രക്തസാക്ഷ്യം

രക്തസാക്ഷ്യം

വേരുകള്‍ കൂടുതീര്‍ത്ത
മണ്ണടരുകളില്‍ വിശ്രമം
നിനക്കും എനിക്കും!

നീ
കടുത്തവോഡ്ക്കതന്‍
വെല്‍വറ്റുകുഷ്യനില്‍
പതിഞ്ഞിരുന്നവന്‍.
സുവര്‍ണ്ണപാദുകങ്ങളില്‍
മണ്ണുതൊടാതെ
പുതഞ്ഞിരുന്നവന്‍.
വിദ്യാധിരാജന്‍.
വിത്തപ്രതാപി.

ഞാന്‍

അന്യന്റെ പശുവിന്ന്
പുല്ലായിത്തീര്‍ന്നവന്‍.
കരയുന്ന കുഞ്ഞിന്ന്
രക്തം പകുത്തവന്‍.
അധികാരശൂന്യന്‍
മടിശീല തൂര്‍ന്നവന്‍.
ഒടുവിലൊരു 'മൂര്‍ച്ച'യില്‍
ജീവിതം തീര്‍ന്നവന്‍.

അതുകൊണ്ടാകണം
സുഹൃത്തേ
കൈക്കോട്ടുമണക്കുന്ന

പുല്‍വേരുകള്‍ തൊടുമ്പോള്‍
നീ
ഇപ്പോഴും
പുളഞ്ഞുപോകുന്നത്

Comments

saak_shyam - ഇങ്ങനെ എഴുതിയാല്‍ സാക്‍ഷ്യം ഇങ്ങനെ കിട്ടും. :)

കവിത മനസ്സിലായില്ല.
ഞാന്‍ ഇന്നു തന്നെ നേരത്തെ ഇതു വായിച്ചതാണു...എന്തിനാണു വെറുതെ റീപോസ്റ്റ്‌ ചെയ്യുന്നത്‌..
manojpattat said…
കണ്ണൂരാന്‍, എനിക്കും മനസിലായില്ല! ഒരു മൂഡിന് എഴുതിപ്പോയതാ ! ക്ഷമി....
ശിവാ ക്യാ ഹുവ?
thanks manoj...
typing problomme...
aksharangal sariyaayi varunnila mohi keyman typingil...
നന്നായിട്ടുണ്ട്‌.
ഞാൻ വരമൊഴിയാണ്‌ ഉപയോഗിക്കുന്നത്‌. ഇതിൽ അടിച്ച്‌ ഇപ്പോൾ ഐ. എസ്‌. എം. മറന്നു.
ഡി. വൈ. എഫ്‌. ഐ. ബ്ലൊഗ്ഗുകൊണ്ട്‌ എന്താണ്‌ ഉദ്ദ്യേശിക്കുന്നത്‌?

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