നിലമ്പൂരിലെ വഴിക്കടവില്‍
വൈദ്യുതക്കെണി വെച്ചതില്‍ നിന്നും ഷോക്കേറ്റ് അനന്തു എന്ന വിദ്യാര്‍ത്ഥി
കൊല്ലപ്പെടുകയും രണ്ടു സുഹൃത്തുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദാരുണമായ
സംഭവം തന്നെയാണ്. മനസക്ഷിയുള്ള ഏതൊരു മനുഷ്യനും കുടുംബത്തിന്റെ ദുഖത്തില്‍
പങ്കുചേരുകയും അവരെ സമാശ്വസിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ്
ചെയ്യുക. എന്നാല്‍ ഈ ദാരുണമായ സംഭവത്തെ രാഷ്ട്രീയമായ മുതലെടുപ്പിന് ഉപയോഗിക്കുകയും
വോട്ടാക്കി മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഹീനമായ പരിപാടി കോണ്‍ഗ്രസിന്റെ
ഭാഗത്തു നിന്നും ഉണ്ടായി എന്നത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ പൊതുസമൂഹത്തെ
ഞെട്ടിക്കുന്നത്.
ഈ
മരണത്തെ സ്വഭാവികമായും ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെയുള്ള
പ്രതിഷേധമാക്കിമാറ്റുവാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്ന കാര്യം ശരിയാണ്. ഒരു
പരിധിവരെ ആ ശ്രമത്തെ നാം അംഗീകരിക്കുകയും ചെയ്യുക. എന്നാല്‍ യു ഡി എഫും കോണ്‍ഗ്രസും
നിലമ്പൂരില്‍ ചെയ്തത് അതിനീചവും നിന്ദ്യവും മനുഷ്യത്വവിരുദ്ധവുമായിരുന്ന
നീക്കങ്ങളായിരുന്നു. എന്നുമാത്രവുമല്ല ആ നീക്കങ്ങളില്‍ , അനന്തുവിന്റെ
മരണത്തിലടക്കം , ഒരു ഗൂഢാലോചനയുടെ പ്രതീതിയുമുണ്ടായിരുന്നു. ഒരുദാഹരണം നോക്കുക.
അനന്തവിന്റെ മരണം നടന്നയുടനെ കോണ്‍ഗ്രസ് ചെയ്തത് ആ വീടിന്റെ പരിസരപ്രദേങ്ങളിലേക്ക്
യു ഡി എഫിന്റെ ഇലക്ഷന്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നതാണ്. അനന്തു മരിച്ച
രാത്രി തന്നെ നിലമ്പൂര്‍ മണ്ഡലത്തിന്റെ ഇതര പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള
ആര്യാടന്‍ ഷൌക്കത്തിന്റെ പ്രചാരണ ബോര്‍ഡുകള്‍ അനന്തുവിന്റെ വീടിന്റെ
പരിസരങ്ങളിലേക്കെത്തിച്ചു എന്നത് ഒരു മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ
സൂചനയല്ലെങ്കില്‍പ്പിന്നെ എന്താണ് ? ഒരു യുവാവിന്റെ മരണത്തെ
ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുവാനുള്ള തത്രപ്പാടില്‍ ഒരു ഹര്‍ത്താലടക്കം
പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ കൃത്യമായ രീതിയില്‍ മാധ്യമങ്ങളും ഇടതുനേതാക്കളും
ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫിന്റെ വലിയൊരു അണിയറ നീക്കം പൊളിഞ്ഞുപോയി.
അനന്തുവിന്റെ കൊലപാതകത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ കോണ്‍ഗ്രസുകാര്‍
തന്നെയാണന്ന വിവരം പുറത്തു വന്നു. അവര്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡുമെമ്പറുമൊക്കെയായ
വ്യക്തിയുമായുള്ള ഗാഢബന്ധവും വെളിപ്പെട്ടു. അതോടെ ഇതൊരു കരുതിക്കൂട്ടി
നടപ്പിലാക്കിയ ഒരു കൊലപാതകമാണോ എന്ന സംശയം പോലും പലരുടേയും ഭാഗത്തുനിന്നും ഉയര്‍ന്നുവന്നു.
എന്നുമാത്രവുമല്ല സ്ഥാനാര്‍ത്ഥിയുടെ പ്രകടനവും സംശയാസ്പദമായിരുന്നു. ഒരു മാസം മുമ്പേ
അവിടെ സമാനമായ ഒരു മരണം നടന്നിട്ടും തിരിഞ്ഞു നോക്കാത്ത സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൌക്കത്താണ്
ഇവിടെ പൊറാട്ടു നാടകവുമായി രംഗത്തെത്തിയത് എന്ന കാര്യവും ജനങ്ങള്‍തന്നെ വിളിച്ചു പറയുന്നതും
നാം കേട്ടു. വസ്തുതകള്‍
വസ്തുതകളായിത്തന്നെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെ പ്രഖ്യാപിച്ച ഹര്‍ത്താലും പിന്‍വലിച്ച്
യു ഡി എഫ് തലയൂരുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്.
എന്തായാലും
ഇത്രയും കാപട്യം ഒരു കാരണവശാലും ഒരു രാഷ്ട്രീയ പാര്‍ട്ടികളും കാണിച്ചുകൂടാത്തതാണ്.
സ്വന്തം വിശ്വാസ്യതയെത്തന്നെ പണയം വെച്ചുകൊണ്ട് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ആത്മഹത്യാപരമാണെന്ന്
ഇനിയെന്നാണ് കോണ്‍ഗ്രസും യു ഡി എഫും തിരിച്ചറിയുക ? യു ഡി
എഫിന്റെ ഭാഗത്തു നിന്നും ഇനി വരുന്ന നിയമസഭാ ഇലക്ഷന്‍ വരെ ഏതുതരത്തിലുള്ള നീചമായ പ്രവര്‍ത്തികളും
ഉണ്ടാകും എന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതിന് അടിവരയിടുന്ന നീക്കങ്ങളായിരുന്നു
കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് പറയാതെ. അതുകൊണ്ട് കോണ്‍ഗ്രസ് നെറികെട്ട
പ്രവര്‍ത്തികള്‍ അവസാനിപ്പിച്ച് രാഷ്ട്രീയ പോരാട്ടിന് തുനിയുക തന്നെ വേണം എന്നാണ് പൊതുസമൂഹം
ആഗ്രഹിക്കുന്നത്.
||ദിനസരികള്‍ - 66 -2025 ജൂണ്‍ 8 , മനോജ്
പട്ടേട്ട് ||
Comments