#ദിനസരികള് 605




എത്രയോ കാലത്തിനു ശേഷമാണ് എന്റെ പഴയ അയല്വാസിയായിരുന്ന മൊയ്തുക്കായെ കാണുന്നത്. അദ്ദേഹത്തിന് വലിയ മാറ്റമൊന്നുമില്ല. ഇന്നും ആരോഗ്യവാന്തന്നെ. തലയില്നന്നായി നര കയറിയിട്ടുണ്ടെന്നു മാത്രം.അടുത്തുചെന്നു. കൈകൊടുത്തു. ചിരിച്ചു, ഓര്മ്മപ്പെടുത്തി. എന്നെ തിരിച്ചറിയാന്ഒരല്പം സമയമെടുത്തു. പിന്നെ കുശലങ്ങള്പറഞ്ഞു.പിരിഞ്ഞു.


മൊയ്തുക്കയെ ചുറ്റിപ്പറ്റി എനിക്ക് വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. അതുപറയാം.പണ്ട് നാലാം ക്ലാസിലോ അഞ്ചാംക്ലാസിലോ പഠിക്കുന്ന കാലം. കടുത്ത ദാരിദ്ര്യത്തിലെ കാലമാണ്. തിന്നാനൊന്നുമില്ലാത്ത പട്ടിണിയുടെ കാലം. രാവിലെ സ്കൂളിലേക്ക് മിക്കവാറും വെറും വയറ്റിലാണ് പോകുക. ഉച്ചയ്ക്കുള്ള കഞ്ഞിയും പയറും വലിയ പ്രതീക്ഷയാണ്. അതു പക്ഷേ ചില ദിവസങ്ങളില്വയറു നിറയ്ക്കാന്മാത്രമൊന്നും കിട്ടില്ല.ചെറിയ വയറല്ലല്ലോ.കുട്ടികള്കുറവുള്ള ദിവസമാണെങ്കില്ഇഷ്ടംപോലെ കിട്ടും.വൈകുന്നേരമാകുമ്പോഴേക്കും വിശക്കാന്തുടങ്ങും. തിരിച്ച് വീട്ടിലേക്കെത്തിയിട്ടും വലിയ കാര്യമൊന്നുമില്ല.ഉണ്ടെങ്കില്‍‌ ഉണ്ട്, ഇല്ലെങ്കില്ഇല്ല അത്രതന്നെ. (അക്കാലത്തെക്കുറിച്ച് ഇതിനുമുമ്പും ഇതേ ഇടത്തില്എഴുതിയിട്ടുണ്ട്.) അങ്ങനെ നാലുമണിക്ക് വിശപ്പും ദാഹവുമെല്ലാമായി ആകെ പരവേശത്തോടെയാകും സ്കൂള്വിട്ടിറങ്ങുക.പോരുന്ന വഴിയില്തിന്നാന്കിട്ടുന്ന ചക്ക, പേരയ്ക്ക അങ്ങനെയങ്ങനെ എന്തും പറിക്കും. കപ്പമാന്തും.


അന്നൊരു ദിവസം വരുന്ന വഴിയില്എനിക്കും എന്റെ ഉറ്റ സുഹൃത്തിനും ഒന്നും തിന്നാന്കിട്ടിയില്ല.വിശപ്പാണെങ്കില്ഉച്ഛസ്ഥായിയില്എത്തിയിരിക്കുന്നു. ഞങ്ങളാകട്ടെ വീടിനടുത്തേക്കുമെത്താറായി.അവന്റെ വീട്ടിലെ കാര്യവും കഷ്ടംതന്നെയാണ്.( ഇന്ന് അവന്റെ നില മാറി.സൌകര്യങ്ങളായി. അതുകൊണ്ട് പേരു പറയുന്നില്ല ) ഒന്നും കിട്ടാതെ ആകെ വിഷമിച്ചു നിന്ന ഞങ്ങളുടെ മുന്നിലേക്ക് അയല്വാസിയായ മൊയ്തുക്കയുടെ പറമ്പിലെ മാവ് കല്പവൃക്ഷമായി അവതരിച്ചു. ഞങ്ങള്പതുക്കെ അദ്ദേഹത്തിന്റെ പറമ്പിലേക്കിറങ്ങി. ആള്ത്താമസമില്ലാത്ത ഇടമാണ്. വല്ലപ്പോഴു മൊയ്തുക്ക വന്നുനോക്കിപ്പോകുകയേയുള്ളു.അതു ഞങ്ങള്ക്കറിയാം.മാവിലാകട്ടെ നിറയെ മാങ്ങയുണ്ട്. ചനച്ചിട്ടുണ്ടാകാം. എന്തായാലും പഴുത്തിട്ടില്ല.മൂവാണ്ടനാണ്.പറിക്കാമെന്നു വച്ച് ഞങ്ങള്മാവില്പിടിച്ചു കയറി.


