#ദിനസരികള് 1209 കഥ പറയുന്ന കാസ്ട്രോ – 9


മാനുവല്ഗാര്സിയക്ക് പത്രം വായിച്ചു കൊടുത്തതു കാരണം എനിക്ക് അക്കാലത്തെ ആഭ്യന്തര യുദ്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നന്നായി ഓര്മ്മിച്ചെടുക്കാന്കഴിയുന്നുണ്ട് എന്നതൊരു ചെറിയ കാര്യമില്ല. കൂടാതെ രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും - പാശ്ചാത്യ ജനാധിപത്യ ധാരണകളും റിപ്പബ്ലിക്കന്ആശയങ്ങളും നാസി ജര്മ്മനിയുടെ വംശഹത്യാപരവും മനുഷ്യവിരുദ്ധവും സാമ്ര്യാജ്യത്വപരവുമായ ആശയങ്ങളോട് ഏറ്റുമുട്ടിയതും - ഞാനോര്മ്മിക്കുന്നു. സ്പെയിനിലെ സംഭവ വികാസങ്ങളു സ്പാനീഷ് റിപ്പബ്ലിക്കിന്റെ പരാജയവും യുദ്ധത്തിന്റെ തുടക്കം മുതല്തന്നെ ഹിറ്റ്ലറുടേയും മുസ്സോളിനിയുടേയും ഇടപെടലുണ്ടായിട്ടും ഏറെ പ്രഘോഷിക്കപ്പെട്ട പാശ്ചാത്യന്സഖ്യം എന്തുകൊണ്ട് ഇടപെടാന്വിസമ്മതിച്ചുവെന്നതുമൊക്കെ ഞാന്മനസ്സിലാക്കി. ആകെത്തുകയില്അക്കാരണങ്ങളെല്ലാം തന്നെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ആനയിച്ചുവെന്നും ഞാന്തിരിച്ചറിഞ്ഞു.

യുദ്ധം ആദ്യം തുടങ്ങിയത് സ്പെയിനിലാണ്.ഇടതു വലതു പക്ഷങ്ങള്, ഹിറ്റ്ലറും മുസ്സോളിനിയും പിന്തുണച്ച ദേശീയവാദികള്, ഒരു പരിധിവരെ ജനാധിപത്യവല്ക്കരിക്കപ്പെട്ട സ്പാനിഷ് റിപ്പബ്ലിക്കുകള്എന്നിങ്ങനെ പല തരത്തിലുള്ളവരും അവിടെയുണ്ടായിരുന്നു. ഒരു പക്ഷേ അക്കാലത്ത് സാധ്യമായിരുന്ന ഏറ്റവും മികച്ചതാ ഒരു സംഘമായിരുന്നു അവിടെയുണ്ടായിരുന്നതെന്നത് വസ്തുത തന്നെയാണ്.

പോരാളികളായ ജനത തമ്മിലടിച്ചു. പരസ്പരം വെടിവെച്ചുകൊന്നു. പുരോഹിതന്മാരെപ്പോലും വെറുതെ വിട്ടില്ല.റിപ്പബ്ലിക്കിന്റെ ഭാഗത്തും പുരോഹിതന്മാരുണ്ടായിരുന്നെങ്കിലും ഒരു പക്ഷേ കൂടുതല്പേരും ദേശീയ വാദികളായ ഫ്രാങ്കോ പക്ഷത്തിനൊപ്പമായിരുന്നു. സമയത്ത് എന്റെ വിദ്യാലയത്തിലെ സ്പാനിഷ് അധ്യാപകര് ആഭ്യന്തര യുദ്ധത്തെക്കുറിച്ച് സംസാരിച്ചത് എനിക്കോര്‍‌മ്മയുണ്ട്. രാഷ്ട്രീയ പരമായി അവരെല്ലാം തന്നെ ദേശീയ വാദികളോടൊപ്പമായിരുന്നു. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്അവരെല്ലാം തന്നെ ഏകപക്ഷീയമായി ഫ്രാങ്കോയുടെ കൂടെയായിരുന്നു. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചാണ് അവരെല്ലാം സംസാരിച്ചത്.ദേശീയവാദികളെക്കുറിച്ചും പുരോഹിതന്മാരെപ്പോലും നിഷ്കരുണം കൊന്നു കളയുന്ന ക്രൂരതയെക്കുറിച്ചുമൊക്കെ അവര്സംസാരിച്ചു. എന്നാല്അവര്വെടിയേറ്റു കൊല്ലപ്പെടുന്ന റിപ്പബ്ലിക്കന്മാരെക്കുറിച്ച് ഒരക്ഷരം സംസാരിച്ചില്ല. അങ്ങനെയൊരു കൂട്ടര്ചത്തുവീഴുന്നുവെന്ന കാര്യം അവര്അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തില്ഇരുപക്ഷത്തും ചോര ധാരാളമൊഴുകി. ഉരുക്കുമുഷ്ടിക്കാരായ ഇരുപക്ഷവും എന്നിട്ടും ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നതാണ് വാസ്തവം.


(Fidel Castro: My Life: A Spoken Autobiography
എന്ന പുസ്തകത്തില്നിന്ന് )
മനോജ് പട്ടേട്ട് || 09 August 2020, 12.30 PM ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1