#ദിനസരികള്‍ 1145 ആല്‍ഫ്രഡ് ആഡ്ലര്‍



          1870 ഫെബ്രുവരി 17 ആം തീയതി വിയന്നയിലാണ് ആല്‍ഫ്രഡ് ആഡ്ലര്‍ ജനിക്കുന്നത്.ഒരു നേത്ര രോഗ ചികിത്സകനായിട്ടാണ് അദ്ദേഹം തന്റെ ജീവിതം ആരംഭിച്ചതെങ്കിലും പതിയെ മനശാസ്ത്രത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. ഫ്രോയിഡിന്റെ ശിഷ്യനെന്ന നിലയിലാണ് തുടക്കം. എന്നാല്‍ ഏറെ താമസിയാതെ അദ്ദേഹം ഫ്രോയിഡിന്റെ വിമര്‍ശകനായിത്തീര്‍ന്നു. ഫ്രോയിഡ് മനുഷ്യരുമായി ബന്ധപ്പെട്ട സമസ്ത പ്രതിഭാസങ്ങളിലും ലൈംഗികത കലര്‍ത്തിയോടെ ആഡ്ലറുടെ വിയോജിപ്പുകള്‍ ആരംഭിച്ചു എന്ന് പറയാം . ഫ്രോയിഡിന്റെ ലൈംഗികവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ചില പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതോടെ അവര്‍ തമ്മില്‍ ചേരാനാകാത്ത വിധം അകന്നു. വ്യക്തിഗത മനശാസ്ത്രത്തിന്റെ (Individual Psychology ) ഉപജ്ഞാതാവ് എന്ന നിലയില്‍ ആഡ്ലറുടെ സ്ഥാനം മനശാസ്ത്ര ചരിത്രത്തില്‍ അടയാളപ്പെട്ടുകിടക്കുന്നു.
            ഫ്രോയിഡിന്റെ സ്വപ്നവ്യാഖ്യാനങ്ങളോട് ആദ്യകാലങ്ങളില്‍ തോന്നിയ താല്പര്യം പിന്നീട് അഭിപ്രായവ്യത്യാസമായി എന്നു പറഞ്ഞല്ലോ . ഫ്രോയിഡും കൂട്ടരും സ്വപ്നത്തെ വ്യാഖ്യാനിക്കുന്നതിനു വേണ്ടി അബോധത്തെ കൂട്ടുപിടിച്ചപ്പോള്‍ ആഡ്ലറാകട്ടെ മറ്റു ചില വഴികളെ തേടി ആഴത്തിലേക്കും അബോധമനസ്സിലേക്കും എപ്പോഴും നോക്കുന്നത് എന്തിനാണ്? ചുറ്റുപാടും കണ്ണോടിച്ചു കൂടേ? സ്വപ്നാനുഭവം ഉറക്കസമയത്തുമാത്രം ഒതുക്കി നിറുത്താവുന്ന കാര്യമല്ല.അത് ചേതനാവസ്ഥയുടെ എതിര്‍വശവുമല്ല.ജീവിതാനുഭവങ്ങളുടെ തുടര്‍ച്ചയായ നീരൊഴുക്കാണ് ചേതനയും ഉറക്കവും. ചേതനാവസ്ഥയില്‍ പല പ്രശ്നങ്ങളുടേയും കുരുക്കഴിക്കുവാന്‍ ഉറക്കത്തില്‍ നടക്കുന്ന ഒരു യത്നം കൂടിയാണ് സ്വപ്നങ്ങള്‍. സ്വപ്നം ഉളവാക്കുന്ന ചിന്തകളും വികാരങ്ങളും തുടര്‍ന്ന് ചേതനാവസ്ഥയിലെ അനുഭവങ്ങളെ പുഷ്ടുപ്പെടുത്തുകയോ മാറ്റി മറിക്കുകയോ ചെയ്യുന്നു.രണ്ടു ശത്രുക്കള്‍ തമ്മില്‍ നടക്കുന്ന മല്ലയുദ്ധമല്ല ഒരേ വ്യക്തിയുടെ മനോധാരയുടെ പ്രവാഹമാണ് അവന്റെ സ്വപ്നങ്ങളും ചേതനാ വിചിന്തനങ്ങളും എന്നായിരുന്നു ആഡ്ലര്‍ ചിന്തിച്ചത്. ഇരുട്ടു വീണു കിടക്കുന്ന മനസ്സിന്റെ അധസ്ഥലികളില്‍ അടക്കിവെച്ചിരിക്കുന്ന അധമവികാരങ്ങളുടെ ആവിഷ്കാരങ്ങളാണ് സ്വപ്നങ്ങളെന്നെ ചില അപവാദങ്ങളുണ്ട് - ഫ്രോയിഡിന്റെ വാദങ്ങളെയാണ് ആഡ്ലര്‍‌ തള്ളിയത്.
          പ്രബലത നേടിയെടുക്കാനുള്ള തൃഷ്ണയാണ് മനുഷ്യന്റെ പ്രധാന ലക്ഷ്യമെന്ന് ആഡ്ലര്‍ പറയുന്നു. അപകര്‍ഷതകളെ വിജിയിക്കാനുള്ള വഴികളെ തേടുമ്പോള്‍ ഇത്തരത്തിലുള്ള ഒരു ശ്രമമാണ് നടക്കുന്നതത്രേ! മത്സരിക്കുന്നവരുടെയത്ര പ്രബലനല്ല താനെന്ന് തോന്നുമ്പോഴാണ് അപകര്‍ഷതാ ബോധമുണ്ടാകുന്നുത്.ഇത്തരം അപകര്‍ഷതാ ബോധത്തെ ജയിക്കാന്‍‌ ചിലര്‍ പ്രബലതയും ഉചിതമായ ശക്തിയും ഉപയോഗിക്കുന്നത് സാധാരണമാണ്. ഈ പ്രവണതയെയാണ് ആഡ്ലര്‍ അപകര്‍ഷത ബോധം എന്നു വിളിക്കുന്നത്.എന്നാണ് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത് പേജ് 83.
          എന്തായാലും അഡ്ലീരിയന്‍ (Adlerian psychology ) മനശാസ്ത്രത്തിലെ പരികല്പനകള്‍ ഫ്രോയിഡിനെ പഠിക്കാന്‍ ശ്രമിക്കുന്നവര്‍ വിളക്കു വെച്ചു വായിക്കേണ്ടതുതന്നെയാണ്.1937 മെയ് മാസത്തില്‍ ആഡ്ലര്‍ ഇംഗ്ലണ്ടില്‍ അന്തരിച്ചു.                                                                                                                                                                           

           
(തുടരും )      

© മനോജ് പട്ടേട്ട് || 6 June 2020, 7.30 AM ||










Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം