"ഡേയ് സുസ്കാന്തി സുസ്കാന്തി എന്ന് കേട്ടിട്ടുണ്ടോ ?"
"ഇല്ല""ഇല്ലേ ? അല്ലേയ് താനെന്ത് മലയാളിയാഡേയ്... സുസ്കാന്തീന്ന് ഞാനും ശുഷ്കാന്തിയെന്ന് അവരും പറയുന്ന ആ സാധനമില്ലേ .. അതന്നെ സാധനം "
"ഓ ശുഷ്കാന്തിയാണോ ഉദ്ദേശിച്ചേ... കേട്ടിട്ടുണ്ടല്ലോ.."
"ഉവ്വോ നന്നായി... ആ സുസ്കാന്തി കാണണേല്‍ ഡോ ലവിടെ നോക്ക് "
"എവിടെ "
"ഡായ് അവിടെ .. ആ ഖേരള്‍ പോലീസിലേക്ക് നോക്ക് ... "
"ഹാ നോക്കി"
"താന്‍ കാണുന്നില്ലേ സുസ്കാന്തി"
"താനെന്താഡേയ് പറയുന്നത്.. "
"എഡേയ് ഖേരള്‍പ്പോലീസെന്നാല് സുസ്കാന്തീന്റെ പര്യായാന്ന്.. ഇന്നലെ നടന്ന സംഭവം ഖണ്ടില്ലേ "
"എന്ത് സംഭവം"
"മ്മടെ വേടന്റെ കഞ്ചാവ് പൊക്കല് "
"ആ കണ്ടു.. "
"ഹതാണ് സുസ്കാന്തി... ഇത്തിരിപ്പൂലം കഞ്ച പൊക്കിയതിന്റെ ഖോലാഹലമല്ല്യോ ഇക്കാണുന്നതെല്ലാം.. "
"അല്ല അതുപിന്നെ കഞ്ചാവ് പിടിക്കണ്ടാന്നാണോ. "
"പിടിക്കണം പിടിക്കണം... പിടിക്ക തന്നെ വേണം.. പക്കേങ്കില് ഇന്നാട്ടില് ആകെ ഇത്ര കഞ്ചാവേയൊള്ളോ"
"അതെന്താ... "
"ഡായ് ആ പോലീസും ബണ്ടിയെടുത്തോണ്ട് ഇന്നാട്ടില് നാലു ചാല് അപ്രത്തേക്കും ഇപ്രത്തേക്കും ഒന്ന് ആത്മാര്‍ത്ഥമായി ഓട്ടിയാല്‍ കിലോക്കണക്കിന് കണക്കിന് കഞ്ച കിട്ടും... എന്നിട്ട് പിടിക്കുന്നുണ്ടോ ? കൊടുത്തവനില്ല... ഉണ്ടാക്കിയവനില്ല.. വേറെ ആരുമില്ല.. ഒരു ബീഡിക്ക് കഞ്ചാവ് കൈവശം വെച്ചവന്‍ ലോകോത്തര കുറ്റവാളി... "
"അല്ല അതിപ്പോ.. "
"ആ അതാണ്... പിന്നേ വേറൊരു സുസ്കാന്തിംകൂടി പോലീസ് കാണിച്ച്.. "
"അതെന്താ.. "
"ഒരു ഫുലിനഖമ്മാല കിട്ടീട്ടൊണ്ടെന്ന് ആ വനം വകുപ്പേമാന്മാരെ വിളിച്ചങ്ങ് പറഞ്ഞ്... മ്മള് സത്യസന്ധരാണേയ് എന്ന് തെളിയിക്കാനുള്ള അടുത്ത ഐറ്റം.. "
"ഉം... "
"പിന്നെ വനപാലകരുടെ സുസ്കാന്തിയായിരുന്നു ഖേറളം കണ്ടത്... അവര് കേട്ട പാടി കേക്കാത്ത ഛടാപഠാന്ന് പാഞ്ഞു വരുന്നു... പിടിക്കുന്നു..കടിക്കുന്നു... വലിക്കുന്നു... സംഭവം പുലിനഖം തന്നെയെന്ന് ഒറപ്പിക്കുന്നു... ഏഴു കൊല്ലത്തേക്ക് അകത്തിടാനുള്ള പരിപാടിയൊക്കെ എഴുതിക്കുത്തിയെണക്കി ജാമ്യമില്ലാത്ത കേസുമെടുത്ത് കൈയ്യി വെച്ചു കൊടുക്കുന്നു.. "
"ഓ.. "
"പുലി ഇങ്ങോട്ട് വന്ന് നഖം തന്നതാണോ വേടന്‍ അങ്ങോട്ടു പോയി ചോയിച്ച് വാങ്ങിച്ചതാണോയെന്നൊക്കെ പിന്നീട് തീരുമാനിക്കാമത്രേ.. "
"അല്ല അതിപ്പോ ആനക്കൊമ്പും പുലിനഖമാലയുമൊക്കെ സിനിമാക്കാരുടെ കൈയ്യിലൊക്കെയുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ.. "
"ഉണ്ടല്ലോ.. പക്ഷേ അതൊന്നും പിടിക്കൂലല്ല്... പിടിച്ചാല് കൊറേ ഏമാമ്മാരടെ തൊപ്പി തെറിക്കും... മ്മടെ മറ്റേ ബ്ലാക്ക് സിലിമേല് മമ്മൂക്ക പറേന്ന ഒരു ഡയകോലില്ലേ "
"ഏത്... "
" തീര്‍ന്നില്ലോ നിന്റെയൊക്കെ കഴപ്പ്..അല്ലെങ്കിത്തന്നെ നിന്നെയൊക്കെ പറഞ്ഞിട്ട് എന്താ കാര്യം ട്രെയിനിംഗ് കോളേജില്‍ കവാത്ത് പഠിപ്പിച്ചു തരുന്ന സാറന്മാര് പറഞ്ഞു തരുന്നുണ്ടല്ലോ കാലക്കേടുകൊണ്ട് മുന്നില്‍ വന്നു പെടുന്ന പാവങ്ങടെ നെഞ്ചിന്‍കൂട് ചവിട്ടിക്കലക്കി ക്ഷയം പിടിപ്പിച്ചേ വിടാവൂന്ന്.. .. നിന്റെയൊക്കെ ആന്റി ഗുണ്ടാ സെല്... ത്ഥൂ... ചീലേത്തിരുക വെച്ചോണ്ടാ മതി... ഗുണ്ടകളെ കണ്ടിട്ടുണ്ടോ നീയൊക്കെ കൈക്കും കാലിനും തലയ്ക്കും ശരീരത്തിന്റെ ഓരോ ഭാഗത്തിനും വിലപറഞ്ഞ് ആവശ്യത്തിന് വെട്ടിക്കൊടുക്കുന്ന നല്ല പണിക്കാരുണ്ട് ഈ പട്ടണത്തില്... തൊടില്ല നീയൊന്നും .. മുന്നില്‍ പോയി നില്ക്കുകയുമില്ല... പിടുക്കു വിറയ്ക്കും... "
" ............"
"എന്നാ വിളി... .. ഖേരളാപ്പോലീസ് സീീീീീീീീീീീീന്ദാവാ... .. !"
||ദിനസരികള് - 29 -2025 ഏപ്രില് 29, മനോജ് പട്ടേട്ട്||
Comments