#ദിനസരികള് 1119 കലയുടെ മസ്തിഷ്കവഴികളിലൂടെ




            വി എസ് രാമചന്ദ്രന്റെ The Emerging Mind പ്രസിദ്ധീകരിക്കപ്പെടുന്നത് രണ്ടായിരത്തിമൂന്നിലാണ്. അതു കഴിഞ്ഞ് ഏഴുകൊല്ലക്കാലത്തിനു ശേഷം The Tell-Tale Brain പുറത്തു വന്നപ്പോഴേക്കും മസ്തിഷ്ക ഗവേഷണ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന ആധികാരിക ശബ്ദമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.രണ്ടു പുസ്തകങ്ങളെ മുന്നിറുത്തി ഞാനിതു പറയുമ്പോള്‍ , പുസ്തകങ്ങള്എഴുതിയതുകൊണ്ടാണ് അദ്ദേഹം വിഖ്യാതനായി മാറിയത് എന്ന് അര്ത്ഥമാക്കരുത്. മറിച്ച് പുസ്തകങ്ങളിലൂടെയാണ് അദ്ദേഹം ചിന്തിക്കുകയും പ്രവര്ത്തിക്കുയും ചെയ്യുന്ന ലോകത്തെക്കുറിച്ച് ജനസമാന്യം വ്യാപകമായി മനസ്സിലാക്കിയത് എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്.

ആരാണ് വി എസ് രാമചന്ദ്രന്?
            വിളയന്നൂര്സുബ്രഹ്മണ്യന്രാമചന്ദ്രന്ജനിച്ചത് 1951 തമിഴ്നാട്ടിലാണ്. ഇപ്പോള്അമേരിക്കന്പൌരനായ അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിക്കു കീഴിലെ സ്റ്റാന്ലി മെഡിക്കല്കോളേജില്‍ നിന്നും വൈദ്യബിരുദം നേടി. പിന്നീട് കേംബ്രിഡ്ജില്‍ നിന്നും പി എച് ഡി യും കരസ്ഥമാക്കി. നമ്മുടെ രാജ്യം പത്മഭൂഷന്നല്കി ആദരിച്ച അദ്ദേഹം നിരവധി പുരസ്കാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്.2011 ല്ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറുപേരില് ഒരാളായി ടൈംമാഗസിന്രാമചന്ദ്രനെ തിരഞ്ഞെടുത്തുവെന്നത് അദ്ദേഹത്തിന്റെ പ്രസക്തി വിളിച്ചോതുന്നു. ഫാന്റം ലിമ്പുകളെന്നറിയപ്പെടുന്ന സവിശേഷരോഗാവസ്ഥയെ ചികിത്സിക്കാന്അദ്ദേഹം നിര്മ്മിച്ച കണ്ണാടിപ്പെട്ടി (Mirror Box ) ഏറെ പ്രശസ്തമാണ്. Tell Tale Brain ല് പെട്ടിയെക്കുറിച്ച് അദ്ദേഹം പറയുന്നത്, ഇത് വില കൂടിയ മരങ്ങളിലും മറ്റും നിര്മ്മിച്ച് വിറ്റു കാശാക്കുന്നവര്ഏറെയുണ്ടെങ്കിലും തനിക്ക് അതില്വ്യാപാരപരമായ യാതൊരു താല്പര്യവുമില്ല എന്നാണ്. യുദ്ധരംഗത്ത് മിഥ്യാവയവ വേദന അനുഭവിക്കുന്നവരെ സഹായിക്കാനായി പെട്ടി ധാരാളമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയയില്‍ പ്രൊഫസറായി പ്രവര്ത്തിക്കുന്ന അദ്ദേഹം നോബല്സമ്മാനിതനാകുന്ന കാലം അതിവിദൂരമല്ലെന്നുകൂടി സൂചിപ്പിക്കട്ടെ.

എന്തുകൊണ്ട് രാമചന്ദ്രന്?
          ഇങ്ങനെ ചേഷ്ടാ നാഡീശാസ്ത്രത്തില്‍ (Behavioral Neurology) പ്രവര്ത്തിക്കുന്ന ഒരു ശാസ്ത്രജ്ഞനിലേക്ക് മേഖലയുമായി ഒരു ബന്ധവുമില്ലാത്ത എന്നെപ്പോലെയുള്ള ഒരാള്എന്തുകൊണ്ടാണ് ആകര്ഷിക്കപ്പെട്ടതെന്ന ചോദ്യം പ്രസക്തമാണ്.എന്താണ് എനിക്കും രാമചന്ദ്രനും തമ്മില്?

