||ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഓര്‍മ്മകളുടെ ഓണം എന്ന കവിതയിലൂടെ ||

 

ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, നമുക്ക് , മലയാളികള്‍ക്ക് എന്നും സുവര്ണ സൌഗന്ധികങ്ങളാണ്. ഏതിരുള്‍ക്കാലത്തും ഓണച്ചിരി പകരാന്ഒരു മുക്കൂറ്റിയോ ഒരു നന്ത്യാര്‍വട്ടമോ ഒരു നാലുമണിപ്പൂവോ നമുക്കായി കാത്തിരിക്കുന്നുണ്ടാകും ! നിത്യകല്യാണങ്ങളായ സ്മരണകളുടെ മേഘമാര്‍ഗ്ഗങ്ങളിലൂടെ നാം ഓണത്തെ വരവേല്‍ക്കാന്‍ ഉദ്യമിക്കും. നമ്മുടെ കവികള്‍ , കലാകാരന്മാര്‍ ,ഒരു വാസന്തകാലത്തിന്റെ ഉല്ലാസങ്ങളെ വരവേല്ക്കുന്ന തിര്യക്കുകളെപ്പോലെ നിഷ്കളങ്കരായി ആ നല്ലകാലത്തിനു വാഴ്ത്തുപാട്ടുകളെഴുതും ! മാനുഷ്യരെല്ലാരും ഒന്നുപോലെ വാണ ആ കാലത്തെക്കുറിച്ചുള്ള നിറസ്മൃതികളില്‍ ലയിക്കുകയും ആയതിന്റെ ഒരു ചെറുപതിപ്പിനെ ആവിഷ്കരിച്ചുകൊണ്ട് ആനന്ദാതിരേകങ്ങളില്‍ ആഴുകയും ചെയ്യും ! അങ്ങനെ പ്രസാദാത്മകമായ അനുഭൂതികളുടെ വിതാനങ്ങളില്‍ സ്വയം വിക്ഷേപിച്ചുകൊണ്ട് തങ്ങളുടെ ദുഖങ്ങളെ , ദാരിദ്ര്യങ്ങളെ താല്ക്കാലികമായിട്ടെങ്കിലും മറന്നുകളയും ! വിദൂര ദേശങ്ങളിലേക്ക് വറ്റുതേടിപ്പോയവര്സ്വന്തം മണ്ണിലേക്കും മണങ്ങളിലേക്കും രുചികളിലേക്കും മടങ്ങിയെത്തും ! സങ്കടങ്ങളുടെ തിര മാലകളില്‍ സന്തോഷത്തിന്റെ കുഞ്ഞോടങ്ങളിറക്കി അവര്‍ ആനന്ദങ്ങളെ കണ്ടെത്തും.

 

 

എന്നാല്‍ അത്തരം ആഹ്ലാദാതിരേകങ്ങളുടെ സാന്ദ്രമുഹൂര്‍ത്തങ്ങളെ തെല്ലും കൂസാതെ ഒരാള്‍ ജന്മനാട്ടിലേക്ക് ഓണനാളില്‍ വന്നിറങ്ങുന്നത് ഒരിക്കല്‍ തന്നെ അവിടെ നിന്നും ആട്ടിയോടിച്ച തിക്തസ്മരണകളുടെ കൂര്‍മുനകളെ മറന്നുകളയാതിരിക്കാനാണ്. അയാള്‍ക്ക് ഓര്‍ക്കേണ്ടത് ഓണത്തെളിച്ചങ്ങളുടെ ലാലസഭാവങ്ങളെയല്ല , മറിച്ച് തന്റെ ജീവിതത്തിന്റെ തുടക്കങ്ങളില്‍ തന്നെ തീ കോരിയിട്ട തീക്ഷ്ണമുഖങ്ങളെയാണ്. അതുകൊണ്ട് അയാള്‍ അവരെ മറന്നു കളയാതിരിക്കുവാന്എല്ലാ ഓണദിനങ്ങളിലും ജന്മനാട്ടിലേക്ക് എത്തുന്നു. അങ്ങനെയാണ് ബാലചന്ദ്രന്ചുള്ളിക്കാട് , ഓര്‍മ്മകളുടെ ഓണം എന്ന കവിതയിലൂടെ തന്റെ ഓണസ്മരണകളെ തലകീഴായി നിറുത്തുന്നത്. കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന കാവ്യപാരമ്പര്യത്തിന്റെ അരികുപറ്റിക്കൊണ്ടുതന്നെയാണ് ഇവിടേയും കവിത തിടംവെയ്ക്കുന്നത്. വേണമെങ്കില്കവിയുടെ തിക്താനുഭവങ്ങളെ നമുക്ക് സ്വഭാവിക ജീവിതപ്രതികരണങ്ങളായി കണക്കാക്കാവുന്നതേയുള്ളു. എന്നാല്പക്ഷേ കവി അതിനെ അനുഭവിച്ചതും അവതരിപ്പിച്ചതും തനിക്കെതിരെയുള്ള , തന്റെ കാമനകളെ നിഷേധിക്കുന്ന , തന്റെ മൂല്യങ്ങളെ തൃണവത്ഗണിക്കുന്ന ഒന്നായിട്ടാണ്.

