#ദിനസരികള്‍ 232

കൊട്ടിപ്പാടുന്നു മഴ
നടവരമ്പത്തൊരു
കുട്ടിയുണ്ടതിന്‍ കൈയ്യില്‍
പുസ്തകം , പൊതിച്ചോറും
കുടയായൊരു തൂശ-
നിലയും അതുകൊത്തി
ക്കുടയുന്നുവോ മഴ
ക്കാറ്റിന്റെ കാക്കക്കൂട്ടം? ഒ.എന്‍.വിയാണ്.കവിത മഴ.
ഒരു മഴ പെയ്തു
ഭൂമി കുളിര്‍ത്തു
ഒരു കതിര്‍ നീണ്ടു
ഭൂമി പൊലിച്ചു
ഒരുമയോടായിരമമരമനസ്സുകള്‍
ഒരു പുതുനീയുണര്‍ത്തി
അതു ചിലയുയിര്‍കളുണര്‍ത്തി
അവ പലയുറവയിലെത്തി
ഒരു മഴ പെയ്തു
ഭൂമി കുളിര്‍ത്തു
ഒരു കതിര്‍ നീണ്ടു
ഭൂമി പൊലിച്ചു. അയ്യപ്പപ്പണിക്കരുടെ ഒരു മഴ പെയ്തു
മഴ പെയ്യുന്നു
മദ്ദളം കൊട്ടുന്നു
മഴ പെയ്യുന്നു
പാന്റ് മുറ്റത്ത്
സാരി മുറ്റത്ത്
ഷര്‍ട്ട് മുറ്റത്ത്
മഴ പെയ്യുന്നു
മഴ പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു
മുത്തച്ഛന്‍ മുറ്റത്ത്
കണ്ണട മുറ്റത്ത്
ഭാരതം മുറ്റത്ത്
കോണകം മുറ്റത്ത്
മഴ പെയ്യുന്നു
മഴ പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു
ഞാനും മുറ്റത്ത്
വീടും മുറ്റത്ത്
നാടും മുറ്റത്ത്
മഴ പെയ്യുന്നു
മഴ മഴ മഴ മഴ മഴ
ഴ ഴ ഴ ഴ ഴ ഴ ഴ നമ്മുടെ സങ്കല്പങ്ങള്‍‌‌ക്കൊക്കെ അപ്പുറം പെയ്തിറങ്ങുന്ന ഈ മഴ കെ ജി എസ്സിന്റേതാണ്.
മലയാളത്തിലെ മഴക്കവിതകളെ സമാഹരിച്ചുകൊണ്ട് ഒലിവ് പുറത്തിറക്കിയ മഴപ്പുസ്തകത്തിലൂടെ , എഴുത്തച്ഛന്‍ മുതല്‍ നമ്മുടെ കാലം വരെയുള്ള കവികളുടെ മഴയാണ് പെയ്തതിറങ്ങുന്നത്. നമ്മുടെ ജീവിതതത്തിന്റെ ഉഷ്ണങ്ങളിലേക്ക് തകര്‍ത്തു പെയ്തുകൊണ്ട് ആ മഴ നമ്മെ ശാന്തരാക്കുന്നു; തണുപ്പിക്കുന്നു. നനഞ്ഞുകൊണ്ട് മഴയോടൊപ്പം നടക്കുന്നതുപോലെയുള്ള സവിശേഷമായ ഒരു വായനാനുഭവം ഊ പുസ്തകം  സമ്മാനിക്കുന്നു.





Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1