          പൊതുമണ്ഡലങ്ങളില്പൊതുവേ വിഖ്യാതരായിട്ടുള്ളവരെപ്പറ്റി അറിഞ്ഞു വെച്ചില്ലെങ്കില് കുറവല്ലേ എന്നൊരു ചിന്ത നമുക്ക് പൊതുവേയുണ്ടല്ലോ.ഒരു പരിധിവരെ അത്തരമൊരു ചിന്തതന്നെയാണ് രാമചന്ദ്രനെയൊക്കെ വായിച്ചു നോക്കണമെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് പറയുവാന്എന്തിന് മടിക്കണം? മാത്രവുമല്ല അതൊരു ശരിയായ ചിന്തയാണെന്നു കൂടി ഞാന്സാക്ഷ്യപ്പെടുത്തും.  നമുക്ക് , മലയാളികള്ക്ക് കൌതുകമില്ലാത്ത ഒരു മേഖലയും അണ്ഡകടാഹത്തിലുണ്ടാവില്ല. അത്തരത്തിലൊരു ചിന്തയുടെ ഫലമായി ഏറെ ചര്‍‌ച്ച ചെയ്യപ്പെടുന്ന ഒരാളെപ്പറ്റി അല്പമൊക്കെ അറിയുക എന്നതുമാത്രമാണോ കാര്യം ? ഇക്കാലത്ത് ഏതു വിഷയത്തെക്കുറിച്ചും ഒരു നാലു മിനുട്ടു സംസാരിക്കുവാനുള്ള കോപ്പുകള്നേരത്തെത്തന്നെ തയ്യാറാക്കി വെച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഏതു സമയത്ത് എന്താണ് ആവശ്യം വരുന്നതെന്ന് പറയാനാകില്ലല്ലോ എന്ന് നമ്മുടെ ഒരെഴുത്തുകാരന്പറഞ്ഞതിനെ പിന്പറ്റിയുള്ള കേവലകൌതുകത്തിലല്ല ഞാന്വി എസ് രാമചന്ദ്രനെ വായിക്കാനെടുത്തത്.മറിച്ച് അദ്ദേഹം ഒരു രോഗത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. അതേ രോഗത്തെക്കുറിച്ചും അതു പുറപ്പെട്ടുപോരുന്ന വഴികളെക്കുറിച്ചും ഞാനും ഏറെ താല്പര്യത്തോടെ തന്നെ കരുതിയിരിക്കുന്നുവെന്നതാണ് എന്റെ രാമചന്ദ്രസേവയുടെ അടിസ്ഥാനം - ആ രോഗത്തിന്റെ പേരാണ് കല.അതല്ലാതെ അദ്ദേഹത്തിന്റെ ഗവേഷണ നിരീക്ഷണ മേഖലകളോട് ബന്ധപ്പെടുവാന്മറ്റൊരു താല്പര്യവുമെനിക്കില്ല.എന്നാല്ഈയൊരൊറ്റ താല്പര്യംകൊണ്ടുതന്നെ അദ്ദേഹത്തിന്റെ എല്ലാ വഴികളിലുടേയും സഞ്ചരിച്ചുനോക്കാനുള്ള സ്വാതന്ത്ര്യം എനിക്കു സിദ്ധിക്കുന്നുമുണ്ട് എന്ന വൈരുദ്ധ്യത്തെക്കൂടി നാം മനസ്സിലാക്കുക.

