എല്ലാം
പറഞ്ഞു കഴിഞ്ഞു !
എല്ലാ
നിറവും വരഞ്ഞു !
ഇല്ലാ
, നമുക്കിനിയൊന്നും -
തമ്മില്‍
ചൊല്ലു,വാനെല്ലാം കഴിഞ്ഞു !
നാമാദ്യം
കണ്ട വഴികള്‍ -
നമുക്കേകുന്നു
യാത്രാമൊഴികള്‍ !
നീ
തിരിച്ചങ്ങു നടന്നു മെല്ലെ,
ഞാന്‍
തരിച്ചിങ്ങനെ
നില്പൂ !
എല്ലാം
പറഞ്ഞു കഴിഞ്ഞും -
എനിക്കെന്തോ
പറയുവാനുണ്ടോ ? !
എല്ലാം
പറഞ്ഞു കഴിഞ്ഞും
എനിക്കെന്തോ
പറയുവാനുണ്ട് !
രാവിന്‍
തരിശില്‍ തനിച്ച് !
നോവിന്‍
മുനകളില്‍ കോര്‍ത്ത് !
പാതിമരിച്ച
മനസ്സിന്‍ -
വിട്ടുപോകാത്ത
പാതിയില്‍ വെന്ത് !
എങ്ങോട്ടുമായാത്ത
കാലും
ഒന്നുമേ
കാണാത്ത കണ്ണും
എന്തോ
പറയുവാനോങ്ങി
യെന്നോ
തരിച്ചൊരു നാവും
ഇന്നീ
വഴിതന്നിരുട്ടില്‍
വല്ലാതെ
നൊന്തു നില്പുണ്ട് !
ദുര്‍മൃതിത്തോറ്റങ്ങള്‍ ചുറ്റും
തമ്മില്‍ തല്ലിക്കളിച്ചു നില്പുണ്ട് !
എല്ലാം
പറഞ്ഞു കഴിഞ്ഞും -
എനിക്കെന്തോ
പറയുവാനുണ്ട് !
എല്ലാം
പറഞ്ഞു കഴിഞ്ഞും -
നീ
എങ്ങോ മറഞ്ഞു കഴിഞ്ഞും
എനിക്കെന്തോ
പറയുവാനുണ്ട് !
എനിക്കെന്തോ
പറയുവാനുണ്ട് !
||ദിനസരികള്
- 26 -2025 ഏപ്രില് 26, മനോജ് പട്ടേട്ട്||
Comments