെ പുറകോട്ട് വലിച്ചെറിയലായിരിക്കും ഫലം. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ...