#ദിനസരികള്‍ 1194 ഒരാപ്പു വിശേഷങ്ങള്‍.



            ഒരു ആന്‍‍ഡ്രോയിഡ് ആപ്പിനെക്കുറിച്ച് എഴുതട്ടെ. AnyBooks എന്നാണ് ആപ്പിന്റെ പേര്. പേരു സൂചിപ്പിക്കുന്നതുപോലെ പുസ്തകങ്ങള്‍ക്കു വേണ്ടിയുള്ള ഒരാപ്പാണിത്. പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ഇവിടുണ്ട്. ഞാന്‍ അന്വേഷിച്ചവയില്‍ 99.99 ശതമാനം പുസ്തകങ്ങളും ഇവിടെ നിന്നും കിട്ടിയിട്ടുമുണ്ട്. ഇല്ലാത്തവ നമുക്ക് ആവശ്യപ്പെടുകയും ചെയ്യാമെന്ന പ്രത്യേകതയു മുണ്ട്. നാളിതുവരെ നിരവധി നിരവധിയായ ആപ്പുകളുമായി ഇടപെടേണ്ടി വന്നിട്ടുണ്ടെങ്കിലും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് AnyBooks എന്ന് എടുത്തു പറയട്ടെ.
          ആദ്യത്തെ മൂന്നാലുമാസം തികച്ചും സൌജന്യമായി ഉപയോഗിച്ചതിനുശേഷമാണ് ഞാനിതു വില കൊടുത്തു വാങ്ങുവാന്‍ തീരുമാനിക്കുന്നത്. നാലുമാസം മുമ്പ് 620 രൂപയായിരുന്നു വില.(920 ല്‍ നിന്ന് വില കുറച്ചു കൊണ്ട് ഒരോഫറുണ്ടായിരുന്നപ്പോഴാണ് വാങ്ങിയത്. ) കേവലം ഒരു പുസ്തകം വാങ്ങുന്ന വിലയ്ക്ക് ലഭ്യമാകുന്ന ഈ ആപ്പ് ഇന്നത്തെ നിലയില്‍ ജീവിതകാലം മുഴുവന്‍തന്നെ അറുനൂറ്റിയിരുപത് രൂപയ്ക്ക് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നുവെന്നത് നല്ല കാര്യംതന്നെ. ഇക്കഴിഞ്ഞ മൂന്നാലു മാസംകൊണ്ട് കൊടുത്ത തുകയും അതിന്റെ പരമാവധിയും ഈടാക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്.
          “AnyBooks puts millions of books at your fingertips. It's a must-to-have app for book lovers to read free ebooks. Browse an extensive collection of English, Indian Languages (Hindi, Tamil, Telugu, Malayalam, Kannada, Bengali, Marathi, Gujarati, Punjabi, Oriya and Urdu language), French, German & Spanish ebooks. Download free books, and maintain your personal library and read at your convenience using the built-in ebook reader as well as English dictionary. Fiction, History, Career, Suspense & Thriller, Religion & Spirituality, Humor, Romance, Biographies, Current Affairs, Politics, Business & Economics, Political Science, Self Help, Philosophy, Automotive, Lifestyle, Literature, Family & Relationships, Astrology & more എന്നാണ് നിര്‍മ്മാതാക്കള്‍ ആപ്പിനെക്കുറിച്ച് പറയുന്നത്. ഇതില്‍ ഇന്ത്യന്‍ ഭാഷകളിലെ പുസ്തകങ്ങളുടെ എണ്ണം , പ്രത്യേകിച്ച് മലയാളമൊക്കെ ഇല്ല എന്നു തന്നെ പറയാവുന്ന അവസ്ഥയിലാണ്. എന്നാല്‍ ഇംഗ്ലീഷിലെ പുസ്തകങ്ങളെക്കുറിച്ചുള്ള അവരുടെ അവകാശവാദത്തെ നാം അംഗീകരിച്ചേ മതിയാകൂ. അത്രമാത്രമുണ്ട് പുസ്തകങ്ങളുടെ എണ്ണം.
            സൂചിപ്പിക്കപ്പെട്ടതുപോലെ ഈ ആപ്പിന് സ്വന്തമായ ഒരു റീഡറും ഡിക്ഷ്ണറിയുമുണ്ട്. നോട്ടെടുക്കാനും സേവു ചെയ്യാനും കഴിയും. നമുക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമായി ഷെല്‍ഫുണ്ടാക്കി സൂക്ഷിച്ചു വെയ്ക്കാനും ഓഫ് ലൈനായി വായിക്കാനും കഴിയും. പക്ഷേ മറ്റൊരു ഫോര്‍മാറ്റിലേക്ക് മാറ്റാനോ പ്രിന്റെടുക്കാനോ കഴിയില്ല എന്ന കാര്യം കൂടി ശ്രദ്ധിക്കുക.
          നന്നായി വായിക്കുന്ന ഒരാള്‍ക്ക് നൂറ്റൊന്നു ശതമാനം മുതല്‍ക്കൂട്ടു തന്നെയാണ് ഈ ആപ്പ് എന്ന കാര്യത്തില്‍ എനിക്കു സംശയമില്ലെങ്കിലും സ്വന്തമായി നടത്തുന്ന ഒരന്വേഷണത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ വിലകൊടുത്തു വാങ്ങുവാന്‍ പാടുള്ളു എന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നു.




മനോജ് പട്ടേട്ട് || 25 July 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം