#ദിനസരികള് 566




പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകം എഴുതിയ പി ഭാസ്കരനുണ്ണിയ്ക്കും പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള സാഹിത്യ അക്കാമദമിക്കും നാം നന്ദി പറയുക. കേരളത്തെ പരുവപ്പെടുത്തിയെടുക്കുന്നതില്നിര്ണായകമായ പങ്കുവഹിച്ച ഒരു നൂറ്റാണ്ടു കാലത്തെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം , ഏതൊക്കെ വഴികളെ പിന്നിട്ടാണ് നാമിവിടെ എത്തിനില്ക്കുന്നതെന്ന് ഓര്മ്മപ്പെടുത്തലാകുന്നു. അതുകൊണ്ടുതന്നെ ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടവയുടെ പട്ടികയിലേക്ക് സംശയലേശമെന്യേ പി ഭാസ്കരനുണ്ണിയുടെ അസാമാന്യമായ പ്രയത്നത്തിന്റെ ഫലമായുണ്ടായ ഗ്രന്ഥവും ചെന്നു കയറുന്നു.പ്രസാധകക്കുറിപ്പില്‍ ‘രേഖാബദ്ധമായ വിവരങ്ങളുടെ പ്രളയമെന്നാണ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ഒന്നോടിച്ചു മറിച്ചു നോക്കുന്നവര്ക്ക് പ്രസ്താവനയില്അതിശയോക്തിയില്ലെന്ന് കാണാം.കേരളം ഇരുപതാം നൂറ്റാണ്ടില്എന്ന പേരില്മറ്റൊരു പുസ്തകമെഴുതാന്ഭാസ്കരനുണ്ണി തുടങ്ങിയിരുന്നുവെങ്കിലും 1994 ഏപ്രില്‍ 8 ന് അദ്ദേഹം അന്തരിച്ചതോടെ പ്രസ്തുത ഗ്രന്ഥം പൂര്ത്തീകരിക്കാന്കഴിയാത്തത് കേരളത്തിന് വലിയൊരു നഷ്ടമായിട്ടുണ്ട്.


പുസ്തകത്തിന്റെ ഒരു പൊതുസ്വഭാവം അവതാരികയില്പ്രൊഫസര്എം കെ സാനു , ചൂണ്ടിക്കാണിക്കുന്നുണ്ട് –“സ്വന്തമായ വീക്ഷണം കലര്ത്തി വസ്തുതകള്അവതരിപ്പിച്ചിരിക്കുന്നതുമൂലം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സുവ്യക്തമായ രൂപം വായനക്കാരുടെ മുമ്പില്ആവര്ജ്ജകമാംവിധം അവതരിപ്പിക്കാന്ശ്രീ പി ഭാസ്കരനുണ്ണിക്ക് കഴിഞ്ഞിരിക്കുന്നു.വാസ്തവങ്ങളെ ( അവ എത്ര അരോചകമായാലും ) വാസ്തവങ്ങളായംഗീകരിക്കുന്ന വീക്ഷണമാണത്. വസ്തുതകളെന്തൊക്കെ യാണെന്ന തിനെക്കുറിച്ച് ആദ്യം രൂപമുണ്ടാക്കുക, അതിനു ശേഷം മാത്രം നിഗമനങ്ങളിലേക്ക് നീങ്ങിയാല്മതി എന്ന പോസിറ്റിവിസ്റ്റുകളുടെ നിലപാടാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളത്.ആ അടിസ്ഥാനത്തില്അദ്ദേഹം അവതരിപ്പിക്കുന്ന വാസ്തവങ്ങളുടെ സമഗ്രരൂപം ദര്ശിക്കുമ്പോള്കേരളീയരായ നമ്മുടെ അഭിമാനബോധത്തിന് ഇടിവുതട്ടിയെന്നു വരാം കാഴ്ചപ്പാടിനെ പിന്പറ്റി എല്ലായ്പ്പോഴും വസ്തുതകളെ നിര്ണയിച്ചെടുക്കാന്കഴിയില്ലെന്നു വന്നാലും പൊതുവായി അക്കാലത്തു നിലനിന്നിരുന്ന അവസ്ഥകള്വ്യക്തമാക്കപ്പെടുന്നുണ്ട്.


ഭക്ഷണം, വസ്ത്രം, പാര്പ്പിടം, ആചാരങ്ങള്‍, ജാതികള്‍ , ദാമ്പത്യവും ദായക്രമവും , ഹിന്ദു രാജാക്കന്മാര്‍, കുറ്റവും ശിക്ഷയും ക്ഷേത്രം, ഭൂമി, ഭൂനികുതി, കൃഷി വാണിജ്യം വ്യവസായം, നാണയങ്ങള്‍, വിദ്യാഭ്യാസവും വിനോദവും, പരിഷ്കരണപ്രസ്ഥാനങ്ങള്‍, മാറുന്ന മുഖച്ഛായ എന്നിങ്ങനെ പതിനാറ് അധ്യായങ്ങളിലായിട്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കേവലം ഒരു നൂറ്റാണ്ടു കാലംമുമ്പ് നാം എന്തായിരുന്നുവെന്ന് അറിയുന്നത് ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളുടെ വില ശരിയായ അര്ത്ഥത്തില്മനസ്സിലാക്കുവാന്സഹായിക്കുമെന്നുള്ളതുകൊണ്ട് ഗ്രന്ഥത്തിലൂടെയുള്ള ഒരു പര്യടനത്തിന് ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1