ഇപ്പോള് എല്ലാം സ്പഷ്ടമാണ്, വ്യക്തമാണ്. രാഹുല് എന്ന സൈക്കോപ്പാത്തിന്റെ ഇരകളായ പെണ്കുട്ടികള് പൊറുതികെട്ട് അയാളൊരു പെരുത്ത ലൈംഗിക ചൂഷകനാണ് എന്ന സത്യം ലോകത്തോട് വ്യക്തമായി വിളിച്ചു പറഞ്ഞിരിക്കുന്നു. അവര് വെളിപ്പെടുത്തിയ തെളിവുകളില് നിന്നും തന്റെ ഇരകളോടുള്ള അയാളുടെ സമീപനം എത്ര ക്രൂരവും മനുഷ്യത്വരഹിതവുമാണ് എന്നും വ്യക്തമായിരിക്കുന്നു. എന്നെ നിങ്ങള് എന്നെങ്കിലും ഒരു മനുഷ്യനായെങ്കിലും പരിഗണിച്ചിട്ടുണ്ടോ എന്ന് ഇരയായ ഒരു പെണ്കുട്ടി ചോദിക്കുന്നത് ഹൃദയം നുറുങ്ങാതെ കേട്ടിരിക്കാനാവില്ല. ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സന്ദര്ഭത്തില് നിന്നെ കൊന്നുകളയാന് എനിക്കു സെക്കന്റുകള് പോലും വേണ്ട എന്ന ഭീഷണി തന്റെ ഇരയ്ക്കുനേരെ നടത്തുവാന് മടികാണിക്കാത്തവന്റെ മാനസികാവസ്ഥ എന്തായിരിക്കും ?

രാഷ്ട്രീയത്തിന്റെ കുപ്പായത്തിനകത്തേക്ക് കയറിയില്ലായിരുന്നുവെങ്കില് ഒരു പക്ഷേ ഗോവിന്ദച്ചാമിയെക്കാള് ക്രൂരനായ ഒരു കുറ്റവാളിയായി ഇയാള് മാറുമായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമ നിങ്ങള്ക്ക് ഓര്മ്മയില്ലേ ? കോശി കളിച്ച് അയ്യപ്പന്റെ കുപ്പായം ഊരിയപ്പോള് അതുവരെ അയ്യപ്പനില് നിയന്ത്രണമുണ്ടായിരുന്ന വ്യവസ്ഥ അവസാനിക്കുകയും ഇനി തനിക്ക് നിയമങ്ങളൊന്നും ബാധകമല്ലെന്ന് അയ്യപ്പന് തന്നെ സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമുണ്ട്. സിനിമയിലെ സന്ദര്ഭം വേറെയാണെങ്കിലും ഈ രാഷ്ട്രീയകുപ്പായത്തിന്റെ മറ പേരിനെങ്കിലും ഉണ്ടായില്ലായിരുന്നുവെങ്കില് ഇയാള് എന്താകുമായിരുന്നുവെന്ന് നമുക്ക് സങ്കല്പിക്കുവാന് പോലും കഴിയില്ല. അത്രമാത്രം മാനസികോന്മാദം ബാധിച്ച സാഡിസ്റ്റായ ഒരു ലൈംഗിക മനോരോഗിയാണ് രാഹുല് മാങ്കൂട്ടത്തില്. ഇരകളെ ശാരീരികമായി പീഢിപ്പിച്ചാണ് പൊതുവേ സാഡിസ്റ്റുകള് രത്യാനന്ദം കണ്ടെത്താറുള്ളതെങ്കിലും ഇയാള് ഇരകളില് വേദനകള് ഉണ്ടാക്കുകയല്ല, മറിച്ച് മാനസികമായ അടിമത്തം സൃഷ്ടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഗര്ഭ നിരോധനത്തിന് നിരവധി മാര്ഗ്ഗങ്ങള് നിലവിലുള്ളപ്പോള്തന്നെ ഇരയെ ഗര്ഭിണിയാക്കുകയും ജീവിതകാലം മുഴുവന് കീഴടക്കി നിറുത്തുവാനുമുള്ള പ്രവണതയുടെ പ്രകടനമാണിത്. സാഡിസ്റ്റുകളുടെ പൊതുവേയുള്ള മനോഭാവം തന്നെ ലൈംഗിക അടിമകളെ സൃഷ്ടിക്കുക എന്നതാണല്ലോ ! സ്ത്രീശരിരത്തെ ഒരു ഫെറ്റിഷ് മാത്രമായി കണ്ടുകൊണ്ട് തന്റെ ഇംഗിതങ്ങള്ക്കു വിനിയോഗിക്കുന്ന രാഹുലെന്ന മനോരോഗിയുടെ തനിസ്വരൂപം ഇപ്പോഴെങ്കിലും പുറത്തുവന്നത് നന്നായി. അല്ലായിരുന്നുവെങ്കില് ഇനിയും എത്രയോ പാവപ്പെട്ട പെണ്കിടാങ്ങള് ഇവന്റെ പേക്കൂത്തുകള്ക്ക് വിധേയമാകുമായിരുന്നു.
ലൈംഗികതയുടെ കാര്യത്തില് തിരിച്ചറിവ് ഒന്നൊരു ചിന്ത തന്നെ രാഹുലിനെ തൊട്ടുതീണ്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒരു ചാറ്റില് നീയെന്റെ കുഞ്ഞനുജനാണെന്ന് പറയുന്ന ഒരു സ്ത്രീയോട് “അയ്യേ ഞാന് അനിയനൊന്നുമല്ല “ എന്ന് പ്രതികരിക്കുന്ന രാഹുലിനെ നമുക്ക് കാണാം. തുടര്ന്ന് ആ സ്ത്രീയുടെ സൌന്ദര്യത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്ന രാഹുലിന് പ്രായമോ പദവിയോ ഒരു പ്രശ്നമായി തോന്നിയിട്ടേയില്ല എന്ന കാര്യം വ്യക്തമാണ്. നേതാക്കന്മാരുടെ ഭാര്യമാരും മക്കളുമടക്കം നിരവധിയാളുകള് ഇയാളുടെ വിക്രിയകള്ക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട്. വെറുതെ സാഹിത്യഭംഗിക്കുവേണ്ടി പറയുന്നതല്ല , സത്യത്തില് ഇപ്പോള് പുറത്തുവന്ന കഥകള് കേവലം ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ് എന്നതൊരു സത്യം മാത്രമാണ്.
എന്തായാലും ഈ ലൈംഗിക മനോരോഗിയെ ഇനിയും നമ്മുടെ പൊതുരംഗത്ത് അഴിഞ്ഞാടാന് അനുവദിക്കാതിരിക്കാനുള്ള ജാഗ്രത സമൂഹം കാണിക്കുക തന്നെ വേണം.
|| #ദിനസരികള് – 136 - 2025 ആഗസ്റ്റ് 24 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്