#ദിനസരികള് 1192 - കടമ്മനിട്ടയുടെ മകനോട്
മകനെ , നീ നാട്ടുപൌരനാകാതൊരു മനുഷ്യനായ്ത്തന്നെ വളരൂ മകനെ , നീ വെറും മാന്യനാകാതിന്നു മനുഷ്യന്റെ പച്ചയായ്ത്തീരൂ - എന്ന് മകനോട് എന്ന കവിതയില്‍ കടമ്മനിട്ട ഉപദേശിക്കുന്നുണ്ട്. പച്ചമനുഷ്യനായി , മണ്ണില്‍ കാല്കുത്തി നില്ക്കുക എന്നാണ് കവി പറയുന്നത്. നാട്യങ്ങളുടെ പുറംപൂച്ചുകളില്‍ നിന്നും പുറത്തു കടക്കുവാനും അലങ്കാര സമൃദ്ധമായ പൊള്ളവാക്കുകള്കൊണ്ടല്ല, മനുഷ്യനോട് മനുഷ്യന് ഹൃദയം കൊണ്ട് സംവദിക്കുന്ന നിമിഷങ്ങളെ പരുവപ്പെടുത്തിയെടുക്കാനാണ് കവി ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വാഭാവികവും സത്യസന്ധവുമായ രീതികള്‍ അട്ടിമറിയ്ക്കപ്പെടുകയും പുഞ്ചിരി കുലീനമാം കള്ളമായി മാറുകയും ചെയ്യുന്ന ഒരു വ്യവസ്ഥ അവസാനമില്ലാതെ തുടരുന്നതില്‍ കലികൊണ്ട കവിതന്നെ മറ്റൊരു കാലത്ത് ഉഗ്രരൂപിയായി പ്രത്യക്ഷപ്പെട്ട് ഉലകിന്റെ മുഖമാകെ താറടിക്കാന്‍ മുതിരുന്ന ഒരു സാഹചര്യത്തേയും നാ...
Comments