#ദിനസരികള് 548
ബുദ്ധചരിതം ||അംബേദ്കര്‍
§ 6 ബാല്യവും
വിദ്യാഭ്യാസവും
1.സിദ്ധാര്‍ത്ഥന്‍ സംസാരിക്കുവാനും നടക്കുവാനും തുടങ്ങിയപ്പോള്‍
തലമുതിര്‍ന്ന ശാക്യന്മാരെല്ലാം ഒത്തു ചേര്‍ന്ന് ആലോചിച്ച് കുഞ്ഞിനെ ഗ്രാമ ദേവതയായ
അഭയയുടെ ക്ഷേത്രത്തിലേക്ക് ആചാരമനുസരിച്ച് അയക്കണമെന്ന് ശുദ്ധോധനനോട്
ആവശ്യപ്പെട്ടു.
2.അവരോടു യോജിച്ചുകൊണ്ട് സിദ്ധാര്‍ത്ഥനെ ഒരുക്കിക്കൊണ്ടുവരാന്‍
ശുദ്ധോധനന്‍ മഹാപ്രജാപതിയോട് ആവശ്യപ്പെട്ടു.
3. മഹാപ്രജാപതി ഒരുക്കിക്കൊണ്ടിരുന്നപ്പോള്‍ മനോഹരമായ
ശബ്ദത്തില്‍ അവന്‍ അമ്മയോട് തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന്
ചോദിച്ചു.ക്ഷേത്രത്തിലേക്ക് തന്നെ കൊണ്ടുപോകുന്നതെന്നറിഞ്ഞ അവന്‍
പുഞ്ചിരിച്ചു.എന്നാലും ശാക്യന്മാരുടെ ആചാരമനുസരിച്ച് അവന്‍ ക്ഷത്രസന്നിധിയിലേക്ക്
പോയി
4.എട്ടാം വയ്യസില്‍ സിദ്ധാര്‍ത്ഥന്‍ വിദ്യാഭ്യാസം ആരംഭിച്ചു.
5.മഹാമായയുടെ സ്വപ്നനം വ്യാഖ്യാനിക്കാനെത്തിയ എട്ടു ബ്രാഹ്മണര്‍
തന്നെയായിരുന്നു സിദ്ധാര്‍ത്ഥന്റേയും ആദ്യ ആചാര്യന്മാരായിരുന്നത്.
6.അവരില്‍ നിന്നുള്ള അഭ്യസനത്തിനു ശേഷം വേദശാസ്ത്രപാരംഗിതനായ
സബ്ബമിത്തന് കുട്ടിയെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ചുമതലയേല്പിച്ചു.ഉദ്ദിക്ക എന്ന
പ്രദേശത്തുനിന്നുള്ള വൈയ്യാകരണനും ഭാഷാ ശാസ്ത്രജ്ഞനുമായിരുന്നു
അദ്ദേഹം.സബ്ബമിത്തനായിരുന്നു രണ്ടാമത്തെ ഗുരു.
7.അക്കാലങ്ങളില്‍ നിലനിന്നിരുന്ന എല്ലാ വിധ
തത്വചിന്താസരണികളേയും അദ്ദേഹത്തില്‍ നിന്നും സിദ്ധാര്‍ത്ഥന്‍ അഭ്യസിച്ചു
8.കൂടാതെ കപിലവസ്തുവില്‍തന്നെ ആശ്രമം സ്ഥാപിച്ചിട്ടുള്ള , അലര
കലാമയുടെ ശിഷ്യനായ ഭരദ്വാജനില്‍ നിന്ന് ഏകാഗ്രതയും ധ്യാനവും അഭ്യസിച്ചു
Comments