#ദിനസരികള്‍ 1228 - ജനം ചാനലും ബി ജെ പിയും പിന്നെ അനില്‍ നമ്പ്യാരും
ജനം
ടിവിയുമായി ബി ജെ പിക്ക് ബന്ധമൊന്നുമില്ല എന്ന് സംസ്ഥാന പ്രസിജന്റ് കെ സുരേന്ദ്രന്‍
പറയുന്നതുതന്നെ അനില്‍ നമ്പ്യാര്‍ക്ക് സ്വര്‍ണക്കടത്തു കേസുമായി ബന്ധമുണ്ട്
എന്ന ഒരൊറ്റ കാരണംകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല. എന്നുമാത്രവുമല്ല
ജനം ടി വിയുമായി ബന്ധമുള്ള മറ്റുള്ളവരും ഈ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും
സുരേന്ദ്രന് അറിയാം. അതുകൊണ്ടാണ് ജനം ടി വിയെ സംബന്ധിച്ച് തന്റെ തന്നെ മുന്‍നിലപാടുകളെ
അദ്ദേഹം പാടെ തള്ളിക്കളഞ്ഞുകൊണ്ട് പുതിയ വാദവുമായി മുന്നിട്ടിറങ്ങിയതും ബി ജെ പിയുമായി
ബന്ധമില്ല എന്ന് ആണയിടുന്നതും.
അനില്‍ നമ്പ്യാര്‍ സ്വപ്നയെ വിളിച്ചതും കേസില്‍ നിന്നും
രക്ഷപ്പെടാനുള്ള വഴികള്‍ ഉപദേശിച്ചതും അതിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍
കസ്റ്റംസ് വിളിപ്പിച്ചതുമെല്ലാം ബി ജെ പിയെ അടിമുടി ഉലച്ചിട്ടുണ്ട്. അനില്‍ നമ്പ്യാരിലൂടെ
അന്വേഷണം സത്യസന്ധമായി പുരോഗമിക്കുകയാണെങ്കില്‍ കേന്ദ്ര നേതാക്കളടക്കമുള്ളവര്‍ പ്രതിപ്പട്ടികയിലേക്ക്
വരുമെന്നതാണ് സുരേന്ദ്രന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്. അതില്‍ കേന്ദ്ര വിദേശ
കാര്യസഹമന്ത്രി വി മുരളിധരന്റെ സ്ഥാനം ഒട്ടും പിന്നിലായിരിക്കില്ല എന്ന്
വ്യക്തമാണ്. ബാഗേജ് വന്നത് നയതന്ത്രപരിവേഷത്തോടെയല്ല എന്ന പ്രസ്ഥാവന സ്വര്‍ണക്കടത്തില്‍ അദ്ദേഹത്തിന്റെ മുരളിധരന്റെ
സൂചന നല്കുന്നുണ്ട്.എന്തിനാണ് ഒരു കേന്ദ്ര സഹമന്ത്രി ആവശ്യമായ അന്വേഷണം നടത്താതെ
വസ്തുതാ വിരുദ്ധവും തീര്‍ത്തും അനാവശ്യമായതുമായ ഒരഭിപ്രായ പ്രകടനം കേസിന്റെ തുടക്കത്തില്‍
തന്നെ നടത്തിയത് എന്ന ചോദ്യം പ്രസക്തമാണ്. മാത്രവുമല്ല , പ്രസ്തുത കേസ്
അന്വേഷിക്കേണ്ടത് കേന്ദ്ര ഏജന്‍സികളാണ് എന്നിരിക്കേ ഇദ്ദേഹത്തിന്റെ അഭിപ്രായ
പ്രകടനം ആ അന്വേഷണത്തെപ്പോലും സ്വാധീനിക്കുകയും അട്ടിമറിക്കുകയും ചെയ്യും.
കേന്ദ്രത്തിന് ഈ കേസില്‍ താല്പര്യങ്ങളുണ്ട് എന്ന സൂചന ഒരു മുന്നറിയിപ്പായി
അന്വേഷണ ഏജന്‍സികള്‍ക്ക് നല്കാനാണ് മുരളിധരന്‍ ശ്രമിച്ചതെന്ന് വ്യക്തം.
അതുവഴി അദ്ദേഹം ആരെയാണ് രക്ഷപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതെന്നുമാത്രമേ ഇനി
ജനങ്ങള്‍ക്ക് അറിയേണ്ടതായിട്ടുള്ളു. ഒന്നുകില്‍ മുരളിധരന്‍ തന്നെ പ്രതിയായേക്കാം,
അല്ലെങ്കില്‍ ബി ജെ പിയുടെ സുപ്രധാന നേതാക്കന്മാര്‍ ആരെങ്കിലുമാകാം. ആ സത്യം അറിയാവുന്നതുകൊണ്ടാണ് വലിയ
തിടുക്കത്തില്‍ അനില്‍ നമ്പ്യാരും വി മുരളിധരനുമൊക്കെ അമിതമായ താല്പര്യം
കാണിച്ച് കുഴിയില്‍ പോയി ചാടിയത്.
ആറെസ്സെസ്സ് പട്ടുകോണകംഅകത്തും കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി
പുറത്തും അലങ്കാരമാക്കിയിരിക്കുന്ന ചെന്നിത്തലാദി പ്രഭൃതികള്‍ക്ക് ഇത്
മനസ്സിലാകാനിടയില്ല.അവരും ബി ജെ പിയും പിണറായിയേയും ഇടതുസര്‍ക്കാറിനേയും
പ്രതിക്കൂട്ടിലാക്കാനുള്ള ഒത്തു പിടിച്ച ശ്രമത്തിലാണ്. എന്നിട്ടുപോലും സി പി
എമ്മുമായി ബന്ധമുള്ള ഒരാളെപ്പോലും അറസ്റ്റു ചെയ്യാന്‍ കഴിയുന്നില്ലയെന്നത് അവരുടെ
ഇളിഭ്യരാക്കുന്ന വസ്തുതയാണ്.ആ ജാള്യതയില്‍ നിന്നും രക്ഷപ്പെടാനാണ് ഇപ്പോഴും
അക്കൂട്ടര്‍ ഇടതുപക്ഷത്തിന്റെ മുകളില്‍ കുതിര കയറുന്നതെന്ന് കേരളത്തിലെ
ജനതയ്ക്ക് ബോധ്യമായ സംഗതിയാണ്.
അന്വേഷണം ബി ജെ പിയിലേക്ക് എത്തിപ്പെട്ടതോടെ ഏതു നിമിഷവും
കേന്ദ്രത്തിന്റെ ഇടപെടലുകളുണ്ടായേക്കാം എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണക്കടത്തുകേസിലെ
സത്യം പുറത്തു വരികയോ പ്രതിക ള്‍ അറസ്റ്റു ചെയ്യപ്പെടുകയോ ചെയ്യുകയില്ല.
അത്തരമൊരു ഇടപെടല്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഉടനടിയുണ്ടാകുമെന്ന
പ്രതീക്ഷയിലാണ് ബി ജെ പി ചാനലിന്റെ സര്‍വ്വാധികാരിയായ അനില്‍ നമ്പ്യാരും
സംഘവും പ്രതീക്ഷിക്കുന്നത്.കള്
മനോജ് പട്ടേട്ട് || 20 ആഗസ്ത് 28 , 07.30 AM ||
Comments