#ദിനസരികള്‍ 1215


    ആഗസ്ത് പതിനഞ്ചിന്റെ ആശംസകള്‍ ധാരാളമായി കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ മഹത്തായ ആശയങ്ങളെ പ്രഘോഷിക്കുന്ന അത്തരം സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കുമായി അയ്യപ്പപ്പണിക്കര്‍ എഴുതിയ അഞ്ച് പാരഡിക്കവിതകളിലെ ഒന്നാമത്തെ കവിത  എവിടെ മനസ്സ്ല് ഇവിടെ സമര്‍പ്പിക്കുന്നു. Where the mind is without fear എന്നു തുടങ്ങുന്ന ടാഗോറിന്റെ വിഖ്യാതമായ ഗീതാഞ്ജലിയിലെ മുപ്പത്തിയഞ്ചാമത്തെ കവിതയുടെ പാരഡിയായിട്ടാണ് പണിക്കര്‍ ഈ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. ആ കവിത വായിക്കുക :-

Where the mind is without fear and the head is held high;

    Where knowledge is free;

    Where the world has not been broken up into fragments by narrow domestic walls;

    Where words come out from the depth of truth;

    Where tireless striving stretches its arms towards perfection;

    Where the clear stream of reason has not lost its way into the dreary desert sand of dead habit;

    Where the mind is led forward by thee into ever-widening thought and action

    Into that heaven of freedom, my Father, let my country awake.

 

ഇനി പാരഡി :-

            എവിടെ മനസ്സ് ഭയകൌടില്യ മോഹങ്ങള്ക്ക്

വശം വദരാകുന്നതില് സന്തോഷിക്കുന്നുവോ

എവിടെ ബുദ്ധി കക്ഷിതാല്പര്യങ്ങളുടെ പരിലാളനംകൊണ്ട്

താല്കാലിക നേട്ടങ്ങളുണ്ടാക്കുന്നതില് വിജയിക്കുന്നുവോ

എവിടെ ആത്മാവ് അവസര സേവയ്ക്കുള്ള അവസരമായി

ജീവിതത്തിന്റെ ഹ്രസ്വതയെ കൊണ്ടാടുന്നുവോ

എവിടെ മനുഷ്യന് നേട്ടങ്ങളുടെ ചവറ്റു കൂമ്പാരത്തിന് മുകളില്നിന്ന്

ഗിരിപ്രഭാഷണങ്ങള് കണ്ട് മറ്റുള്ളവരെ നിശബ്ദരാക്കുന്നുവോ

എവിടെ നേതാക്കള് സ്വന്തം ഖ്യാതി നിലനിറുത്തുവാന് വേണ്ടി

ആദര്ശങ്ങള് വെട്ടിയരിഞ്ഞ് തീകത്തിച്ച് രസിക്കുന്നുവോ

എവിടെ രാഷ്ട്രം ദുര്ഗന്ധ കുമാരന്മാരുടെ വേട്ടയാടലിനുള്ള

വീട്ടുവളപ്പായി നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നുവോ

എവിടെ സ്വാതന്ത്ര്യത്തിന് വിലയിടിവും

അടിമച്ചന്തകള്ക്ക് വിലപേശലും നടക്കുന്നുവോ

എവിടെ ഓഹരിയും കടപ്പത്രവും കൈക്കൂലിയും മാത്രം

പ്രാതസ്മരണീയ വാര്ത്തകളായി മാറുന്നുവോ

എവിടെ കുതികാല് വെട്ട് തപശ്ചര്യയും

വിദ്വേഷം പ്രണവവും ആക്കി വളര്ത്തപ്പെടുന്നുവോ

പരോമോദാര നരകവീഥിയില് നിന്ന്

എന്നെങ്കിലും എന്റെ നാടു രക്ഷപ്പെടുമോ?

അങ്ങേയ്ക്ക് എന്തു ചെയ്യാന് കഴിയും , പ്രഭോ ?

 

 

മനോജ് പട്ടേട്ട് || 15 ആഗസ്ത് 2020, 07.30 AM ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1