#ദിനസരികള്‍ 1183



ബാലചന്ദ്രന്ചുള്ളിക്കാട് രണ്ടായിരത്തിയൊമ്പതില്മണിനാദം എന്ന പേരില്ഒരു കവിത എഴുതിയിട്ടുണ്ട്.അച്ഛന്തന്റെ പെട്ടിക്കടിയില്ഏതോകാലത്ത് സൂക്ഷിച്ചു വെച്ച ഒരു കലാലയ നര്ത്തകിയുടെ ചിത്രം അദ്ദേഹത്തിന്റെ മരണശേഷം മകന്കണ്ടെടുക്കുന്നു.അത്രയും കാലം ശ്രദ്ധയോടെ പരിപാലിക്കപ്പെട്ട ചിത്രം ഒരു മഠത്തിലെ മദര്സൂപ്പീരിയറുടേതാണെന്നു തിരിച്ചറിഞ്ഞ മകന് ചത്രവുമായി അവരെ സമീപിച്ചുകൊണ്ട്
കണ്‍‌കളില്കലാലയ
ജീവിതം തുളുമ്പുമീ
പ്പെണ്കുട്ടിയാരാണമ്മേഎന്ന് ആവര്ത്തിച്ച് ചോദിക്കുന്നു. ചിത്രം കണ്ടതോടെ അമ്മയില്ഒരു കടലിരമ്പുന്നത് നാം നേരിട്ടറിയുന്നു. എന്തൊക്കെ ഓര്മ്മകളായിരിക്കും അവരുടെ മനസ്സില്അലയടിച്ചുയര്ന്നിട്ടുണ്ടാകുക? കുട്ടിക്കാലങ്ങളില്കൈകള്കോര്ത്തു പിടിച്ച് ഏതേതൊക്കെയോ മലരണിക്കാടുകള്കയറി മറിഞ്ഞതിന്റെ , പ്ലാവിലത്തൊപ്പി ചൂടി രാജാവും റാണിയും കളിച്ചതിന്റെ ,കണ്ണന്ചിരട്ടയില്മണ്ണപ്പം ചുട്ടു ഇതെനിക്ക് ഇതു നിനക്കെന്ന് പങ്കിട്ടുണ്ടിട്ടുണ്ടതിന്റെ , അവളെ ഉറക്കുവാന്അവനുറങ്ങാതിരുന്നതിന്റെ , തട്ടിവീണു മുട്ടിപൊട്ടി കരയുന്ന അവളെ കോരിയെടുത്ത് പോട്ടെ പോട്ടെയെന്ന് സമാശ്വസിപ്പിച്ചിച്ചതിന്റെയൊക്കെ ഓര്‍‌മ്മകള്‍! പണ്ടൊരു കവി മറ്റൊരു പ്രണയിനിയെക്കൊണ്ട് പറയിപ്പിച്ചതുപോലെ ,
ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതിൽ മറപ്പതില്ല ഞാൻ.
ഭൂരിപൂക്കൾ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുൽത്തറയുമോർത്തിടു ന്നതിൻ-
ചാരെ നാമെഴുമെഴുത്തുപള്ളിയും.
ഓർത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാർത്തു ചിത്രശലഭം പറന്നതും
പാർത്തുനിന്നതു മണഞ്ഞു നാം കരം
കോർത്തു കാവിനരികേ നടന്നതും.
പാടുമാൺകുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ-
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാർന്ന ചെറുമാലകെട്ടിയെൻ
കൊച്ചു വാർമുടിയിലങ്ങണിഞ്ഞതും.
എണ്ണിടുന്നൊളിവിൽ വന്നു പീഡയാം
വണ്ണമെൻ മിഴികൾ പൊത്തിയെന്നതും
തിണ്ണമങ്ങതിൽ വലഞ്ഞുകേഴുമെൻ
കണ്ണുനീരു കനിവിൽ തുടച്ചതും ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഇവിടേയും സംഭവിച്ചിട്ടുണ്ടാകണം.
എന്നാല്ഇവിടെ കവി ആയമ്മയെ അടക്കിപ്പിടിക്കുന്നു. ഉള്ളില്പതഞ്ഞുയരുന്നു നഷ്ടസ്വപ്നങ്ങളുടെ ഖിന്നതകളെക്കുറിച്ച് അവരെക്കൊണ്ട് കവി സംസാരിപ്പിക്കുന്നില്ല.എന്നാല്അവരതില്നിന്നും മുക്തയാണ് എന്നും സ്ഥാപിക്കുന്നില്ല. വൈകാരികതയുടെ അസാമാന്യമായ തിരയിളക്കം നടക്കുന്ന നിമിഷത്തിനും അവരെ ആഞ്ഞൊന്നുലയ്ക്കാന്കഴിയുന്നില്ലെന്ന് നാം കാണുന്നു.
വളരെ ശാന്തമായി, ക്ഷുബ്ദസാഗരങ്ങളെ ശാന്തമാക്കിയ മഹാദേവന്റെ തൃച്ചേവടികളെ പിന്തുടരുന്ന ഒരു വിനീതദാസിക്ക് ചേര്ന്ന അതേ നിലയില്അവര്പ്രതിവചിക്കുന്നു
ഇതു ഞാനല്ലാ കുഞ്ഞേ,,
നിനക്കു തെറ്റിപ്പോയി
പൊറുക്കൂ പ്രാര്ത്ഥിക്കുവാന്
നേരമായ് , പോകട്ടെ ഞാന്ഇത്രമാത്രം. അലറിക്കരയുന്നതല്ല അടക്കിപ്പിടിക്കുന്നതാണ് ഇവിടെ കവിതയെ അനുഭവപ്പെടുത്തുന്നത്. ഇങ്ങനെയാണ് ഓര്‍‌ത്തോര്ത്ത് ആസ്വദിക്കപ്പെടുന്ന കവിതകള്സൃഷ്ടിക്കപ്പെടുന്നത്.
         
         
മനോജ് പട്ടേട്ട് || 14 July 2020, 07.30 AM ||




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം