#ദിനസരികള്‍ 561 ബുദ്ധചരിതം ||അംബേദ്കര്‍



§ 7 ബാല്യകാല വിശേഷങ്ങള്
1.അച്ഛന്റെ കൃഷിയിടങ്ങളില്‍ ജോലിയില്ലാത്തപ്പോഴെല്ലാം ഒറ്റപ്പെട്ട ഒരിടം കണ്ടെത്തി ധ്യനസ്ഥനാകുകയെന്നത് സിദ്ധാര്‍ത്ഥ കുമാരന്റെ സ്വഭാവമായിരുന്നു
2. വിദ്യാഭ്യാസത്തോടൊപ്പം ഒരു പോരാളിക്ക് ഇണങ്ങുന്ന വിധത്തിലുള്ള ആയുധ പരിശീലനവും നല്കി
3.മനക്കരുത്തിനോടൊപ്പം കായിക ശേഷിയുമുള്ള ഒരാളായിട്ടുവേണം തന്റെ പുത്രന്‍ വളരേണ്ടതെന്ന കാര്യത്തില്‍ ശുദ്ധോധനന് നിര്‍ബന്ധമുണ്ടായിരുന്നു.
4. സിദ്ധാര്‍ത്ഥന്‍ ദയാലുവായിരുന്നു. ആളുകളെ ചൂഷണം ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.
5. ഒരിക്കല്‍ തന്റെ കൂട്ടുകാരോടൊത്ത് അച്ഛന്റെ കൃഷിസ്ഥലം സന്ദര്‍ശിച്ച കുമാരന്‍ ,
തീക്ഷ്ണമായ വെയിലത്ത് ഏറെക്കുറെ നഗ്നരായി വിവിധ ജോലിയെടുക്കുന്നതു കണ്ടു.
6. ആ കാഴ്ച അവനെ ദുഖിതനാക്കി
7.ഒരാള്‍ മറ്റൊരാളെ ചൂഷണം ചെയ്യു ന്നതും തൊഴിലാളിയുടെ അധ്വാനമുല്യംകൊണ്ട് മുതലാളി സുഖിച്ചു ജീവിച്ചുപോകുന്നതും ശരിയോയെന്ന് സിദ്ധാര്‍ത്ഥന്‍ തന്റെ കൂട്ടുകാരോട് ആശങ്കപ്പെട്ടു.
8. എന്തുപറയണമെന്ന് അവന്റെ കൂട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.വേലക്കാരന്‍ സ്വന്തം യജമാനനെ സേവിക്കാന്‍ വേണ്ടിയുള്ളവനാണെന്നും ആ സേവയാണ് അവന്റെ വിധിയെന്നുമുള്ള പഴയകാല ചിന്ത മാത്രമേ അവര്‍ക്ക് അറിയുമായിരുന്നുള്ളു.
9.വപ്രമംഗല്‍ എന്നൊരുത്സവം ശാക്യന്മാര്‍ക്കുണ്ടായിരുന്നു. വിത്തിടലുമായി ബന്ധപ്പെട്ട ഗ്രാമീണരുടെ ആഘോഷമായിരുന്നു അത്. ശാക്യകുലജാതരായിട്ടുള്ളവരെല്ലാം തന്നെ കലപ്പയുടെ സഹായത്താല്‍ നിലമുഴണമെന്നുള്ളത് നിര്‍ബന്ധമായിരുന്നു.
10. സിദ്ധാര്‍ത്ഥനും നിലമുഴലില്‍ പങ്കെടുക്കുമായിരുന്നു.
11.വിദ്യാസമ്പന്നനാണെങ്കിലും തൊഴിലെടുക്കുന്നത് അദ്ദേഹത്തിന് കുറച്ചിലായിരുന്നില്ല.
12.അസ്ത്രവിദ്യയില്‍ പ്രാവിണ്യമുള്ള, യോദ്ധാവിന്റെ പാരമ്പര്യമാണ് സിദ്ധാര്‍ത്ഥനുണ്ടായിരുന്നതെങ്കിലും അനാവശ്യമായി ആരെയെങ്കിലും മുറിപ്പെടുത്തുന്നത് അദ്ദേഹത്തിന് അസഹനീയമായിരുന്നു.
14. അതുകൊണ്ട് വേട്ടകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.നിനക്കു കടുവകളെ വേട്ടയാടുന്നത് പേടിയാണോയെന്ന് കുട്ടൂകാര്‍ ചോദിക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്റെ മറുപടി , നിങ്ങള്‍ കടുവകളെ വേട്ടയാടാനാല്ല മറിച്ച് നിരുപദ്രവകാരികളായ മുയലിനേയും മാനിനേയുമൊക്കെ കൊല്ലുകയാണല്ലോ ചെയ്യാറുള്ളത് എന്നായിരുന്നു.
15. വേട്ടയാടുന്നത് ഇഷ്ടമില്ലെങ്കില്‍ തെറ്റാതെ ഉന്നംപിടിക്കാനുള്ള നിന്റെ കൂട്ടുകാരുടെ കഴിവ് കാണുയെങ്കിലും ചെയ്യാമല്ലോ എന്നായിരിക്കും അവരുടെ അടുത്ത വാദം.എന്നാല്‍ നിഷ്കളങ്കരായ മൃഗങ്ങളെ കൊല്ലുന്നതു തനിക്കു കാണേണ്ടതില്ല എന്നാണ് സിദ്ധാര്‍ത്ഥന്റെ മറുപടി. ( ഈ അധ്യായം അവസാനിക്കുന്നില്ല )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1