#ദിനസരികള് 1210
#ദിനസരികള് 1210
എന്താ പേര്
പ്രകാശന്‍
ന്താ മതം ?
ഹിന്ദുവോ ക്രിസ്ത്യനോ അതോ മാപ്ലാനോ?
ഹിന്ദു.
എന്താ ജാതി
ജാതിയില്ലാന്ന് ചേര്‍ക്കാന്നാ വിചാരിക്കുന്നത്.
ഓഹോ... അപ്പോ വല്ല പുലയനോ കൊറവനോ ഉള്ളാടനോ ഈഴവനോയൊക്കെ
ആയിരിക്കും... ഉറപ്പാ.. നീയ്യ് നിന്റെ ജാതി പറ..
പുലയന്‍ ...
ഹഹഹഹഹഹ... പൊലയനോ ? ന്നിട്ടാണോ സ്കൂളില്‍ ചേര്‍ക്കാന്‍
കൊണ്ടന്നേ..
അതെ...
കലികാലം
ന്നല്ലാണ്ട് ന്താ പറയ്യാ... കണ്ട ശൂദ്രന്മാരൊക്കെ പഠിച്ച് ഡോക്ടര്‍മാരാവാനും എന്‍ജിനീയര്‍മാരാകാനുമൊക്കെ
ആയിന്ന് വെച്ചാല്‍ അതില്‍പരമൊരു അധപ്പതനമുണ്ടോ ? അതൊക്കെ പണ്ട്... ഇനീ പ്പ കാലം മാറി
ട്ടോ ?
എന്നു
വെച്ചാല്‍?
എന്നു
വെച്ചാല്‍ ഇനിപ്പോ നാം വിശദീകരണോം തരണോ?
കുട്ടി
വീട്ടീന്ന് തന്നെ അത്യാവശ്യം എല്ലാം പഠിച്ചു കഴിഞ്ഞു..
അതാ പ്പോ കേമായേ ... നീയ്യ് ഇവനെ കണ്ടം കിളയ്ക്കാനും
കാളപൂട്ടാനുമൊക്കെ പഠിപ്പിച്ചോ ?
ഇല്ല...
സ്കൂളില് ചേര്‍ക്കാമെന്നാണ് കരുതിയത്.
അതെന്താ
സ്കൂളില് ഇതൊക്കെയാണോ പഠിപ്പിക്കുന്നത് ?
അല്ല
...
പിന്നെ
? ഡോ..
നമ്മുടെ നാട്ടിലെ വ്യവസ്ഥിതിയൊക്കെ മാറിയത് അറിഞ്ഞില്ലേ...
അല്ല
കുട്ടികളെ പഠിപ്പിക്കൊനൊന്നും തടസ്സമില്ലെന്നാണല്ലോ ആദ്യം മുതലേ പ്രചാരകന്മാര്
പറഞ്ഞത് ?
അങ്ങനെ
പറയാണ്ടേ ? അല്ലാതെ
ആദ്യം തന്നെ ഇങ്ങന്യാ വരാമ്പോണേ എന്നു പറഞ്ഞാ ആരെങ്കിലും സമ്മതിക്ക്വേ? അതുകൊണ്ട്
സനാതന ധര്‍മ്മത്തിന്റെ പുനസ്ഥാപനത്തിനു വേണ്ടി ഒരു ചെറിയ കളവൊക്കെ
ആകാം...ലക്ഷ്യമാണ് പ്രധാനം മാര്‍ഗ്ഗമല്ലേയ്...
അങ്ങനായിരുന്നേല്
സമ്മതിക്കില്ലായിരുന്നു...
അതൊന്നും
ഇനി പറഞ്ഞിട്ട് കാര്യമില്ല... പറയേണ്ടപ്പോ
മിണ്ടാതിരുന്നു.. ഇനി പറഞ്ഞാ ആയുധമായിരിക്കും മറുപടി പറയ്യാ... ജീവന്‍ വേണോ
എന്നേ ചോദ്യമുള്ളു..
അല്ല
ഇതിപ്പോ ചതിയല്ലേ ..
ചത്യോ..
എന്തു ചതി? എഡോ
ഒരെടക്കാലം കൊണ്ടല്ലേ താനൊക്കെ ഇങ്ങനെ നിവര്‍ന്നു നിന്ന് സംസാരിക്കാനായേ.... അതിനു
മുമ്പെന്തായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ ? തീണ്ടാപ്പാടകലെയായിരുന്നു തന്റെയൊക്കെ
സ്ഥാനം... കന്നിനു പകരം കൊഴു കഴുത്തില് വെച്ച് പൂട്ടാനായിരുന്നു
ഉപയോഗിച്ചിരുന്നത്.... അങ്ങനെയായിരുന്നു നിന്റെയൊക്കെ പൂര്‍വ്വികര്‍ ... അല്ലാതെ
ഇപ്പോഴത്തെപ്പോലെ നേരെ നേരെ നില്ക്കാന്‍ പോലും ധൈര്യമുണ്ടായിരുന്നില്ല...
