#ദിനസരികള്‍ 142


വിജയലക്ഷ്മിയുടെ കവിതകള്‍ എനിക്കിഷ്ടമാണ്. വൈലോപ്പിള്ളി കവിതയെക്കുറിച്ച് ഒരെഴുത്തുകാരന്‍ പറഞ്ഞതുപോലെ എല്ലുറപ്പുള്ള കവിത എന്ന് ഈ കവയത്രിയേയും കുറിച്ച് നമുക്ക് പറയാനാകും.വിജയലക്ഷ്മിയുടെ എനിക്കിഷ്ടമുള്ള വരികളിലൂടെ
പറയു പാവയോ മൃഗം ? മെരുങ്ങിയാ
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടക്കിടക്കെന്റെ വനചേതസ്സിലാ
മൃഗപൌരാണികന്‍ കുടഞ്ഞെണീക്കുന്നു
അതിപുരാതനന്‍ , ഇലച്ചാര്‍ത്തിന്‍ മേലെ
കുതിപ്പോന്‍ സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ കണ്‍കളവന്റെ നോട്ടത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുപോകയാണവനെത്താണു ഞാന്‍
അരുതു നോക്കുവാനതി തേജസ്വിയെ
ച്ചുഴിഞ്ഞുനോക്കിയാലൂടയും കണ്ണുകള്‍
അതിനു മുന്‍പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍ ഞാന്‍  പിഴുതെടുക്കട്ടെ

അതിനും വയ്യല്ലോ ഭയം ഭയം മാത്ര
മടിമ ഞാന്‍  തോറ്റു കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചു കൊള്ളുക
വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍ - കവിത മൃഗശിക്ഷകന്‍ .

ഓമനേ നിന്നെക്കുറിച്ചൊന്നു പാടാതെ
യീ മണ്ണു വിട്ടു ഞാന്‍ പോകുന്നതെങ്ങനെ ?
ദൂരത്തു നിന്നു ഞാന്‍ ഗന്ധമാക്കോള്‍‌കൊണ്ട
കായല്‍ കടന്നെന്നരികിലെത്തുന്നതും
നീശ്ശൂന്യതകളില്‍ നിന്റെ പൊട്ടിച്ചിരി
വര്‍ഷാരവത്തിന്‍ സമൃദ്ധി പെയ്യുന്നതും
ഒക്കെയൊന്നേറ്റു ചൊല്ലാതെ കടം തീര്‍ത്തു
ശുദ്ധയാവാതെ ഞാന്‍  പോകുന്നതെങ്ങനെ ? - കുറ്റസമ്മതം

വിട്ടു പോകൂ വിഹായസ്സിലേക്ക് തീ
പ്പക്ഷിപോലെ തിരിച്ചു വരാനല്ല
മൂകമേഘങ്ങളില്‍ച്ചെന്നു പാടുവാന്‍
ഭൂമി പൂക്കാന്‍ മഴ പൊഴിയിക്കുവാന്‍ - വിട്ടുപോകൂ

പോയകാലം നിലാവലമൂടിയ
പാടശേഖരം പോലെ തീരത്തൊരു
പാലപൂത്തു നില്‍ക്കുന്നുറ്റൊരാളുടെ
പ്രേതമസ്സുഗന്ധം സഹിപ്പീല മേ
പെറ്റ നാള്‍ തൊട്ടിണങ്ങി വളര്‍ന്നൊരാള്‍
മുട്ടുപൊട്ടിക്കരഞ്ഞാല്‍ പുകക്കരി
വെച്ചു കെട്ടിത്തരുന്നൊരാള്‍ഊഞ്ഞാലു
കെട്ടിയാട്ടിത്തരുന്ന പ്രിയങ്കരന്‍
പ്രായമായന്നു ദേവേന്ദ്രനെക്കൊണ്ടു
താലികെട്ടെന്റെ നേരനുജത്തിക്കു
നേരമായെന്ന് ചന്ദനത്തിന്‍ നെടും
കാതലില്‍ പൂര്‍ണ്ണ വിഗ്രഹം തീര്‍ത്തൊരാള്‍ - തച്ചന്റെ മകള്‍
(അവസാനിക്കുന്നില്ല )


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