#ദിനസരികള് 547
ബുദ്ധചരിതം ||
അംബേദ്കര്
5. § മഹാമായയുടെ മരണം
1. അഞ്ചാം ദിവസം വലിയ ആഘോഷത്തോടെ സിദ്ധാര്ത്ഥ എന്ന് കുഞ്ഞിന് പേരിടല്ച്ചടങ്ങ് നടത്തി. ഗോത്രനാമം ഗൌതമ എന്നായിരുന്നു.അതുകൊണ്ട് സിദ്ധാര്ത്ഥ ഗൌതമ എന്ന് ജനങ്ങളുടെ ഇടയില്‍ അറിയപ്പെട്ടു.
2. ആഘോഷത്തിന്റെ ഇടയ്ക്ക് മഹാമായയെ കഠിനമായ രോഗം ബാധിച്ചു. അതു വളരെ ഗുരുതരമായിരുന്നു.
3.തന്റെ മരണ സമയം അടുത്തുവെന്ന് മനസിലാക്കിയ മഹാമായ ശുദ്ധോധനനേയും പ്രജാപതിയേയും അടുത്തു വിളിച്ചു പറഞ്ഞു –“ അസിതമുനിയുടെ പ്രവചനം ഫലിക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല.അതു സാധിതമാകുന്നത് കാണാന്‍ ഞാനുണ്ടാവില്ല എന്നതിലാണ് എനിക്ക് സങ്കടം.
4. എന്റെ കുഞ്ഞിന് ഉടനെ ഞാന്‍ നഷ്ടപ്പെടും.
എന്നിരുന്നാല്‌പ്പോലും അവന്റെ ഭാവിയെക്കുറിച്ചോര്ത്ത് എനിക്ക് ഖേദമില്ല. ഒരല്ലലും അറിയിക്കാതെ വളരെ ശ്രദ്ധാപുര്വ്വം അവന്റെ ഭാവിക്ക് ഇണങ്ങുന്ന വിധത്തില്‍ അവന് വളരുമെന്നും പരിലാളിക്കപ്പെടുമെന്നും എനിക്കറിയാം.
5.അവന് അമ്മയില്‍ നിന്നും കിട്ടുന്നതിനെക്കാള്‍ സ്നേഹവാത്സല്യങ്ങള്‍ നിന്നില്‍ നിന്നും ലഭിക്കുമെന്ന വിശ്വാസത്തോടെ പ്രജാപതീ, എന്റെ കുഞ്ഞിനെ ഞാന്‍ നിന്റെ കൈകളില്‍ ഏല്പിക്കുന്നു
6.ഇനി സങ്കടപ്പെട്ടിരിക്കരുത്. എന്നെ പോകാന്‍ അനുവദിക്കുക.ഈശ്വര നിശ്ചയപ്രകാരം ദൈവദൂതന്മാര് എന്നെ സ്വീകരിക്കുന്നതിന് കാത്തിരിക്കുന്നു” അങ്ങനെ പറഞ്ഞുകൊണ്ട് മഹാമായ അവളുടെ അവസാനത്തെ ശ്വാസമെടുത്തു.ശുദ്ധോധനനും പ്രജാപതിയും ദുഖം സഹിക്കുവാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുപോയി.
7.സിദ്ധാര്ത്ഥന് അവന്റെ അമ്മയുടെ കൂടെ ഏഴുദിവസം മാത്രമാണുണ്ടായിരുന്നത്.
8സിദ്ധാര്ത്ഥന് നന്ദന്‍
എന്നു പേരുള്ള ഒരു സഹോദരനുണ്ടായിരുന്നു,മഹാപ്രജാപതിയില് ശുദ്ധോധനനുണ്ടായതായിരുന്നു ആ കുഞ്ഞ്.
9.അതുകൂടാതെ ശുക്ലോധനന് മഹാനാമന്‍
, അനുരുദ്ധന്‍
, അമിതോധന് ആനന്ദന്‍ , അമിതന് ദേവദത്തന് എന്നിങ്ങനെ അച്ഛന്റെ സഹോദരന്മാരുടേയും മക്കളുണ്ടായിരുന്നു. മഹാനാമന്‍ സിദ്ധാര്‍ത്ഥനെക്കാള്‍ മൂത്തതും ആനന്ദന്‍ ഇളയതുമായിരുന്നു
10. ആ കൂട്ടായ്മയിലാണ് സിദ്ധാര്ത്ഥന് വളര്‍ന്നു വന്നത്
Comments