ഇടക്കാലം കൊണ്ട് എല്ലാം വഷളായി...
ജാതിയൊന്നും ആരും കൂസാതായി... കലികാലത്തിന്റെ ശക്തിയേയ്.. ഇതിനൊക്കെ ഓരോ വ്യവസ്ഥ ണ്ടേയ്... അതും
പതിനായിരക്കണക്കിന് കൊല്ലം മുമ്പ് എഴുതിയുണ്ടാക്കിയതാ... ഏതൊക്കെ ജാതികള് ഏതൊക്കെ
കര്‍മ്മം ചെയ്യണം ന്ന് അതില് കൃത്യായി പറേണുണ്ട്.... അതങ്ങള് അനുസരിച്ച്
ജീവിച്ചാല് മതി...
അപ്പോ..
നീയ്യിനി
ഒന്നും പറേണ്ടാ.. മനുഷ്യന്റെ ജന്മത്തിന്റെ
ഉദ്ദേശം എന്താണെന്ന് നിനക്ക് വല്ല ബോധ്യോം ണ്ടോ..
...........
മോക്ഷമാണ്...
മോക്ഷം... മോക്ഷമാണ് ജന്മോദ്ദേശം തന്നെ... അതു കിട്ടണമെങ്കില്‍ അതാതു കര്‍മ്മാണ്
അനുഷ്ഠിക്കേണ്ടത്... ഓരോരുത്തര്‍ക്കും വിധിച്ച കര്‍മ്മം.. നിങ്ങള്‍ക്ക് സേവയാണ്
വിധിച്ചിരിക്കുന്നത്. അതങ്ങട് ചെയ്യാ... മോക്ഷം പ്രാപിക്കാ... അത്ര തന്നെ...
അതല്ലാതെ വിധിക്കാത്ത കര്‍മ്മം ചെയ്തുകൂടാ...
അങ്ങനെ ചെയ്താല് ശിക്ഷിക്കപ്പെടും... തപസ്സു ചെയ്യാന്‍ ശ്രമിച്ച
ശംബൂകനെ കൊന്ന രാമന്റെ കഥ കേട്ടിട്ടില്ലേ... ശൂദ്രനല്ലേ ശംബൂകന്‍ ? അവന്‍
ബ്രാഹ്മണ കര്‍മ്മം ചെയ്താപ്പിന്നെ വേറെന്താ ചെയ്യാ... സനാതന ധര്‍മ്മത്തെ
സംരക്ഷിക്കാനായിട്ടാണ് രാമന്‍ ആ
ശിരസ്സങ്ങട് ഛേദിച്ചത്.. അതുപോലെ നിന്റെ വര്‍ഗ്ഗത്തിനുള്ള കര്‍മ്മാണ് നീയ്യും
മക്കളും ചെയ്യേണ്ടത്...
മനസ്സിലായോ
...
...................
ജന്തൂനാം നരജന്മ ദുര്ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ് വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്പരം,
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍–
മുക്തിര്നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ – എന്നാണ് ആചാര്യന്‍ പറഞ്ഞിരിക്കുന്നത്....ആ
പുണ്യമങ്ങ് നേടാന്‍ അവനോന് വിധിച്ചിരിക്കുന്ന തൊഴിലെടുക്കാ.. മോക്ഷം നേടാ...
അതല്ലാതെ ഇവിടുത്തെ ജീവിതത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ടാ... അത്
മോക്ഷപ്രാപ്തിക്കുള്ള ഒരുപാധി മാത്രമാണ്.. ബ്രാഹ്മണ സേവയാണ് മോക്ഷം കിട്ടാന്‍ ഏറ്റവും
എളുപ്പ വഴി...അതങ്ങട് സന്തോഷപൂര്‍വ്വം ചെയ്യാ... അത്രന്നെ... എന്നാ ശരി.. ആ ചെക്കന്റെ കഴുത്തിലേക്ക് ഒരു
കൊഴുവെടുത്തങ്ങ് വെച്ചുകൊടുക്കാ.. മിടുക്കനായി കണ്ടം പൂട്ടാന്‍
പഠിക്കട്ടെ... ആ... എന്നാ ശരി... പൂവ്വാ...
മനോജ് പട്ടേട്ട് || 10 August 2020, 12.30 PM ||
Comments