എന്താണ് കലയുടെ സര്ജ്ജനരഹസ്യം ?
            നിരവധി കാലങ്ങളായി നാം ഇതേ ചോദ്യം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നു, ചോദിച്ചു കൊണ്ടിരിക്കുന്നു. എന്താണ് കല? എങ്ങനെയാണ് അത് രൂപം കൊള്ളുന്നത് ? എഴുത്തുകാരും സാഹിത്യമീമാംസകരുമടക്കമുള്ളവര്എക്കാലത്തും ആവര്ത്തിച്ചുകൊണ്ടേയിരിക്കുന്ന ഈചോദ്യത്തിന് പലരും പലതരത്തില്ഉത്തരങ്ങളും പറഞ്ഞിട്ടുണ്ട്. ഉത്തരങ്ങളുടെ അത്ഭുതാവഹമായ ഒരു ക്രോഡീകരണം Norton പുറത്തിറക്കിയ The Anthology Of Theory and Criticism എന്ന മനോഹരമായ ഗ്രന്ഥത്തില്കാണാം. ലോകപ്രശസ്തനായ ടോള്സ്റ്റോയി എന്താണ് കല? എന്ന പേരില്ത്തന്നെ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. അദ്ദേഹം മാത്രമല്ല ഭാരതീയരായ ആചാര്യന്മാരും ചോദ്യത്തെ നേരിട്ടിട്ടുണ്ട്.

            അങ്ങനെ വിവിധ കൈവഴികളിലൂടെ ചോദ്യങ്ങളും താന്താങ്ങളുടെ ഉത്തരങ്ങളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന സാഹിത്യരംഗത്തെക്കുറിച്ച് മനശാസ്ത്രജ്ഞന്മാര്എന്തു പറയുന്നുവെന്ന് അറിയാനാണ് നമുക്ക് എക്കാലത്തും ഏറെ കൌതുകമുള്ളത്. ഒരു ഉദാഹരണം പറഞ്ഞാല്സാഹിത്യത്തെക്കുറിച്ച് റെയ്മണ്ട് വില്യംസും ലകാനും സിമോണ്ദി ബുവ്വയും ടെറി ഈഗിള്ടണും എഡ്വേഡ് സെയ്ദും നമ്മുടെ ഫ്രോയിഡും ഒരു ഹാളില്ഓരോ ദിവസങ്ങളായി ടിക്കറ്റുവെച്ച് സംസാരിക്കുന്നതായി സങ്കല്പിക്കുക. ഫ്രോയിഡു സംസാരിക്കുന്ന ദിവസം മറ്റുള്ളവരെക്കാള്ഒരു പത്തു ടിക്കറ്റ് കൂടുതലായി വിറ്റുപോകുമെന്ന് ഞാന്അടിവരയിട്ടു പറയാം. മനസ്സിനോടും അതുവഴി സാഹിത്യത്തിനോടും എക്കാലത്തും നമുക്കുള്ള നിലപാട് ഇതായിരുന്നുവെന്ന് വെളിവാക്കാന്ഇനിയും മറ്റുദാഹരണങ്ങള്ആവശ്യമുണ്ടെന്നു തോന്നുന്നില്ല.നമുക്ക് പൊതുവേയുള്ള താല്പര്യംകൊണ്ടാണ് സാഹിത്യത്തെക്കുറിച്ച് വി എസ് രാമചന്ദ്രനെപ്പോലെയുള്ള നാഡീരോഗ വിദഗ്ദരും ചിലതെല്ലാം പറയുന്നുവെന്ന് കേള്ക്കുമ്പോള്ഒരു ടിക്കറ്റിനു വേണ്ടി പോയി ക്യൂ നില്ക്കുന്നത്.

എന്താണ് സാഹിത്യത്തെക്കുറിച്ച് രാമചന്ദ്രന്പറയുന്നത് ?
            Tell Tale Brain – ല്BEAUTY AND THE BRAIN: THE EMERGENCE OF AESTHETICS , THE ARTFUL BRAIN: UNIVERSAL LAWS എന്നിങ്ങനെ സാഹിത്യ വിദ്യാര്‍‌ത്ഥികളെ ഏറെ ആകര്ഷിക്കുന്ന രസകരമായ രണ്ട് അധ്യായങ്ങളുണ്ട്. ( വാസ്തവത്തില് ഭാഷയുടെ രൂപപരിണാമങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യുന്ന മൂന്നാം അധ്യായംകൂടി നിശ്ചയമായും ഗണത്തില്പരിഗണിക്കേണ്ടതാണ്.ഇവിടെയാണ് സാഹിത്യമെന്ന രോഗത്തിന്റെ നാനാവിധമായ രീതിവിധാനങ്ങളിലേക്ക് രാമചന്ദ്രന്നമ്മെ ആനയിക്കുന്നത്. ലേഖനങ്ങളെക്കുറിച്ച് വിളക്കു വെച്ചുള്ള വായന തുടങ്ങുന്നതിനുമുമ്പ് നമുക്ക് 2003 ല് പ്രസിദ്ധീകരിക്കപ്പെട്ട The Emerging Mind എന്ന പുസ്തകത്തിലെ The Artful Brain എന്ന അധ്യായം കുലങ്കഷമായി ഒന്നു വായിച്ചു നോക്കുന്നത് ഉചിതമായിരിക്കും. 2003 ല്നടത്തിയ അഞ്ച് റീത്ത് പ്രഭാഷണങ്ങളുടെ (റീത്ത് പ്രഭുവിന്റെ സ്മരണാര്ത്ഥം ബി ബി സിയുടെ ആഭിമുഖ്യത്തില് അതാതുകാലത്തെ വിഖ്യാതരായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് 1948 മുതല്നടത്തി വരുന്ന വാര്ഷിക പ്രഭാഷണ പരമ്പരയാണിത് ) സമാഹാരമാണിത്.