പിന്നെയാണ് രസം. ഞങ്ങള്മാവില്കയറാന്കാത്തിരുന്ന പോലെ പെട്ടെന്ന് മൊയ്തുക്ക ചുവട്ടില്പ്രത്യക്ഷപ്പെട്ടു.ഒച്ചപ്പാടായി. പേടിച്ചു താഴെയിറങ്ങിയ ഞങ്ങളെ കൂട്ടിപ്പിടിച്ച് എന്തോ വള്ളി ഉപയോഗിച്ച് അദ്ദേഹം അതേ മാവില്ത്തന്നെ കെട്ടിയിട്ടു. ഞങ്ങള്അതിനുമുമ്പേ കരയാന്തുടങ്ങിയിരുന്നു.പക്ഷേ ഞങ്ങളെ അഴിച്ചുവിടാന്തയ്യാറായില്ലെന്നു മാത്രവുമല്ല അദ്ദേഹം ഞങ്ങളെ അവിടെ ഉപേക്ഷിച്ചിട്ട് എങ്ങോട്ടോ നടന്നു മറഞ്ഞു.ആകെ പേടിച്ചു വിറച്ച ഞങ്ങളുടെ കരച്ചില്ഉച്ചത്തിലായി. കുറച്ചു കഴിഞ്ഞാണ് മൊയ്തുക്ക എങ്ങോട്ടാണ് പോയതെന്ന കാര്യം മനസ്സിലായത്.എന്റെ അമ്മയെ വിളിച്ചുകൊണ്ടു വരാനായിരുന്നു അദ്ദേഹം പോയത്. കെട്ടിയിട്ട നിലയില്ഞങ്ങളെ കണ്ട അമ്മ ഒരു നിമിഷം സ്തബ്ദയായിട്ടുണ്ടാകണം. ഒരു നിമിഷനേരത്തിനു ശേഷം അമ്മ കൈനീട്ടി പറിച്ചെടുത്തത് ഒരു വലിയ കുറുന്തോട്ടിച്ചെടിയായിരുന്നു.അതിന്റെ ഇലകള്അമ്മ ഊരിമാറ്റി. പിന്നെ അവിടെ നടന്നത് അക്ഷരാര്ത്ഥത്തില്ത്തന്നെ താണ്ഡവമായിരുന്നു. അടികൊള്ളാത്ത ഒരിടവും ശരീരത്തിലുണ്ടായിരുന്നില്ല. ഈ കുറുന്തോട്ടികൊണ്ടുള്ള അടി കൊണ്ടിട്ടുണ്ടോ ? തണ്ടിന്റെ തുമ്പുവന്നുകൊണ്ടാല്ചാട്ടയ്ക്ക് അടിയ്ക്കുന്ന പോലെയുള്ള വേദനയാണ്. അടി എനിക്കുമാത്രമല്ല എന്റെ കൂട്ടുകാരനും കൊള്ളുന്നുണ്ടായിരുന്നു. അടുത്തു നിന്ന് എല്ലാം കണ്ടുനിന്ന മൊയ്തുക്ക ഒരിക്കല്‍‍‌പ്പോലും അമ്മയെ തടയാന്ശ്രമിച്ചില്ല. ഏറെ നേരത്തിനു ശേഷം മടുത്തിട്ടെന്ന പോലെ അമ്മ അടി നിറുത്തി. നിലത്തേക്കിരുന്ന അമ്മയെ ഏറെ തളര്ത്തിയത് മാങ്ങ പറിച്ചതുണ്ടാക്കിയ മാനക്കേടും നാണക്കേടുമായിരുന്നുവെന്ന് തോന്നുന്നു. ഇതെഴുതുന്നതിനിടയില്ഞാന്വെറുതെ അമ്മയോട് കഥ ഓര്മയുണ്ടോ എന്നു ചോദിച്ചു. ഇത്തിരി നേരം കഴിഞ്ഞ് ശേഷം അമ്മ തിരിച്ചു ചോദിച്ചത് അതു മറക്കാനാകുമോടാ എന്നാണ്. പിന്നീട് അമ്മതന്നെ ഞങ്ങളുടെ കെട്ടഴിച്ചു. അന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ കരച്ചില്ഇന്നും എന്റെ നെഞ്ചില്ഒരു കുരുങ്ങിക്കിടക്കുന്നുണ്ട്.


