#ദിനസരികള് 572



പ്രിയേ
ഞാനുറങ്ങാന്കിടന്നിടത്തുനിന്നും
ഏറെ കാതംമാറി
ഏതു കാലത്തിലേക്കാണ്
നീയെന്നെ തൊട്ടുണര്ത്തിയത്?

ഒന്നിനും ഒരു അടുക്കില്ലല്ലോ
എന്റെ ചിന്തകള്ക്കും ?
ആദ്യം പറയേണ്ടത് അവസാനം
പാടുന്നു.
അവസാനം പാടേണ്ടതാകട്ടെ
ആദ്യത്തെ മുദ്രാവാക്യമാകുന്നു

ദൈവങ്ങള്
കോഡുവാക്കുകളാകുകയും
തിരുസന്നിധികള്‍
ആഭിചാരക്കളങ്ങളാകുകയും ചെയ്ത
കാലത്തിലേക്കാണ്
നീയെന്നെ വിളിച്ചുണര്ത്തയത് !
ഏതുകാലത്തിലേക്കാണ് ഞാനുണര്ന്നത്?

ഞാനുറങ്ങാന്കിടന്നതിനു മുമ്പ്
നിനക്കോര്മയില്ലേ
ഇലഞ്ഞിമരത്തിന്റെ തണല്ത്തണുപ്പില്‍
നീയെനിക്കും ഞാന്നിനക്കും രസം പകര്ന്നത്?
നാളെയില്
ഒരു കുരുന്നിനെ സ്വപ്നംകണ്ട്
നിന്റെ ഗര്ഭസ്ഥലികളിലേക്ക്
നമ്മുടെ രസങ്ങള്
ഒരുമിച്ചുരുകിയൊലിച്ചെത്തിയത്?
അതിനുശേഷം
സ്വപ്നത്തിന്റെ തണുതണുപ്പില്നിന്നും
നീയെന്നെ വിളിച്ചുണര്ത്തിയപ്പോള്‍
നിന്റെ യോനിയുടെ
ഇത്തിരിവട്ടത്തിനു ചുറ്റും
പ്രപഞ്ചമാകെ ഭ്രമണം ചെയ്യുന്നുവല്ലോ !

അയ്യപ്പാ എന്ന് ഒന്ന് വിളിച്ചാല്‍
ഒരു പെണ്ണു വരുന്നുവെന്നാണെന്നും
അയ്യപ്പാ അയ്യപ്പാ എന്നു രണ്ടു വിളിച്ചാല്‍
പെണ്ണിനു പ്രായം അമ്പതില്കുറവെന്നും
അയ്യപ്പാ അയ്യപ്പാ അയ്യപ്പാ എന്നു മൂന്നുവിളിച്ചാല്‍
അടിച്ചു കൊല്ലടാ അവളെ എന്നാണര്ത്ഥമെന്നും
ഏതു കാലത്തിന്റെ ഡിക്ഷ്ണറികളാണ്?

എനിക്കൊന്നും അറിയാത്തവനാകുന്നു
എന്റെ വെളിച്ചമൊന്നും വെളിച്ചമല്ലാതാകുന്നു

ദൈവങ്ങള്പോലും ഭയപ്പെടുന്ന
നിന്റെ മൃദുലതകളെ ഞാനിനി
എങ്ങനെയാണ് തഴുകിത്തലോടുക?
എങ്ങനെയാണ് ഉമ്മ വെച്ചുണര്ത്തുക?

ഏതു കാലത്തിലേക്കാണ്
നാം ഉണര്ന്നു പോന്നത്?

വരു നമുക്കുറങ്ങാം
പ്രേതഭൂമി
അനാഥമായ
മണല്പ്പരപ്പാകുന്നതുവരെ !


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