#ദിനസരികള് 564




            തേരോട്ടങ്ങള്‍‌ തേര്‍‌വാഴ്ചയായതെങ്ങനെയെന്ന് 2002 ല്എഴുതിയ പരിഹാരം എന്ന ലേഖനത്തില്ആനന്ദ് പറയുന്നു :- ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജനതക്ക് അതിന്റേതായ ഒരു ചരിത്രവും അതില്നിന്ന് ഉടലെടുത്ത ഒരു സ്വത്വവും ഉണ്ട്.അത് ഹിന്ദുത്വത്തിന്റേതോ മറ്റേതെങ്കിലുമൊന്നിന്റെയോ കുത്തകയല്ല.മറിച്ച് പ്രചരിപ്പിക്കപ്പെട്ട ഒരു വാദം അരനൂറ്റാണ്ടു മുമ്പു കുറച്ചുപേരെ വേര്‍‌പെടുത്തി, അവരെ മുസ്ലീമുകള്മാത്രമാക്കി.അവശേഷിച്ച ഇന്ത്യ അതിന്റെ ആദിമ സ്വഭാവം നിലനിറുത്തുവാന്തീരുമാനിച്ചു. തീരുമാനം പാലിക്കുവാന്വേണ്ടി അതിലെ ഹൃദയവും വിവേകവുമുള്ള മനുഷ്യര്അന്പതുവര്ഷങ്ങളായി പൊരുതുന്നു.വിഭജനവും അതുണ്ടാക്കിയ മുറിവുകളേയും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു -“അവശേഷിച്ച ഇന്ത്യയിലെ മനുഷ്യത്വമുള്ളവര്കഴിഞ്ഞ അമ്പതുവര്ഷമായി നിലനിറുത്തുവാന്ശ്രമിക്കുന്ന അതിന്റെ സ്വത്വത്തെ തകര്ക്കുവാനും അതിന്റെ ഭാവിയെ യുദ്ധക്കളമാക്കാനും വേണ്ടി ഏതാണ്ട് ഒന്നര ദശാബ്ദം മുമ്പ് കുറേ അധമരായ മനുഷ്യര്തുടങ്ങി വെച്ച പരിപാടി ഇന്നു നമ്മുടെ നാടിനെ നിര്ണായകമായ ഒരു ഘട്ടത്തില്കൊണ്ടുവന്നെത്തിച്ചിരിക്കുന്നു.നമുക്ക് ഇന്ന് ഇത് വ്യക്തമായി മനസ്സിലാക്കുക : അവരുടെ അജണ്ട, ആന്തരികമായി കാലഹരണപ്പെട്ടതായി ഹിന്ദുസമൂഹം എന്നോ പുറന്തള്ളിക്കളഞ്ഞ അതിന്റെ പ്രാകൃതമായ ആചാരങ്ങളേയും ശാസ്ത്രങ്ങളേയും പുന:പ്രതിഷ്ഠിക്കുകയാണ്.രാഷ്ട്രീയമായി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുകയും.ഹിന്ദു രാഷ്ട്രമാക്കുക എന്നു പറഞ്ഞാലഅതിലെ ഹിന്ദുവല്ലാത്തവരെ ഹിന്ദുവാക്കുക , അതിനു സമ്മമല്ലെങ്കില്അവരുടെ ഗുരുവിന്റെ ഭാഷയില്അവരെ ഹിന്ദു രാഷ്ട്രത്തിനകത്തെ കീഴാളവര്ഗ്ഗമാക്കുക.തൊണ്ണൂറ്റിരണ്ടില്അയോധ്യയിലും  പിന്നീട് ബോംബേയിലും അവര്തങ്ങളുടെ അജണ്ടയുടെ തിരനോട്ടം നടത്തി.പത്തുവര്ഷത്തിനു ശേഷം , രണ്ടായിരത്തിരണ്ടില്അതു തുറന്ന് അരങ്ങില്ആടുവാന്തുടങ്ങി.തേരോട്ടങ്ങളില്ക്കൂടി തുടങ്ങിയ അവരുടെ അഭിയാനം പത്തു വര്ഷങ്ങള്ക്കു ശേഷം ഇന്ന് പൂര്ണമായും തേര്വാഴ്ച ആയിരിക്കുന്നു.

            വീണ്ടും തേരോട്ടങ്ങള്പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.വിശ്വാസ സംരക്ഷണമെന്നാണ് മുദ്രാവാക്യമെങ്കിലും ധ്രൂവീകരണം മാത്രമാണ് ലക്ഷ്യമെന്ന് കണ്ണില്ചതമൂടാത്തവര്ക്ക് കാണാം. അതിലൂടെ സ്ഥാപിച്ചെടുക്കാന്ശ്രമിക്കുന്നത് നാം ഒരിക്കല്വേലിക്കപ്പുറത്തേക്ക് ആട്ടിപ്പായിച്ച ആശയങ്ങളെയാണ്.കേരളത്തിന്റെ പൊതുസമൂഹം ഇതാണ് മനസ്സിലാക്കേണ്ടത്.ഒരു വലിയ ബോംബ് ജനമധ്യത്തില്പൊട്ടുന്നതിനെക്കാള്അപകടകരവും ദീര്ഘകാലത്തേക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുന്നതാണ് ജാതീയവും മതാത്മകവുമായ ചിന്തകളുടെ വ്യാപനത്തിന് സഹായിക്കുന്ന വിനാശകരമായ ആശയങ്ങളുടെ വിസ്ഫോടനം എന്നു മറന്നുപോകരുത്. Make the lie big, make it simple, keep saying it, and eventually they will believe it –  എന്നു പറഞ്ഞ ഹിറ്റ്ലറുടെ വര്‍ത്തമാനകാലത്തെ അനുയായികളുടെ വഴികളെ കരുതിയിരിക്കുക.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1