എം എന്‍ കാരശ്ശേരിയോട് പ്രതിപത്തിയൊന്നുമില്ലെങ്കിലും അദ്ദേഹം എഴുതിയ ഒരു പുസ്തകം പക്ഷേ നമ്മള്‍ മനസ്സിരുത്തി ഒന്ന് വായിച്ചുനോക്കേണ്ട സന്ദര്‍‌ഭം ഇതാണ് എന്ന് കരുതുന്നു. ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്നാണ് പുസ്തകത്തിന്റെ പേര്, മാതൃഭൂമിയാണ് പ്രസാധകര്‍. പുസ്തകത്തില്‍ മൌദുദിയും മതേതരത്വവും എന്ന പേരിലൊരു ലേഖനമുണ്ട്. ജമായത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അ്ആലാ മൌദൂദി , മതേതരത്വം എന്ന മാനവികബോധത്തോട് സ്വീകരിച്ചുപോന്ന നിലപാടിനെക്കുറിച്ചാണ് പ്രസ്തുത ലേഖനം ചര്‍ച്ച ചെയ്യുന്നത്.

 

          ജനാധിപത്യത്തിനും മതേതരത്വത്തിനും മൌദൂദി യാതൊരു തരത്തിലുള്ള അംഗീകാരവും നല്കുന്നില്ല.:-  മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പറയുന്നു. ആധുനിക മതേതര ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടവിരുദ്ധമാണ്. നിങ്ങള്‍ അതിന്റെ മുന്നില്‍ സര്‍വ്വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുറാനെ പുറകോട്ട് വലിച്ചെറിയലായിരിക്കും ഫലം. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും അത്.  ജമായത്തിന്റെ ആളുകള്‍ ഇതിനെതിരെ ആണയിടുന്നത് , ഇന്ത്യയില്‍ നടപ്പാക്കുന്നത് ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് യോജിച്ച തരത്തിലുള്ള നയപരിപാടികളായിരിക്കുമെന്നും മൌദൂദിയുടെ പ്രസ്തുത ആശയത്തെ ആവിഷ്കരിക്കുവാനല്ല ജമായത്തെ ഇസ്ലാമി എന്നുമാണ്. സത്യത്തില്‍ സത്യത്തില്‍ ഇന്ത്യയിലെ ജനാധിപത്യ സാഹചര്യത്തില്‍ ഇടപെടാനുള്ള ശേഷി തല്ക്കാലം ഇല്ല എന്നതുകൊണ്ടുമാത്രം പത്തി താഴ്ത്തിയിരിക്കുന്ന വിഷപ്പാമ്പാണ് ജമായത്തെ ഇസ്ലാമി. ഹിന്ദുത്വയുടെ ആര്‍ എസ് എസിന്റെ ഇസ്ലാമിക പതിപ്പാണ് ഇക്കൂട്ടര്‍ എന്ന കാര്യം സംശയലേശമെന്യേ തെളിയിക്കപ്പെട്ടതാണ്.

         

          കാരശ്ശേരി ഒരു കാര്യം കൂടി എടുത്തുപറയുന്നുണ്ട് :- “ മൌദൂദിയെ മാറ്റി നിറുത്തി ആലോചിച്ചാലും ഇന്ത്യയിലെ മതേതരത്വം എതിര്‍‌ക്കപ്പെടേണ്ട ഒരാശയമാണെന്ന് ഈ സംഘടന ഏറെക്കാലം ശഠിച്ചു പോന്നിട്ടുണ്ട്.തെളിവ് : 1951 ല്‍ റാംപൂരില്‍ ചേര്‍ന്ന ജമാ അത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ അന്നത്തെ അമീര്‍ അബുലൈസ് നടത്തിയ പ്രസംഗത്തിലും ഈ ആശയം കാണാം.. സ്വന്തം മതതത്ത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണവ്യവസ്ഥയെക്കുറിച്ച് ഇവിടുത്തെ മുസ്ലിംങ്ങള്‍ ചിന്തിക്കണമെന്ന് ആ പ്രസംഗത്തിന്റെ ഒടുവില്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു. തുടര്‍ന്നു പറയുന്നു അടിസ്ഥാന സിദ്ധാന്തങ്ങളില്‍ രാഷ്ട്രീയ ഭരണ വ്യവസ്ഥ , ആധുനിക യുഗത്തിലെ വര്‍ഗ്ഗീയവും ദേശീയവുമായ ഏതൊരു മതേതര ഗവണ്‍‌മെന്റുകളെക്കാളും ഏതുനിലയ്ക്കും മെച്ചപ്പെത്തായിരിക്കും.  എന്ന് എന്നുവെച്ചാല്‍ പാകിസ്താനില്‍ ആരംഭിച്ച് 1947 ലെ സ്വാതന്ത്ര്യ പ്രാപ്തിയോടെ വിഭജിച്ച് വേര്‍പിരിഞ്ഞ ജമായത്തെ ഇസ്ലാമി അന്നും ഇന്നും അടിത്തറയായി സ്വീകരിച്ചിരിക്കുന്നത് മൌദുദിയുടെ ആശയങ്ങളെ മാത്രമാണ് എന്ന് വ്യക്തമാക്കപ്പെടുകയാണ്.  അതായത് നമ്മുടെ രാജ്യത്ത് നിലനില്ക്കുന്ന ഭരണഘടനയേയും ജനാധിപത്യത്തേയും പ്രത്യക്ഷമായി അംഗീകരിക്കുന്നതായി ഇവര്‍ അഭിനയിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ജമാ അത്തെ ഇസ്ലാമി ഈ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിര്‍ ചേരിയില്‍ തന്നെയാണ്. അവര്‍ക്ക് ഫണം വിടര്‍ത്താന്‍ അവസരം ലഭിക്കുന്ന അവസരം ലഭിക്കുന്നതുവരെ ഈ അഭിനയം തുടരുക തന്നെ ചെയ്യും . മനുരാജ്യം സ്ഥാപിക്കാന്‍ കാത്തിരിക്കുന്ന ആര്‍ എസ് എസിനെപ്പോലെ , മൌദൂദി രാജ്യം സ്ഥാപിക്കാന്‍ കാത്തിരിക്കുന്ന മുസ്ലിം ആര്‍ എസ് എസാണ് ജമാ അത്തെ ഇസ്ലാമി.

 

          ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മുഴുവന്‍ മുസ്ലിംസമുദായത്തിന്റേയും അജണ്ട നിശ്ചയിക്കുവാന്‍ പലപ്പോഴും ഇവര്‍ക്ക് കഴിയുന്നുവെന്നതാണ്. അനാവശ്യമായി ഇവരുണ്ടാക്കുന്ന വിവാദങ്ങളിലും ചതിക്കുഴികളിലും മൌദൂദി മുസ്ലിം അല്ലാത്തവര്‍ക്കുപോവും പോയി ചാടേണ്ടിവരുന്നു.  പൊതുസമൂഹം ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും അകത്തിനിറുത്തുകയും ചെയ്യേണ്ട വിഷക്കൂട്ടമാണ് ജമാ അത്തെ ഇസ്ലാമി.

 

 

||ദിനസരികള് - 85 -2025 ജൂണ് 29 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