#ദിനസരികള്‍ 223


മുന്നാക്കത്തിലെ പിന്നാക്കക്കാര്ക്ക് കേരളസര്ക്കാര്സംവരണമേര്‍‌പ്പെടുത്തിയത് ബുദ്ധിജീവികള്ക്ക് ചര്ച്ച ചെയ്ത് രസിക്കുവാനുള്ള ഒരു വിഷയമായി പരിണമിച്ചിരിക്കുകയാണല്ലോ. നമുക്കു ചുറ്റുമുള്ള വിവിധങ്ങളായ മാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്ലഭിക്കുമെന്നതുകൊണ്ടുതന്നെ, സംവരണത്തിനെതിരെ നിലപാടെടുക്കുന്നവര്മുന്നോട്ടു വെക്കുന്ന വാദഗതികളെക്കുറിച്ചൊന്നും ഞാനിവിടെ ചര്ച്ച ചെയ്യുന്നില്ല.പക്ഷേ മുന്നാക്കത്തിലെ പിന്നാക്ക സംവരണവിരുദ്ധരോട് നിങ്ങള്ആര്ക്കാണ് കഴിഞ്ഞ തവണ വോട്ടു രേഖപ്പെടുത്തിയത് എന്ന് ചോദിക്കാതെ വയ്യ എന്ന സാഹചര്യം സംജാതമായിരിക്കുന്നു. ബുദ്ധിജീവികളോട് ഇത്തരമൊരു ചോദ്യം ചോദിക്കേണ്ടി വന്നതില്ഖേദമുണ്ടെങ്കിലും ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള്വേദനയുണ്ടാക്കുന്നതും വസ്തുതാവിരുദ്ധവുമാണ് എന്നതിനാല്നിര്ബന്ധിതനായിരിക്കുന്നു .

ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്മുന്നാക്കത്തിലെ സംവരണത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക :- ഒരോ സമുദായത്തിനും അര്ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്അവര്ക്ക് തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്ക്ക് 10 ശതമാനം സംവരണം ഏര്പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്വരാന്ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാ ഭേദഗതി നടപ്പില്വരുത്തുവാന്എല്ഡിഎഫ് പരിശ്രമിക്കുന്നതായിരിക്കും. നിലപാട് ചര്ച്ചകള്ക്കായി ജനങ്ങളുടെ മുന്നില്വെക്കുകയും അവര്അത് അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണല്ലോ ഇടതുപക്ഷം അധികാരത്തില്വന്നത്. അപ്പോള്പ്പിന്നെ ജനങ്ങള്ക്കു കൊടുത്ത വാക്കുപാലിക്കുന്നതിന് സര്ക്കാര്പ്രതിജ്ഞാബദ്ധമല്ലേ ? അങ്ങനെയാണെങ്കില്അതുനടപ്പിലാക്കുമ്പോള്എന്തിനാണ് അനാവശ്യമായ ബഹളങ്ങള്സൃഷ്ടിക്കപ്പെടുന്നത്?

ഇവിടെയാണ് ഞാന്ആദ്യം ചോദിച്ച നിങ്ങള്ആര്ക്കാണ് വോട്ടു ചെയ്തത് എന്ന ചോദ്യത്തിന്റെ പ്രസക്തി. ഇടതുപക്ഷത്തിനാണെങ്കില്, ഇടതുപക്ഷത്തിന്റെ നിലപാടിന് കൂടിയാണ് നിങ്ങള്വോട്ടു ചെയ്തത്. അത് നടപ്പിലാക്കാന്അവരെ നിങ്ങളാണ് ചുമതലപ്പെടുത്തിയത്. ഇടതുപക്ഷത്തിന് അല്ലെങ്കില്അത്തരക്കാര്ഒരു കാര്യം മനസ്സിലാക്കണം. ഈ വിഷയം ജനങ്ങളുടെ മുന്നില്പരസ്യമായി ഉന്നയിച്ച് ചര്ച്ച ചെയ്തതാണ്. ഭൂരിപക്ഷം ജനങ്ങളും അനുകൂലിച്ചതുമാണ്.അത് നടപ്പിലാക്കുക എന്നത് ഇടതുപക്ഷത്തിന്റെ ബാധ്യതയാണെന്ന് നിങ്ങള്മനസ്സിലാക്കേണ്ടതുണ്ടെന്ന് അഭ്യര്ത്ഥിക്കട്ടെ.

ഇടതുപക്ഷമാണെന്ന് അഭിനയിക്കുകയും വലതുപക്ഷത്തിന്റെ വക്കാലത്തു സ്വീകരിക്കുകയും ചെയ്യുന്നവരോട് ഒന്നും പറയാനില്ല.ഇതൊഴിച്ച് ബാക്കിയുള്ളതിനാണ് വോട്ടു ചെയ്തത് എന്നു മറുപടി പറയുന്ന മിടുക്കരുമുണ്ടാകാം.(അവസരവാദത്തിന് ചെവി കൊടുക്കാന്സമയമില്ല എന്നതാണ് സത്യം.) അവരുടെ verbal diarrhoea ഇവിടെയൊക്കെ പാറിനടക്കുവാന്അനുവദിക്കുകയും നാം സഹിക്കുകയും ചെയ്യുക. അല്ലാതെന്തു വഴി ?


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1