#ദിനസരികള്‍ 367


||കോഴിക്കോട് എന്ന പേരില്‍ അയ്യപ്പനെക്കുറിച്ച്
 പി കെ പാറക്കടവിന്റെ ഒരു കഥയുണ്ട്. കേള്‍ക്കുക.||

ഷെല്‍വിയുടെ പുസ്തകശാലയില്‍ ചെന്നപ്പോള്‍ അയ്യപ്പിനിരിക്കുന്നു.സുധീഷും രാമനുണ്ണിയും വന്നിരുന്നു.അളകാപുരിയില്‍ ചെല്ലാന്‍ പറഞ്ഞു കബീര്‍ പറഞ്ഞു
ഞാന്‍ അയ്യപ്പനോടു പറഞ്ഞുഞാനിപ്പോള്‍ വരാം അയ്യപ്പാ  
നീ വരില്ല എനിക്കറിയാംഅയ്യപ്പന്റെ വാക്കുകളില്‍ കറുപ്പ്
അളകാപുരിയില്‍ പുസ്തകപ്രകാശനച്ചടങ്ങ് . ഞാന്‍ അയ്യപ്പന്‍ അവിടെയിരിക്കുന്ന കാര്യം പറഞ്ഞു.
ഷെല്‍വി പറഞ്ഞു അയ്യപ്പനവിടെ ഉണ്ടാകില്ല.രാംദാസ് വൈദ്യരുടെ അടുത്തു പോകുന്നെന്ന് പറഞ്ഞ് പോയതാണ്
ചടങ്ങു കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങും നേരം മുന്നില്‍ അയ്യപ്പന്‍.ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയ്യപ്പന്റെ കൈയ്യില്‍ മുടന്തി നടക്കുന്ന ഒരാട്ടിന്‍ കുഞ്ഞ്
അല്ല , ഇതെന്താ അയ്യപ്പാ ?ഞങ്ങള്‍ അത്ഭുതംകൊണ്ടു
അയ്യപ്പന്‍ ആ കൊല്ലുന്ന ചിരി ചിരിച്ചു.എന്നിട്ട് കീശയില്‍ നിന്ന് വലിയ ഓരോ അരയാല്‍ മരങ്ങളെടുത്ത് ഞങ്ങള്‍ക്കു തന്നു

||ഇനി അയ്യപ്പന്റെ കവിത||
||പാളങ്ങള്‍||

പക്ഷികളുടെ പാട്ടും
പുഴയും പൂക്കളും
അമ്മയുടെ വിലാപവും നിറഞ്ഞ
തകര്‍ന്ന ഛന്ദസ്സിന്റെ പ്രഭാതത്തില്‍
ചങ്ങാതി തലവെച്ച പാളത്തിലൂടെ
ഞാന്‍ തീര്‍ത്ഥാടനത്തിനു പോയി
യമുന നിറയെ കണ്ണുനീര്‍
ഗംഗാജലത്തിന് ശവത്തിന്റെ രുചി
ഹിമാലയത്തില്‍
രക്തം ഘനീഭവിച്ച
മഞ്ഞുകട്ടകള്‍.

||അയ്യപ്പനെക്കുറിച്ചൊരു കവിത||
||അയ്യപ്പന്‍||
||അന്‍വര്‍ അലി||

ഒറ്റക്കേ യാത്രചെയ്‌വോ, നടിയിളകിയ പാഴ്
പ്പാദുകം മാത്രമായോന്‍
കൂട്ടങ്ങള്‍ക്കന്യനാരും ബഹിര്‍ നയനതയാല്‍
കണ്ടിടാക്കാഴ്ച കാണ്മോന്‍
ദുഖത്തിന്‍ കാട്ടില്‍ മഞ്ഞപ്പുലിയുടെ ചിരിമേ
ലേറിയേ സഞ്ചരിപ്പോ
നയ്യപ്പന്‍ ചോരകൊണ്ടേ കവിതകഴുകുവോന്‍
ബുദ്ധരില്‍ ഭ്രാന്തനായോന്‍.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1