          തന്റെ നിലപാടുകളാണ് ശരി എന്നല്ല , മറിച്ച് താനിവിടെ പറയുന്നത് തന്റെ ബോധ്യങ്ങള് മാത്രമാണെന്ന് വിനീതമായി സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണ പരമ്പര ആരംഭിക്കുന്നത്.നമുക്ക് ഇപ്പോഴും ഏറെക്കുറെ അജ്ഞാതമായ ന്യൂറോഎയ്തെറ്റിക്സ് എന്ന മേഖലയുടെ വിപുലനം നടന്നത് പ്രഭാഷണപരമ്പരകളിലാണ്. പിന്നീട് Tell Tale Brain ല്സെമീര്സെകിയിലേക്ക് ന്യൂറോ സൌന്ദര്യശാസ്ത്രത്തിന്റെ പിതൃത്വം രാമചന്ദ്രന് തന്നെ നല്കുന്നുണ്ടെങ്കിലും ആശയത്തെ വിപുലപ്പെടുത്താന്അദ്ദേഹത്തിന്റെ കണ്ടെത്തലുകള്ഏറെ സഹായിച്ചുവെന്ന കാര്യം വസ്തുതയാണ്. ( രാമചന്ദ്രന്പൊതുവേ ഇങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. ഒന്നും സ്വയമേവ അവകാശപ്പെടാറില്ല. മിറര് ബോക്സിനെക്കുറിച്ചുള്ള നിലപാടും നാം കണ്ടതാണല്ലോ ) ഇവിടെ നമുക്ക് അഞ്ചു പ്രഭാഷണങ്ങളില് ഏറ്റവും താല്പര്യം മൂന്നാമത്തേതിനോടാണെന്ന് ആദ്യമേ പറഞ്ഞല്ലോ. രാമചന്ദ്രന് അതിനെക്കുറിച്ച് - Artful Brain - നെക്കുറിച്ച് പറയുന്നത് കേള്ക്കുക.മൂന്നാമത്തെ പ്രഭാഷണം ഏറെക്കുറെ വിവാദപരമായ വിഷയത്തിലാണ്.കലാനുഭൂതിയ്ക്ക് പിന്നിലെ നാഡികളുടെ പ്രവര്ത്തനം അഥവാ നാഡീബദ്ധമായ സൌന്ദര്യാത്മകത ശാസ്ത്രജ്ഞന്മാര് തങ്ങളുടെ മേഖലയ്ക്കു പുറത്തുള്ളതാണെന്ന് ധരിച്ചു വെച്ചിരിക്കുന്ന ഒന്നാണ്. ഒരു നാഡീ ശാസ്ത്രജ്ഞന് ഈ വിഷയത്തെ എങ്ങനെ അഭിമുഖീകരിച്ചേക്കാമെന്ന് കാട്ടിക്കൊടുക്കാനായി മാത്രം വെറുതെ ഒരു തമാശയ്ക്കായി ഞാന് വിഷയത്തില്കയറി ഒന്നു കൊത്താന്പോകുകയാണ്.മാലാഖമാര് പദമൂന്നാന്ഭയക്കുന്ന ഇടത്തിലേക്ക് കടന്നു ചെന്നതിന്റെ പേരിലോ എന്റെ സമീപനം ഊഹാപോഹങ്ങളില് അധിഷ്ഠിതമായതുകൊണ്ടോ ഒന്നും ഞാന്ആരോടും മാപ്പപേക്ഷിക്കുവാന്ഉദ്ദേശിക്കുന്നില്ല.പീറ്റര് മേദാവര് പറഞ്ഞിട്ടുണ്ട് -‘ശാസ്ത്രം എന്നാല് സത്യമായിരിക്കാവുന്നതിലേക്കുള്ള ഭാവനാ പൂര്ണമായ ഒരു യാത്രയാണെന്ന്.അതുകൊണ്ടുതന്നെ ഊഹാപോഹങ്ങള്‍‌കൊണ്ട് കുഴപ്പമൊന്നുമില്ല.എന്നാല്അത് പരിശോധനാ യോഗ്യമയാ പ്രവചനങ്ങളിലേക്ക് നയിക്കുന്നതാവണമെന്നു മാത്രം.അതുപോലെ എപ്പോഴൊക്കെ താന്ചുമ്മാ ഊഹിക്കുകയാണെന്ന്  - ഉറച്ച അടിത്തറയില്ലാതെ മഞ്ഞുപാളികളിലൂടെ വെറുതെ തെന്നി നീങ്ങുന്നതെപ്പോഴൊക്കെയാണെന്ന് ശാസ്ത്രജ്ഞര്പറയുന്നിടത്തോളം ഊഹാപോഹങ്ങള്‍‌കൊണ്ട് കുഴപ്പമില്ല.ഇതാണ് രാമചന്ദ്രന്റെ വിനീതവും എന്നാല് കര്ശനവുമായ നിലപാട്.

          വഴികളില് നിന്നും മാറി നടക്കുമ്പോഴാണ് പുതുവഴികള്‍‌ സൃഷ്ടിക്കപ്പെടുന്നതെന്നത് വസ്തുതയാണല്ലോ. അതുകൊണ്ടുതന്നെയാണ് ഊഹാപോഹങ്ങളിലുറച്ചതെങ്കിലും വഴിയ്ക്കും ചില ചര്‍‌ച്ചകള്അനുപേക്ഷണീമാണെന്ന് അദ്ദേഹം ചിന്തിച്ചത്. ചിന്ത അവിടെ സ്തംഭിച്ചു നില്ക്കുകായിരുന്നില്ലെന്ന് മേഖലയില്പില്കാലത്തുണ്ടായ മുന്നേറ്റങ്ങള്അടിവരയിടുന്നുണ്ട്. നാം വായിക്കാന്തുടങ്ങുന്ന കലാപൂര്ണമായ മസ്തിഷ്കം എന്ന ലേഖനത്തില്‍ -അഥവാ പ്രസംഗത്തില്‍ - കല പ്രവര്ത്തിക്കുന്ന തൊണ്ണൂറു ശതമാനവും സാംസ്കാരികമായ വൈവിധ്യങ്ങളുടെ പുറത്താണെന്നും കേവലം പത്തുശതമാനം മാത്രമേ സാര്വ്വലൌകികം എന്ന തലത്തില്സ്വീകരിക്കുവാന്‍‌ കഴിയുകയുള്ളു എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.എന്നാല് പത്തുശതമാനത്തിനു വേണ്ടി ഭീമമായ ഭുരിപക്ഷമുള്ള തൊണ്ണൂറുശതമാനത്തേയും ഉപേക്ഷിക്കുവാനോ മാറ്റി നിറുത്തുവാനോ താന്തയ്യാറാണ് എന്ന പ്രഖ്യാപനമാണ് രാമചന്ദ്രന്റെ കാതല്എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

          ന്യൂറോഈസ്തെറ്റിക്സിനെ അഥവാ നാഡിസൌന്ദര്യ ശാസ്ത്രത്തെക്കുറിച്ച് നമ്മുടെ ഭാഷയില്ഏറെ പഠനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാല്ചില നീക്കങ്ങള് നടന്നിട്ടുണ്ട്. മസ്തിഷ്ക വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ കലയേയും സാഹിത്യത്തേയും വിലയിരുത്തുന്ന നൂതനപദ്ധതിയെന്ന് ലഘുവായി പരിചയപ്പടുത്തിക്കൊണ്ട് പി എം ഗിരീഷ് എഴുതിയ ന്യൂറോ സൌന്ദര്യശാസ്ത്രം എന്ന ലേഖനം ഇത്തരുണത്തില് പ്രത്യേകം പ്രസ്താവിക്കേണ്ടതാണ്.കലാസ്വാദന പക്ഷത്തേയും സര്‍ഗ്ഗ സൃഷ്ടി പക്ഷത്തേയും വിശദീകരിക്കാന്‍ മസ്തിഷ്ക ഗവേഷണത്തിന്റെ പുത്തന്‍ സംഭാവനയായ മിറര്‍ ന്യൂറോണ്‍ എത്രമാത്രം ഉതകുമെന്നതിന് ചില ഉദാഹരണങ്ങളെ മലയാള സാഹിത്യത്തില്‍ നിന്നു സ്വീകരിച്ചുകൊണ്ടാണ് ഈ ലഘുലേഖ എഴുതപ്പെട്ടിരിക്കുന്നത്. പത്തുകലാനിയമങ്ങളായി രാമചന്ദ്രന്ആവിഷ്കരിച്ചിരിക്കുന്ന ചില ആശയങ്ങളെ പ്രത്യേകിച്ച് പീക്ക് ഷിഫ്റ്റിനെക്കുറിച്ചൊക്കെ ഔന്നത്യരസാന്തരണം എന്ന് ഗിരീഷ് വളരെ മനോഹരമായി ലഘുലേഖ ചര്‍‌ച്ച ചെയ്യുന്നുണ്ട്. പീക്ക് ഷിഫ്റ്റിനെക്കുറിച്ച് നാം ഇനിയും വിശദമായി ചര്ച്ച ചെയ്യുമെന്നുള്ളതുകൊണ്ട് ഗിരീഷിന്റെ നിരീക്ഷണങ്ങളിലേക്ക് ഇപ്പോള്കടക്കുന്നില്ല.ഭാരതീയ കാവ്യമിമാംസയുമായി സങ്കല്പനങ്ങളെ ബന്ധപ്പെടുത്താനുള്ള ശ്രദ്ധേയമായ ഒരു ശ്രമവും ഗിരീഷിന്റെ ലേഖനത്തിലുണ്ട്. കലാഭരിതമായ മസ്തിഷ്കം

          എന്താണ് കല എന് ചോദ്യത്തോടെയാണ് രാമചന്ദ്രന്Artful Brain ആരംഭിക്കുന്നത്. പിക്കാസോ പറഞ്ഞ ഒരുത്തരവും അദ്ദേഹം ഉദ്ധരിക്കുന്നു : "Art is the lie that reveals the truth" (കല , സത്യത്തെ തുറന്നുകാട്ടുന്ന , വെളിപ്പെടുത്തുന്ന നുണയാണ് ) തുടര്ന്ന് എന്താണ് ഇങ്ങനെ പറയുമ്പോള്പിക്കാസോ ഉദ്ദേശിച്ചിരിക്കുക എന്നാണ് രാമചന്ദ്രന്ആലോചിക്കുന്നത്.