ഒരുദാഹരണം നോക്കു - മുല കുടിക്കുക എന്ന ശീലത്തില്നിന്നും ഒരു പ്രായം കഴിഞ്ഞാല്കുഞ്ഞിനെ മാറ്റിയെടുക്കാന്ഒരു കാലത്ത് സര്വ്വരസാധാരണമായി ഉപയോഗിച്ചിരുന്ന പോംവഴിയാണ് ചെന്നിനായകം തേയ്ക്കുക എന്നത്. രണ്ടോ മൂന്നോ തവണ മുലയില്ചെന്നിനായകം പുരട്ടി കുഞ്ഞിന് നല്കുമ്പോള്സ്വഭാവികമായും മുലകുടിക്കാനുള്ള പ്രവണത കുറയുകയും നിലയ്ക്കുകയും ചെയ്യും. എന്നാല്കവി ഈ സംഭവത്തെ അനുഭവിക്കുന്നത് തന്റെ വേരുകളില്നിന്നും നിന്നും തന്നെ പറിച്ചുമാറ്റാനുള്ള ഒുരു ഗൂഢാലോചന എന്ന മട്ടിലാണ്. അമ്മ നല്കുന്ന സ്വാസ്ഥ്യങ്ങളില്‍ നിന്നും ആദ്യം പുറത്തേക്ക് എറിയപ്പെട്ട ഒരു സംഭവമായി ചെന്നിനായകം തേച്ച് മുല വിടര്‍ത്തിയതിനെ കവി കാണുന്നു. അവിടം മുതലാണ് തിക്താനുഭവങ്ങളുടെ നരകയാനത്തിലേക്കുള്ള തന്റെ സഞ്ചാരം തുടങ്ങുന്നത്. പിന്നീട് കളിക്കുന്നതിനിടിയല്പന്തുതട്ടിയെടുക്കപ്പെട്ടതും വാശി പിടിച്ചു കരയുമ്പോള്‍ ചാണകം വായില്‍  തേച്ചു തന്നതും പപ്പടം കാച്ചുന്ന കമ്പി പഴുപ്പിച്ച് തുടയില്വെച്ചതുമടക്കമുള്ള അനുഭവങ്ങളുടെ കയ്പോര്‍മ്മകള്‍ കൂരമ്പുകളായി കടന്നു വരുന്നു.

ആ സ്മരണകള്എല്ലാം തന്നെ ഏറ്റക്കുറച്ചിലുകളോടെ ഏതൊരു മനുഷ്യ ജീവിതത്തിലും സംഭവിക്കാവുന്നവയാണ്, സംഭവിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ആ അനുഭവങ്ങളുടെ വ്യതിരിക്തത നമ്മെ അമ്പരപ്പിക്കില്ലെങ്കിലും ഓണക്കാലത്തെ സ്മൃതികള്‍ക്ക് ഇങ്ങനെയൊരു മുഖവുമുണ്ടല്ലേ എന്നു നമ്മെ ഓര്‍മ്മിപ്പിക്കുമ്പോഴാണ് ഈ കവിത ഒരത്ഭുതമാകുന്നത്.

 

 

കവിത വായിക്കുക- പൂര്ണിമായും ഇവിടെ ചേര്ത്തി രിക്കുന്നു.

ജന്മനാട്ടില്ചെന്നു വണ്ടിയിറങ്ങവേ

പുണ്ണുതോറും കൊള്ളിവെച്ചപോലോര്മ്മ കള്

വായ മുലയില്നിന്നെന്നേക്കുമായ്‌ ചെന്നി-

നായകം തേച്ചു വിടര്ത്തി യോരമ്മയെ,

വാശിപിടിച്ചു കരയവേ ചാണകം

വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,

പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്

കൊച്ചുതുടയിലമര്ത്തി്യ ചിറ്റമ്മയെ,

പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ

നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,

പുത്തന്കയറാല്കമുകിലെന്നെപ്പണ്ടു

കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,

മുട്ടന്വടികൊണ്ടടിച്ചു പുറം പൊളി-

ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,

പിന്നെപ്പിറന്നവനാകയാല്എന്നില്നി-

ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,

തിന്നുവാന്ഗോട്ടികൊടുക്കാഞ്ഞ നാള്മുതല്

എന്നെ വെറുക്കാന്പഠിച്ച നേര്പെ ങ്ങളെ,

ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്തല

പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,

ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്

പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,

ആദ്യാനുരാഗപരവശനായി ഞാന്

ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്

ചുറ്റുമിരിക്കും സഖികളെക്കാണിച്ചു

പൊട്ടിച്ചിരിച്ചുരസിച്ച പെണ്കു്ട്ടിയെ,

ഉള്ളില്ക്ിരലിയും കവിതയും ബാധിച്ചു

കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ

ബാധയൊഴിക്കാന്തിളച്ച നെയ്യാലെന്റെ

നാവു പൊള്ളിച്ചൊരാ ദുര്മുന്ത്രവാദിയെ,

പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ

നാട്ടില്നിൈന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,

അന്നു ത്രിസന്ധ്യയ്ക്കു തന്നടയില്നിന്നു

വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'

യെന്നു തൊഴുകൈയുമായിരന്നെങ്കിലും

കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,

എന്നും മറക്കാതിരിക്കുവനല്ലി ഞാന്

വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

|| #ദിനസരികള് – 128 - 2025 ആഗസ്റ്റ് 14 മനോജ് പട്ടേട്ട് ||

 


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്