#ദിനസരികള് 370




||ദീപക് ശങ്കരനാരായണന് പിന്തുണ||


സംഘികള്നുണ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങള്നിലവിലുണ്ട്. അത്തരത്തിലുള്ള നുണ പ്രചാരണമാണ് ദീപക്കിനെതിരേയും നടക്കുന്നത്. കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും വ്യാഖ്യാനമാണ് ശരിയെന്ന് വരുത്തിത്തീര്ക്കുവാന്പ്രചാരണങ്ങള്സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘികളുടെ അജണ്ട. അതുതന്നെയാണ് ദീപക് ശങ്കരനാരായണന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാക്കിയതിനു പിന്നിലേയും ചേതോവികാരമെന്ന് സത്യസന്ധമായി ചിന്തിക്കുന്നവര്ക്ക് ബോധ്യമാകുന്നതേയുള്ളു. ഒരു ന്യൂനപക്ഷം ജനാധിപത്യസംവിധാനത്തിന്റെ അപര്യാപ്തതകള്‍‌കൊണ്ട് ഭൂരിപക്ഷത്തെ അടക്കി ഭരിക്കുകയും അടിച്ചമര്ത്തുകയും ചെയ്യുന്നതിലെ നീതികേട് ചൂണ്ടിക്കാണിക്കുകയാണ് ദീപക് ചെയ്തിട്ടുള്ളത്.ആ ന്യൂനപക്ഷത്തിന്റെ നീതിയല്ല നീതിയെന്നും ,ശരിയായ നീതി നടപ്പിലാകണം എന്നാണുദ്ദേശമെങ്കില്ന്യൂനപക്ഷത്തെ തള്ളിക്കളയേണ്ടിവരിക തന്നെ വേണം എന്നുമാണ് ദിപക് വാദിക്കുന്നത്.ശരിയായ ഒരു കാഴ്ചപ്പാടാണ് അത്.ആകെ ജനതയുടെ മുപ്പത്തിയൊന്ന് ശതമാനം വോട്ടു നേടിയവര്നാടു ഭരിക്കുകയും 69 ശതമാനം ആളുകളെ അടിച്ചമര്ത്തുകയും ചെയ്യുകയാണ്. മുപ്പത്തിയൊന്ന് ശതമാനാത്തിന്റെ ശരികളെ അംഗീകരിക്കണമെന്ന ശാഠ്യം ജനാധിപത്യപത്യവിരുദ്ധവും ഭരണഘടനാനിഷേധവുമാണ്. മാത്രവുമല്ല , വര്ഗ്ഗീയമായും ജാതീയമായും ജനതകളെ വിഭജിച്ചുകൊണ്ടാണ് അവര്മുന്നേറുവാന്ശ്രമിക്കുന്നത്.ആ മുപ്പത്തിയൊന്ന് ശതമാനത്തെ നാം ശരിയെന്നു കരുതി അംഗീകരിക്കുകയാണെങ്കില്ഇന്ത്യക്കുണ്ട് എന്ന് നാം ചിലപ്പോഴെങ്കിലും അഭിമാനിക്കുന്ന സൌഭാഗ്യങ്ങളെയാകമാനം നിഷേധിക്കുകയാകും ഫലം.അതുകൊണ്ട് മുപ്പത്തിയൊന്ന് ശതമാനത്തിന്റെ താല്പര്യങ്ങളല്ല നടപ്പിലാകേണ്ടത് എന്നാണ് ദീപക്ക് വാദിക്കുന്നത്.ആ വാദത്തിന് നാം, മനുഷ്യരാണെന്ന് അഭിമാനിക്കുന്നവര്, പിന്തുണ കൊടുക്കുക തന്നെവേണം


സംഘടിതമായ ആക്രമണത്തിനു പിന്നില്മറ്റൊരു ഉദ്ദേശം കൂടിയുണ്ട്.അത് ദീപക്കിനെപ്പോലെയുള്ള ശക്തരായ സംഘിവിരുദ്ധരെ സമ്മര്ദ്ദത്തിലാക്കി നിഷ്പ്രഭരാക്കുക എന്നതാണത്.ദീപക്കിന്റെ ഭാഷ , അതിന്റെ പ്രഹരശേഷി ഇതിനെയൊന്നും ഫലപ്രദമായി പ്രതിരോധിക്കാന്നാളിതുവരെ ഒരു സംഘി പ്രവര്ത്തകനും കഴിഞ്ഞിട്ടില്ല എന്നതുകൂടി പരിഗണിക്കുമ്പോഴാണ് ദീപക്കിനെതിരെയുള്ള ആക്രമണത്തിന്റെ പിന്നാമ്പുറം നമുക്കു ബോധ്യപ്പെടുകയുള്ളു.അതുകൊണ്ട് ദീപക്കിനെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ആവശ്യമാകുന്നു. അവസാന ആയുധങ്ങളേയും സമാഹരിച്ചുകൊണ്ട് പ്രതിരോധത്തിനിറങ്ങുന്ന മനുഷ്യസ്നേഹികള്ക്ക് നാം പിന്തുണ നല്കുന്നില്ലെങ്കില്, ഒറ്റ തിരിഞ്ഞ് അവരെ ആക്രമിക്കുമ്പോള്തടുക്കാനയി നമ്മുടെ പരിചയും ഉയര്ത്തപ്പെടുന്നില്ലെങ്കില്, ഒന്നോര്ക്കുക ബലാല്സംഘികള്നാളെ നമ്മുടെ വീടുകളിലേക്കും വന്നെത്തും.നമ്മുടേതായ സ്വച്ഛതകളെ കീറിമുറിച്ച് തെരുവിലേക്ക് വലിച്ചെറിയാന്‍. അതുകൊണ്ട് ദീപക്കിന് പിന്തുണ കൊടുക്കുക എന്നത് ഒരു വ്യക്തിക്ക് നല്കുന്ന പിന്തുണയല്ല, മറിച്ച് ഒരു സമൂഹത്തിനെ നിലനിറുത്തുവാനുള്ള അവസാന ശ്രമമാണെന്ന ധാരണ നമുക്കുണ്ടാകുക തന്നെ വേണം. ആ ധാരണയുടെ വെളിച്ചത്തില്വ്യക്തിപരമായ ഉത്തരവാദിത്തത്തോടെ നാം അണിചേരുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1