ഇതുപോലെ ഇന്നും കണ്ണു നിറയിക്കുന്ന എത്രയോ അനുഭവങ്ങള്‍.ജീവിതത്തെ ജീവിതമാക്കുവാന്‍‌ എന്നെ സഹായിച്ച ബാലപാഠങ്ങള്‍. അക്ഷരാര്ത്ഥത്തില്നീന്തിക്കടന്ന ഒരു തീക്കാലത്തെക്കുറിച്ചുള്ള ഓര്മ്മകള്തരുന്ന ഉള്ബലം ആരുടെ മുന്നിലും തലയുയര്ത്തിപ്പിടിച്ചു നില്ക്കാന്എന്നെ പ്രാപ്തനാക്കിയിട്ടുണ്ടെന്ന കാര്യത്തില്സംശയമില്ല.ഇതിലും എത്രയോ വലുതു കണ്ടവനാണീ ജോസഫെന്ന ഭാവം അങ്ങനെ കൂടെപ്പിറപ്പായി. ജീവിതം വെച്ചു നീട്ടുന്ന ആകസ്മികതകള്ക്കു മുന്നില്പതറിപ്പോകാതിരിക്കാനുള്ള പിന്ബലം അനുഭവങ്ങള്എനിക്കു തരുന്നുണ്ട്. ഇവിടെ ഇത്രയും കാലം ആരോടും ദേഷ്യമോ പിണക്കമോയില്ലാതെ ഇങ്ങനെ ജീവിച്ചു പോകുന്നതുതന്നെയാണ് മറ്റെല്ലാത്തിനും മീതെ വലുതായിട്ടുള്ളത്. സ്വന്തമായി ഒന്നും നേടിയിട്ടുണ്ടാവില്ല, എന്നാല്അന്യന്റേതൊന്നും ഒരിക്കലും തട്ടിപ്പറിച്ചിട്ടില്ലെന്ന കൃതര്‌ത്ഥത ജീവിതം സാര്ത്ഥകമാക്കുന്നു.
അല്ലെങ്കില്ഇത്രയൊക്കെയല്ലേയുള്ളു ഒരു ശരാശരി ജീവിതം ? വൈലോപ്പിള്ളി പാടിയതുപോലെ


.... മര്ത്യായുസ്സില്സാരമായതു ചില
മുന്തിയ സങ്കല്പങ്ങള്‍ - അല്ല മാത്രകള്മാത്രം
ആയതില്ചിലതിപ്പോളാടുമീയൂഞ്ഞാലെണ്ണീ
നീയൊരു പാട്ടുംകൂടിപ്പാടിനിര്ത്തുക പോകാം. !


അത്രമാത്രം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം