#ദിനസരികള്‍ 603




നവാബ് രാജേന്ദ്രന്രോഗശയ്യയില്കിടന്നുകൊണ്ട് എറണാകുളം ജനറല്ആശുപത്രിയില്ഒരു പോസ്റ്റുമോര്ട്ടം കോംപ്ലക്സ് നിര്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ ആന്റണിക്ക് എഴുതിയ കത്തില്നിന്നും ഒരു ഭാഗം ഉദ്ധരിക്കട്ടെ- താങ്കളുടെ ലീഡറുടെ നിര്‍‍‌ദ്ദേശപ്രകാരം മുപ്പതുവര്ഷങ്ങള്ക്കുമുമ്പ് പോലീസ് നടത്തിയ പ്രാചീനമര്ദ്ദനത്തിന്റെ ഫലമായി അവസാനം കാന്സര്‍‌ രോഗത്തിനുവരെ വിധേയനായി എന്നെ തിരുവനന്തപുരം റീജിയണല്കാന്സര്സെന്ററില്വരെ എത്തിച്ചു.ആശുപത്രിയില്ചികിത്സയില്കിടക്കുന്നതിന്റെ തലേന്നാള്‍ ‘നിന്നെ രക്ഷിക്കാന്ഡോ.കൃഷ്ണന്നായര്ക്കു മാത്രമേ കഴിയൂഎന്നാണ് മുന്മുഖ്യമന്ത്രി കെ നയനാര്പറഞ്ഞത് നവാബ് സൂചിപ്പിച്ചെ കൊടിയ മര്ദ്ദനത്തിന്റെ കഥ കേരളത്തിന് അറിവുള്ളതാണ്. രാഷ്ട്രീയ നേതൃത്വവും പോലീസുകാരും കൈകോര്ത്തുപിടിച്ചു കൊണ്ട് നടത്തുന്ന അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്കോടതികളുടെ സഹായത്തോടെ കരുത്തിന്റെ പര്യായമായി നിന്ന് പ്രതിരോധിച്ചത് നവാബായിരുന്നു.അതുകൊണ്ടാണ് അദ്ദേഹത്തെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട അഡ്വക്കേറ്റു ജനറലിന്റെ ഹര്ജ്ജി തള്ളിക്കൊണ്ട് ജസ്റ്റീസ് സുകുമാരന്പറഞ്ഞത് അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങളില്പക്ഷപാതിത്വമില്ലെന്നും എല്ലാ തലത്തിലും തരത്തിലുമുള്ള രാഷ്ട്രീയക്കാരും വ്യവഹാരങ്ങളില്പ്രതിചേര്ക്കപ്പെടുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ജനത അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല വിഷയങ്ങളും അദ്ദേഹത്തിലൂടെ കോടതിയില്എത്തുന്നുണ്ട് എന്നുമാണ്.


1950 – ഒക്ടോബർ 10 ല്ജനിച്ച അദ്ദേഹം നവാബ് എന്ന പേരില്ഒരു പത്രം നടത്തിയിരുന്നതുകൊണ്ട് ടി രാജേന്ദ്രന്എന്ന പേരു നവാബുരാജേന്ദ്രന്എന്നായി മാറുന്നത്.അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ച നവാബ് പല രാഷ്ട്രീയക്കാരുടേയും കണ്ണിലെ കരടായിരുന്നു.തൃശ്ശൂരിലെ തട്ടില്എസ്റ്റേറ്റു ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനുമായി ബന്ധപ്പെട്ട ചില കത്തുകള്പത്രാധിപര്എന്ന നിലയില്നവാബിന്റെ കൈവശം എത്തിച്ചേര്‌ന്നതോടുകൂടിയാണ് ജീവിതത്തിന്റെ ഗതിയും രാഷ്ട്രീയ കേരളത്തിന്റെ ഭാവിയും മാറ്റിമറിച്ച സംഭവവികാസങ്ങളുണ്ടാകുന്നത്.കരുണാകരന്റെ പങ്കു തുറന്നുകാണിക്കുന്ന പ്രസ്തുത കത്തുകള്നവാബു രാജേന്ദ്രന്സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമൂന്നണിയുടെ കണ്വീനറുമായ അഴീക്കോടന്രാഘവനു കൈമാറി. ഇതറിഞ്ഞ് കെ കരുണാകരന്നിയോഗിച്ചവര്അഴീക്കോടന്റെ ജീവനെടുക്കുന്ന സാഹചര്യമുണ്ടായി.അത് കേരളം കണ്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായിരുന്നു.കെ കരുണാകരനടക്കമുള്ള അഴിമതിരാഷ്ട്രീയക്കാര്ഒരു വശത്തും നവാബ് ഇപ്പുറത്തുമായി നടത്തിയ പോരാട്ടങ്ങള്ചരിത്രങ്ങളാണ്.


തന്റെ ജീവിതകാലം മുഴുവന്അഴിമതിക്കെതിരെ പോരാടിയ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതം തല്ലിത്തകര്ത്ത ജയറാം പടിക്കല്എന്ന പോലീസ് ഓഫീസര്തന്റെ അവസാനകാലത്ത് പറഞ്ഞത് നവാബ് എന്ന നല്ല മനുഷ്യനോട് താന്ചെയ്ത ക്രൂരതയില്ലജ്ജിക്കുന്നുവെന്നാണ്. അഴിമതിക്കെതിരെ തകരാത്ത വന്മതില്‍ തീർക്കാന്‍ നവാബിനെപ്പോലെയുള്ള ഒരാളെ കേരളത്തിനു കാവാലാളായി ആവശ്യമുണ്ടെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.












Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