          മനശാസ്ത്രപ്രതിഭാസങ്ങളുടെ അടിസ്ഥാനങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ നാഡികളെക്കുറിച്ചുള്ള പഠനങ്ങള്‍ ഏറെ സഹായകമായിട്ടുണ്ട്. മറ്റൊരു കാലത്തും ന്യൂറോളജിയില്‍ ചടുലമായ ഇത്രയധികം ധൈഷണിക മുന്നേറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്നു തന്നെ പറയാം. അത് നാഡീജന്യരോഗങ്ങളുമായി സംവദിക്കുവാന്‍ ന്യൂറോ സയന്റിസ്റ്റുകള്‍ക്ക് വഴി കാണിക്കുന്നുമുണ്ട്. എന്നാല്‍ ഇവിടെ നാം ഉന്നയിക്കുന്ന ചോദ്യം , മസ്തിഷ്കത്തില്‍ നിന്നുതന്നെ ഉത്ഭവിക്കുന്ന ഒന്നാണ് കല എന്നു വരികില്‍ നാഡീശാസ്ത്ര രംഗത്തെ കണ്ടെത്തലുകള്‍ ഏതൊക്കെ വിധത്തില്‍ കലാപരതയെ കണ്ടെത്താനും വ്യാഖ്യാനിക്കാനും സഹായിക്കും എന്നതാണ്. ഈ ചോദ്യമാണ് ന്യൂറോ സൌന്ദര്യശാസ്ത്രത്തിന് രൂപം കൊടുത്തതെന്ന് നാം കണ്ടു കഴിഞ്ഞു. സാംസ്കാരികമായ വൈവിധ്യങ്ങളും മറ്റു അനുകൂലമായ ഘടകങ്ങളും സാഹിത്യത്തിന്റെ നിര്‍മിതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാം കണ്ടു.ബഹുഭൂരിപക്ഷവും അത്തരം സ്വാധീനം തന്നെയാണെന്നിതിലും നമുക്ക് തര്‍ക്കമില്ല. എന്നാലും ബഹുഭുരിപക്ഷം വരുന്ന അത്തരം വൈവിധ്യങ്ങളില്‍ നിന്നും വ്യതിരിക്തമായി കേവലം പത്തുശതമാനമാണെങ്കില്‍ പൊതുവേ എന്തുണ്ട് എന്നതിലാണ് ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ കൌതുകമുറപ്പിച്ചിരിക്കുന്നത്. അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഒരു ഗുണം ഞങ്ങളുടേതായ ചില ആശയങ്ങളെ  കൂടുതല്‍ വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ കഴിയും എന്നതാണ്. (Let's assume that 90% of the variance you see in art is driven by cultural diversity or - more cynically - by just the auctioneer's hammer, and only 10% by universal laws that are common to all brains. The culturally driven 90% is what most people already study - it's called art history. As a scientist what I am interested in is the 10% that is universal - not in the endless variations imposed by cultures. The advantage that I and other scientists have today is that unlike we can now test our conjectures by directly studying the brain empirically.) ഈ പരിശോധനയെയാണ് ന്യൂറോ സൌന്ദര്യശാസ്ത്രം ( Neuro Aesthetics ) എന്ന് വിളിക്കപ്പെടുന്നത്.

            രാമചന്ദ്രന്‍‌ ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യം , താനൊരിക്കലും സാഹിത്യത്തില്‍ വൈവിധ്യമാര്‍ന്ന സാംസ്കാരികതകള്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെ തള്ളിക്കളയുന്നില്ലെന്നതാണ്. അതേക്കുറിച്ച് ഒന്നിലധികം തവണ അദ്ദേഹം മുന്നറിയിപ്പു നല്കുന്നുമുണ്ട്. അത്തരത്തിലുള്ള ഒരടിത്തറയില്ലാതെ കലയിലെ വൈവിധ്യമെന്നത് അസംഭവ്യമാണ് എന്ന ബോധ്യമാണ് ഇത്തരമൊരു നിലപാടിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്.എന്നാല്‍ രാമചന്ദ്രന്‍ ഊന്നുന്നത് ബഹുഭൂരിപക്ഷം വരുന്ന ആ സാംസ്കാരിക സ്വാധീനങ്ങള്‍ക്ക് അപ്പുറം സാര്‍വ്വലൌകികമായി സാഹിത്യത്തെ നിശ്ചയിക്കുന്ന എന്തെങ്കിലും പൊതുനിയമങ്ങള്‍ ഉണ്ടോ എന്നാണ്. ഒരുപക്ഷേ ഈ ചോദ്യത്തിന്റെ ഉത്തരമായിരിക്കണം ഇനി വരാന്‍ പോകുന്ന കലാലോകത്തിന്റെ വഴികളെ നിശ്ചയിക്കുന്നത്. ( അവസാനിക്കുന്നില്ല )

സഹായക ഗ്രന്ഥങ്ങള്‍

  • ന്യൂറോ സൌന്ദര്യശാസ്ത്രം പി എം ഗിരീഷ് (വള്ളത്തോള്‍ വിദ്യാപീഠം )
  • മനസ്സ് മറ നീക്കുമ്പോള്‍ - ഡി സി ബുക്സ് വിവര്‍ത്തകന്‍ ബിബു വി എന്‍
  • The Tell Tale Brain - Ramachandran, V. S.


© മനോജ് പട്ടേട്ട് ||10 May 2020, 10:00 AM ||





Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം